- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എതിരില്ലാത്ത രണ്ട് ഗോളുകളോടെ ജർമ്മനി പടിക്ക് പുറത്ത്; കിരീടം ഫ്രാൻസിനെന്ന് പ്രവചിച്ച് ഫുട്ബോൾ ലോകം; യൂറോയിൽ ഞായറാഴ്ച ഫ്രാൻസ്-പോർച്ചുഗൽ കിരീട പോരാട്ടം
മാഴ്‌സല്ലെ: ലോക ചാമ്പ്യന്മാരായ ജർമനിയെ എതിരില്ലാത്ത രണ്ട് ഗോളിന് തോൽപ്പിച്ച് ആതിഥേയരായ ഫ്രാൻസ് 2016 യൂറോ കപ്പിന്റെ ഫൈനലിലെത്തി. ഫ്രാൻസിന് വിജയം സമ്മാനിച്ചത് യുവതാരം അന്റോണിയോ ഗ്രിസ്മാന്റെ ഇരട്ട ഗോളുകളാണ്. ഫൈനലിൽ പോർച്ചുഗല്ലാണ് ഫ്രാൻസിന്റെ എതിരാളികൾ. ഇന്ത്യൻ സമയം ഞായറാഴ്ച അർദ്ധ രാത്രി 12.30നാണ് കലാശ പോരാട്ടം തുടങ്ങുക. ആതിഥേയരായ ഫ്രാൻസിന് തന്നെയാണ് കൂടുതൽ സാധ്യത ഫൈനലിൽ കൽപ്പിക്കുന്നത്. കരുത്തരായ ജർമ്മനിക്കെതിരെ പുറത്തെടുത്ത തന്ത്രങ്ങളും കരുതലുമാണ് ഇതിന് കാരണം. സ്വന്തം നാട്ടുകാർക്ക് മുന്നിൽ കൃത്യമായ ഗെയിം പ്ലാനോടെ കളിച്ച ഫ്രാൻസിന് മുന്നിൽ ജർമ്മനി നിഷ്പ്രഭമായി. പ്രതിരോധത്തിലെ പിഴവുകളാണ് ജർമ്മനിയെ തോൽപ്പിച്ചത്. ഇത് കൃത്യമായി ഉപയോഗിക്കാൻ സ്വന്തം കാണികളുടെ പിന്തുണയോടെ കളിച്ച ഫ്രാൻസിന് കഴിയുകയും ചെയ്തു. ടൂർണമെന്റിലെ ഗോൾ നേട്ടം ആറാക്കി ഉയർത്തിയ ഗ്രിസ്മാൻ ഒരു യൂറോയിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന രണ്ടാമത്തെ താരമെന്ന നേട്ടം സ്വന്തമാക്കി. ഒമ്പത് ഗോളുകൾ നേടിയ പ്ലാറ്റിനിയാണ് ഗ്രിസ്മാന് മുന്നിലുള്ളത്. ആക്
മാഴ്‌സല്ലെ: ലോക ചാമ്പ്യന്മാരായ ജർമനിയെ എതിരില്ലാത്ത രണ്ട് ഗോളിന് തോൽപ്പിച്ച് ആതിഥേയരായ ഫ്രാൻസ് 2016 യൂറോ കപ്പിന്റെ ഫൈനലിലെത്തി. ഫ്രാൻസിന് വിജയം സമ്മാനിച്ചത് യുവതാരം അന്റോണിയോ ഗ്രിസ്മാന്റെ ഇരട്ട ഗോളുകളാണ്. ഫൈനലിൽ പോർച്ചുഗല്ലാണ് ഫ്രാൻസിന്റെ എതിരാളികൾ. ഇന്ത്യൻ സമയം ഞായറാഴ്ച അർദ്ധ രാത്രി 12.30നാണ് കലാശ പോരാട്ടം തുടങ്ങുക. ആതിഥേയരായ ഫ്രാൻസിന് തന്നെയാണ് കൂടുതൽ സാധ്യത ഫൈനലിൽ കൽപ്പിക്കുന്നത്. കരുത്തരായ ജർമ്മനിക്കെതിരെ പുറത്തെടുത്ത തന്ത്രങ്ങളും കരുതലുമാണ് ഇതിന് കാരണം.
