- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യൂറോ ക്വാർട്ടറിൽ പോളണ്ട് വീര്യത്തെ മറികടന്ന് പോർച്ചുഗൽ; ഷൂട്ടൗട്ടിൽ രക്ഷകനായി ഗോളി ലൂയി പാട്രികോ; കരുത്തറിയിച്ച് കൗമാരതാരം സാഞ്ചസും
മാഴ്‌സിലെ: പോളണ്ടിനെ ഷൂട്ടൗട്ടിൽ 5-3ന് പരാജയപ്പെടുത്തി പോർച്ചുഗൽ യൂറോ കപ്പിന്റെ സെമിയിലെത്തി. നാലാം തവണയാണ് പോർച്ചുഗൽ യൂറോ കപ്പ് സെമിയിലെത്തുന്നത്. റോബേർട് ലെവൻഡോസ്‌കി 2-ാം മിനിറ്റിൽ പോളണ്ടിനായും റെനാറ്റൊ സാഞ്ചസ് 33-ാം മിനിറ്റിൽ പോർച്ചുഗലിനായും നേടിയ ഗോളുകളിൽ 1-1 സമനില ആയതോടെയാണ് മത്സരം ഷൂട്ടൗട്ടിലെത്തിയത്. പോളണ്ടിന്റെ ജാക്കുബ് ബ്ലാസ്യോകവസ്‌കിയുടെ കിക്ക് പോർച്ചുഗീസ് ഗോളി ലൂയി പാട്രികോ തടുത്തിട്ടു. പോർച്ചുഗലിനെ ഞെട്ടിച്ചായിരുന്നു പോളണ്ടിന്റെ തുക്കം. ടൂർണ്ണമെന്റിൽ ഇതുവരെ ഗോളടിക്കാൻ സാധിക്കാതിരുന്ന സൂപ്പർ താരം ലെവൻഡോസ്‌കി 2ാം മിനിറ്റിൽ തന്നെ ഗോൾ നേടി. യൂറോ ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ രണ്ടാമത്തെ ഗോളായി മാറി ലെവൻഡോസ്‌കി 1.40ാം മിനിറ്റിൽ നേടിയ ഈ ഗോൾ. ഗ്രോസിക്കിയുടെ ക്രോസിൽ നിന്നാണ് ലെവൻഡോസ്‌കി ഗോൾ നേടിയത്. 33-ാം മിനിറ്റിൽ കൗമാര താരം റെനാറ്റൊ സാഞ്ചസ് പോർച്ചുഗലിനായി സമനില ഗോൾ നേടി. 18 കാരനായ സാഞ്ചസിന്റെ ആദ്യ അന്താരാഷ്ട്ര ഗോളായിരുന്നു ഇത്. തുടർന്ന് ഷൂട്ടൗട്ട്. പോർച്ചുഗൽ നിരയിൽ റൊണോൾഡോ അടക്ക
മാഴ്‌സിലെ: പോളണ്ടിനെ ഷൂട്ടൗട്ടിൽ 5-3ന് പരാജയപ്പെടുത്തി പോർച്ചുഗൽ യൂറോ കപ്പിന്റെ സെമിയിലെത്തി. നാലാം തവണയാണ് പോർച്ചുഗൽ യൂറോ കപ്പ് സെമിയിലെത്തുന്നത്. റോബേർട് ലെവൻഡോസ്‌കി 2-ാം മിനിറ്റിൽ പോളണ്ടിനായും റെനാറ്റൊ സാഞ്ചസ് 33-ാം മിനിറ്റിൽ പോർച്ചുഗലിനായും നേടിയ ഗോളുകളിൽ 1-1 സമനില ആയതോടെയാണ് മത്സരം ഷൂട്ടൗട്ടിലെത്തിയത്.
പോളണ്ടിന്റെ ജാക്കുബ് ബ്ലാസ്യോകവസ്‌കിയുടെ കിക്ക് പോർച്ചുഗീസ് ഗോളി ലൂയി പാട്രികോ തടുത്തിട്ടു. പോർച്ചുഗലിനെ ഞെട്ടിച്ചായിരുന്നു പോളണ്ടിന്റെ തുക്കം. ടൂർണ്ണമെന്റിൽ ഇതുവരെ ഗോളടിക്കാൻ സാധിക്കാതിരുന്ന സൂപ്പർ താരം ലെവൻഡോസ്‌കി 2ാം മിനിറ്റിൽ തന്നെ ഗോൾ നേടി. യൂറോ ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ രണ്ടാമത്തെ ഗോളായി മാറി ലെവൻഡോസ്‌കി 1.40ാം മിനിറ്റിൽ നേടിയ ഈ ഗോൾ. ഗ്രോസിക്കിയുടെ ക്രോസിൽ നിന്നാണ് ലെവൻഡോസ്‌കി ഗോൾ നേടിയത്. 33-ാം മിനിറ്റിൽ കൗമാര താരം റെനാറ്റൊ സാഞ്ചസ് പോർച്ചുഗലിനായി സമനില ഗോൾ നേടി. 18 കാരനായ സാഞ്ചസിന്റെ ആദ്യ അന്താരാഷ്ട്ര ഗോളായിരുന്നു ഇത്.
തുടർന്ന് ഷൂട്ടൗട്ട്. പോർച്ചുഗൽ നിരയിൽ റൊണോൾഡോ അടക്കം കിക്കെടുത്തവരെല്ലാം വലയിലാക്കിയപ്പോൾ പോളണ്ട് നിരയിൽ നാലാമതായി കിക്കെടുക്കാനെത്തിയ ബ്ലാസിയോവസ്‌കിയുടെ ഷോട്ട് പാട്രികോ ഡൈവ് ചെയ്ത് തടുത്തിടുകയായിരുന്നു. സെമിയിൽ പോർച്ചുഗലിന് ബെൽജിയം വെയ്ൽസ് മത്സരത്തിലെ വിജയികളാണ് എതിരാളികളായി എത്തുക.