- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐസ്‌ലൻഡിനെ ഗോൾ മഴയിൽ മുക്കി ഫ്രാൻസ്; ഒളിവർ ജിറൗഡ് ഫ്രാൻസിന് ഇരട്ട ഗോൾ തുടക്കം; യൂറോകപ്പ് സെമിയിൽ ആതിഥേയരുടെ എതിരാളികൾ ജർമ്മനി
പാരിസ്: യൂറോകപ്പ് ഫുട്‌ബോളിൽ ഐസ്‌ലൻഡിനെ 5-2നു തകർത്ത് ഫ്രാൻസ് സെമിഫൈനലിൽ കടന്നു. സെമിയിൽ ജർമനിയാണ് ഫ്രാൻസിന്റെ എതിരാളികൾ. ആദ്യ പകുതിയിൽ ഫ്രാൻസ് 4-0നു മുന്നിലായിരുന്നു. രണ്ടാം പകുതിയിൽ രണ്ടു ഗോൾ തിരിച്ചടിച്ച് ഐസ്‌ലൻഡ് തോൽവിയുടെ ഭാരം കുറച്ചു. ഒളിവർ ജിറൗഡ് ഫ്രാൻസിനായി രണ്ടു ഗോൾ നേടി. പോൾ പോഗ്ബ, ദിമിത്രി പായെറ്റ്, അന്റോയ്ൻ ഗ്രീസ്മൻ എന്നിവരും സ്‌കോർ ചെയ്തു. സിഗർദസനും ജാർനസനുമാണ് ഐസ്‌ലൻഡിന്റെ ഗോളുകൾ നേടിയത്. മത്സരത്തിന്റെ 12-ാം മിനിറ്റിലാണ് ഫ്രാൻസ് ആദ്യ ഗോൾ നേടുന്നത്. മറ്റൗഡി നൽകിയ നീണ്ട പാസ് ഗോൾകീപ്പർ ഹാൽഡോഴ്‌സണെ മറികടന്ന് ഇടങ്കാല് കൊണ്ട് വലയിലെത്തിച്ച ഒളിവർ ജിറൗഡ് ഐസ്‌ലൻഡിനെ ഞെട്ടിച്ചു. എട്ട് മിനിറ്റുകൾക്ക് ശേഷം വീണ്ടും ഫ്രഞ്ച് പട ഐസ്‌ലൻഡിനെ വിറപ്പിച്ചു. ഇത്തവണ ഗോൾ നേടിയത് പോൾ പോഗ്ബയാണ്. അന്റോണിയോ ഗ്രിസ്മാന്റെ കോർണർ കിക്ക് ഉയർന്നു ചാടി ഹെഡ്ഡ് ചെയ്ത പോഗ് പന്ത് വലയിലാക്കി. പിന്നീട് ആദ്യ പകുതി അവസാനിക്കാൻ പോകുമ്പോഴാണ് ഫ്രാൻസിനായുള്ള അടുത്ത രണ്ടു ഗോളുകളും പിറന്നത്. രണ്ടാം പകുതിയിൽ 59-ാം മിനിറ്റി
പാരിസ്: യൂറോകപ്പ് ഫുട്‌ബോളിൽ ഐസ്‌ലൻഡിനെ 5-2നു തകർത്ത് ഫ്രാൻസ് സെമിഫൈനലിൽ കടന്നു. സെമിയിൽ ജർമനിയാണ് ഫ്രാൻസിന്റെ എതിരാളികൾ.
ആദ്യ പകുതിയിൽ ഫ്രാൻസ് 4-0നു മുന്നിലായിരുന്നു. രണ്ടാം പകുതിയിൽ രണ്ടു ഗോൾ തിരിച്ചടിച്ച് ഐസ്‌ലൻഡ് തോൽവിയുടെ ഭാരം കുറച്ചു. ഒളിവർ ജിറൗഡ് ഫ്രാൻസിനായി രണ്ടു ഗോൾ നേടി. പോൾ പോഗ്ബ, ദിമിത്രി പായെറ്റ്, അന്റോയ്ൻ ഗ്രീസ്മൻ എന്നിവരും സ്‌കോർ ചെയ്തു. സിഗർദസനും ജാർനസനുമാണ് ഐസ്‌ലൻഡിന്റെ ഗോളുകൾ നേടിയത്.
മത്സരത്തിന്റെ 12-ാം മിനിറ്റിലാണ് ഫ്രാൻസ് ആദ്യ ഗോൾ നേടുന്നത്. മറ്റൗഡി നൽകിയ നീണ്ട പാസ് ഗോൾകീപ്പർ ഹാൽഡോഴ്‌സണെ മറികടന്ന് ഇടങ്കാല് കൊണ്ട് വലയിലെത്തിച്ച ഒളിവർ ജിറൗഡ് ഐസ്‌ലൻഡിനെ ഞെട്ടിച്ചു. എട്ട് മിനിറ്റുകൾക്ക് ശേഷം വീണ്ടും ഫ്രഞ്ച് പട ഐസ്‌ലൻഡിനെ വിറപ്പിച്ചു. ഇത്തവണ ഗോൾ നേടിയത് പോൾ പോഗ്ബയാണ്. അന്റോണിയോ ഗ്രിസ്മാന്റെ കോർണർ കിക്ക് ഉയർന്നു ചാടി ഹെഡ്ഡ് ചെയ്ത പോഗ് പന്ത് വലയിലാക്കി. പിന്നീട് ആദ്യ പകുതി അവസാനിക്കാൻ പോകുമ്പോഴാണ് ഫ്രാൻസിനായുള്ള അടുത്ത രണ്ടു ഗോളുകളും പിറന്നത്.
രണ്ടാം പകുതിയിൽ 59-ാം മിനിറ്റിലാണ് ഫ്രാൻസ് അഞ്ചാം ഗോൾ നേടിയത്. രണ്ടാം പകുതിയിൽ ഐസ്‌ലൻഡ് മികച്ച കളി കാഴ്ചവയ്ക്കാൻ പരിശ്രമിച്ചു. എന്നാൽ രണ്ടു ഗോളുകൾ മാത്രമാണ് അവർക്ക് നേടാൻ സാധിച്ചത്. വ്യാഴാഴ്‌ച്ച രാത്രി 12.30ന് മാഴ്‌സല്ലെ സ്റ്റേഡിയത്തിൽ ജർമനിയുമായാണ് ഫ്രാൻസിന്റെ സെമിഫൈനൽ.