- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെയിൽസിനെ പിടിച്ചുകെട്ടാൻ ബെൽജിയത്തിനുമായില്ല; കരുത്തരെ വെയിൽസ് തോൽപ്പിച്ചത് ഒന്നിനെതിരെ മൂന്ന് ഗോളിന്; സെമിയിൽ എതിരാളി പോർച്ചുഗൽ
ലീൽ: യൂറോയിൽ ചരിത്രം സൃഷ്ടിച്ച് വെയിൽസിന്റെ മുന്നേറ്റം. ക്വാർട്ടറിൽ ആദ്യമായി യൂറോക്കെത്തിയ വെയിൽസ് കരുത്തരായ ബെൽജിയത്തെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് തോൽപ്പിച്ച് സെമിഫൈനലിൽ പ്രവേശിച്ചു. വെയിൽസിനായി ആഷ്‌ലി വില്ല്യംസ് (30), റോബ്‌സൺ കാനു (55), സാം വോക്‌സ്(85) എന്നിവർ ഗോളുകൾ നേടിയപ്പോൾ രഡ്ജ നൈൻഗ്ഗോളൻ 18ാം മിനിറ്റിൽ നേടിയ ഗോളിൽ ഒതുങ്ങി ബെൽജിയത്തിന്റെ സമ്പാദ്യം. ക്വാർട്ടറിലെ ജയത്തോടെ വെയ്ൽസ് സെമിയിൽ പോർച്ചുഗലുമായി ഏറ്റുമുട്ടും. വെയിൽസിനെതിരെ മുൻതൂക്കം ബെൽജിയത്തിനായിരുന്നു. എന്നാൽ ഗോൾ നേടാൻ അവർ മറന്നു. ഭാഗ്യക്കേട് കൂടിയായപ്പോൾ വെയിൽസിനായി വിജയം. കിട്ടിയ അവസരം മുതലാക്കി വെയ്ൽസ് യഥാർത്ഥ ഫലം നേടിയെടുക്കുകയും ചെയ്തു. 18-ാം മിനിറ്റിൽ രഡ്ജ നൈൻഗോളൻ പോസ്റ്റിന് മുപ്പത് മീറ്റർ അകലെ നിന്ന് തൊടുത്ത ഒരു ലോംഗ് ബുള്ളറ്റ് ഷോട്ടിൽ പിറന്ന ആദ്യ ഗോളോടെ മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു ബെൽജിയം. എന്നാൽ പിന്നീട് അങ്ങോട്ട് നിരാശയായിരുന്നു ഫലം. അങ്ങനെ വെയിൽസ് ചരിത്ര നേട്ടവുമായി സെമിയിലെത്തി. ആരോൺ റൊമേസിയുടെ കോർണർ ല
ലീൽ: യൂറോയിൽ ചരിത്രം സൃഷ്ടിച്ച് വെയിൽസിന്റെ മുന്നേറ്റം. ക്വാർട്ടറിൽ ആദ്യമായി യൂറോക്കെത്തിയ വെയിൽസ് കരുത്തരായ ബെൽജിയത്തെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് തോൽപ്പിച്ച് സെമിഫൈനലിൽ പ്രവേശിച്ചു. വെയിൽസിനായി ആഷ്‌ലി വില്ല്യംസ് (30), റോബ്‌സൺ കാനു (55), സാം വോക്‌സ്(85) എന്നിവർ ഗോളുകൾ നേടിയപ്പോൾ രഡ്ജ നൈൻഗ്ഗോളൻ 18ാം മിനിറ്റിൽ നേടിയ ഗോളിൽ ഒതുങ്ങി ബെൽജിയത്തിന്റെ സമ്പാദ്യം. ക്വാർട്ടറിലെ ജയത്തോടെ വെയ്ൽസ് സെമിയിൽ പോർച്ചുഗലുമായി ഏറ്റുമുട്ടും.
വെയിൽസിനെതിരെ മുൻതൂക്കം ബെൽജിയത്തിനായിരുന്നു. എന്നാൽ ഗോൾ നേടാൻ അവർ മറന്നു. ഭാഗ്യക്കേട് കൂടിയായപ്പോൾ വെയിൽസിനായി വിജയം. കിട്ടിയ അവസരം മുതലാക്കി വെയ്ൽസ് യഥാർത്ഥ ഫലം നേടിയെടുക്കുകയും ചെയ്തു. 18-ാം മിനിറ്റിൽ രഡ്ജ നൈൻഗോളൻ പോസ്റ്റിന് മുപ്പത് മീറ്റർ അകലെ നിന്ന് തൊടുത്ത ഒരു ലോംഗ് ബുള്ളറ്റ് ഷോട്ടിൽ പിറന്ന ആദ്യ ഗോളോടെ മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു ബെൽജിയം. എന്നാൽ പിന്നീട് അങ്ങോട്ട് നിരാശയായിരുന്നു ഫലം. അങ്ങനെ വെയിൽസ് ചരിത്ര നേട്ടവുമായി സെമിയിലെത്തി.
ആരോൺ റൊമേസിയുടെ കോർണർ ലക്ഷ്യത്തിലെത്തിച്ച് വെയ്ൽസ് ക്യാപ്റ്റൻ ആഷ്‌ലി വില്യംസ് അവരെ ഒപ്പമെത്തിച്ചു. ഓരോ ഗോൾ വീതം നേടിയ ആദ്യ പകുതിക്കുശേഷം വർധിത വീര്യത്തോടെ ആഞ്ഞടിക്കുന്ന വെയ്ൽസിനെയാണ്. മത്സരത്തിന്റെ 55-ാം മിനിറ്റിൽ റോബ്‌സൺ കാനു നേടിയ ഗോളിലൂടെ ലീഡുയർത്തിയ വെയ്‌സ് 86-ാം മിനിറ്റിൽ വോക്‌സൺ നേടിയ ഹെഡറിലൂടെ മത്സരം സ്വന്തമാക്കി അവസാന നാലിൽ ഒന്നായി.
മികച്ച പാസുകളിലൂടെയായിരുന്നു ഇരു ടീമുകളും മുന്നേറ്റം നടത്തിയത്.എതിരാളിയുടെ ഗോൾമുഖം വിറപ്പിക്കുന്നതിൽ ഇരുകൂട്ടരും ഇടക്ക് മത്സരിച്ചു. എന്നാൽ ഭാഗ്യം തുണച്ചത് വെയിൽസിനെയായിരുന്നു.