സ്വന്തം നാട്ടുകാർക്ക് മുന്നിൽ കൃത്യമായ ഗെയിം പ്ലാനോടെ കളിച്ച ഫ്രാൻസിന് മുന്നിൽ ജർമ്മനി നിഷ്പ്രഭമായി. പ്രതിരോധത്തിലെ പിഴവുകളാണ് ജർമ്മനിയെ തോൽപ്പിച്ചത്. ഇത് കൃത്യമായി ഉപയോഗിക്കാൻ സ്വന്തം കാണികളുടെ പിന്തുണയോടെ കളിച്ച ഫ്രാൻസിന് കഴിയുകയും ചെയ്തു. ടൂർണമെന്റിലെ ഗോൾ നേട്ടം ആറാക്കി ഉയർത്തിയ ഗ്രിസ്മാൻ ഒരു യൂറോയിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന രണ്ടാമത്തെ താരമെന്ന നേട്ടം സ്വന്തമാക്കി. ഒമ്പത് ഗോളുകൾ നേടിയ പ്ലാറ്റിനിയാണ് ഗ്രിസ്മാന് മുന്നിലുള്ളത്. ആക്രമണത്തോടൊപ്പം തന്നെ ഫ്രാൻസിന്റെ പ്രതിരോധവും അവസരത്തിനൊത്തുയർന്നപ്പോൾ ജർമനിയുടെ നീക്കങ്ങളെല്ലാം പാതി വഴിക്ക് നിലച്ചു പോയി.
ക്വാർട്ടറിൽ ഐസ്‌ലൻഡിനെതിരെ രണ്ട് ഗോളുകൾ വഴങ്ങിയ ഫ്രാൻസ് പക്ഷേ ജർമനിക്കെതിരെ കരുതി തന്നെയാണ് കളിച്ചത്. ഗോൾകീപ്പർ ഹൂഗോ ലോറിസിന്റെ മികവും സെമിയിൽ ഫ്രാൻസിന് വിജയമൊരുക്കി. പരിക്കേറ്റ സ്‌ട്രൈക്കർ മരിയോ ഗോമസും മിഡ്ഫീൽഡർ സാമി ഖദീരയും മഞ്ഞക്കാർഡ് കണ്ട് സസ്‌പെൻഷനിലായ മാറ്റ് ഹമ്മൽസുമില്ലാതെ കളത്തിലറങ്ങിയ ജർമനിയുടെ അറ്റാക്കിങ്ങിൽ ഒസിലും ക്രൂസും ഡ്രാക്‌സ്‌ലറുമാണ് അണിനിരന്നത്്. മുള്ളറെ സ്‌ട്രൈക്കറുടെ റോളിലിറക്കി പ്രതിരോധത്തിലൂന്നിയാണ് ജർമ്മനി കളിതുടങ്ങിയത്. എന്നിട്ടും വ്യക്തമായ ആസൂത്രണത്തോടെ നിരന്തര ആക്രമണങ്ങൾ അഴിച്ചുവിട്ട് ജർമൻ പ്രതിരോധത്തിൽ ഫ്രാൻസ് വിള്ളലുണ്ടാക്കി.
കളിയുടെ ആദ്യപകുതിയുടെ അവസാന നിമിഷത്തിൽ ബോക്‌സിനുള്ളിൽ കൈ കൊണ്ട് പന്ത് തടുത്ത ഷെയ്ൻസ്റ്റീഗറിന് റഫറി മഞ്ഞക്കാർഡ് കാണിച്ചു. ഒപ്പം ഫ്രാൻസിന് അനുകൂലമായ പെനാൽറ്റിയും. പെനാൽറ്റിയെടുക്കാൻ വന്ന ഗ്രിസ്മാന് ലക്ഷ്യം പിഴച്ചില്ല. രണ്ടാം പകുതിയിൽ ജർമനി തിരിച്ചു വരാമെന്ന പ്രതീക്ഷയുമായി കളത്തിലിറങ്ങിയെങ്കിലും അവർക്ക് തൊട്ടതെല്ലാം പിഴച്ചു. 60ാം മിനിൽ ജർമനിയുടെ കരുത്തനായ ഡിഫൻഡർ ജെറോം ബോട്ടെങ് പരിക്കേറ്റ് കളം വിട്ടതോടെ ലോക ചാമ്പ്യന്മാർ വീണ്ടും സമ്മർദത്തിലായി. കളി തീരാൻ 18 മിനിറ്റ് മാത്രം ബാക്കി നിൽക്കെ ജർമനിയുടെ പ്രതിരോധത്തിന്റെ പിഴവ് മുതലെടുത്ത് പോഗ്ബയൊരുക്കിയ അവസരം ഗ്രിസ്മാൻ ഗോളാക്കി മാറ്റി. വലയിലെത്തിച്ചു.
പിന്നീട് അവസാന മിനിറ്റുകളിൽ ജർമനി ഗോളടിക്കാൻ പരമാവധി ശ്രമിച്ചെങ്കിലും ഒന്നും വിജയിച്ചില്ല. മുക്കാൽ സമയവും പന്ത് കാൽവശം വച്ചിട്ടും ജർമനിക്ക് ഗോളടിക്കാനായില്ല എന്നതാണ് വസ്തുത.