- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്ലോവാക്യയെ തകർത്ത് ജർമ്മനി; ഐറീഷ് വീര്യത്തെ വരിഞ്ഞ് കെട്ടി ഫ്രാൻസ്; ഹംഗറിയെ നിഷ്പ്രഭമാക്കി ബെൽജിയവും; യൂറോയിലെ പ്രീക്വാർട്ടറിൽ കരുത്തർക്ക് ജയം
ലിയോൺ: സ്ലൊവാക്യയെ തകർത്ത് ജർമനി യൂറോകപ്പ് ക്വാർട്ടർ ഫൈനലിൽ കടന്നു. ഹംഗറിയെ തകർത്തു ബെൽജിയവും അവസാന എട്ടിലെത്തി. ഐറിഷ് വീര്യത്തെ രണ്ടാം പകുതിയിൽ പിടിച്ചു കെട്ടി ഫ്രാൻസും യൂറോ കപ്പിന്റെ ക്വാർട്ടറിൽ കടന്നു. ലോക ചാംപ്യന്മാരായ ജർമനി സ്ലൊവാക്യയെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് അവസാന എട്ടിൽ ഇടംപിടിച്ചത്. ജെറോം ബോട്ടെങ്, മരിയോ ഗോമസ്, ജൂലിയൻ ഡ്രാക്‌സ്‌ലർ എന്നിവരാണ് ജർമനിക്കായി സ്‌കോർ ചെയ്തവർ. 40നാണ് ബെൽജിയം, ഹംഗറിയെ മുക്കിയത്. നാലു പതിറ്റാണ്ടിനു ശേഷം യൂറോക്ക് യോഗ്യത നേടി പ്രീ ക്വാർട്ടറിലെത്തിയ ഹംഗറിയെ ഏകപക്ഷീയമായ നാലു ഗോളിൽ മുക്കി ബെൽജിയം ക്വാർട്ടറിൽ കടന്നു. ഈ യൂറോയിലെ ഏറ്റവും വലിയ ലീഡാണിത്. 10ാം മിനിറ്റിൽ ടോബി ആൽവീറെൽഡ് നേടിയ ആദ്യ ഗോളിനു ശേഷമുള്ള മൂന്നു ഗോളുകളും പിറന്നത് മത്സരം മുക്കാൽ ഭാഗവും പിന്നിട്ടതിന് ശേഷമായിരുന്നു. ക്വാർട്ടറിൽ ബെൽജിയം വെയ്ൽസുമായി ഏറ്റുമുട്ടും. മത്സരത്തിന്റെ എട്ടാം മിനിറ്റിൽ തുടങ്ങിയ ജർമൻ ഗോൾ വേട്ട മൂന്നു ഗോളിൽ ഒതുങ്ങിയതിൽ കന്നിക്കാരായി എത്തിയ സ്ലോവാക്യയ
ലിയോൺ: സ്ലൊവാക്യയെ തകർത്ത് ജർമനി യൂറോകപ്പ് ക്വാർട്ടർ ഫൈനലിൽ കടന്നു. ഹംഗറിയെ തകർത്തു ബെൽജിയവും അവസാന എട്ടിലെത്തി. ഐറിഷ് വീര്യത്തെ രണ്ടാം പകുതിയിൽ പിടിച്ചു കെട്ടി ഫ്രാൻസും യൂറോ കപ്പിന്റെ ക്വാർട്ടറിൽ കടന്നു.
ലോക ചാംപ്യന്മാരായ ജർമനി സ്ലൊവാക്യയെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് അവസാന എട്ടിൽ ഇടംപിടിച്ചത്. ജെറോം ബോട്ടെങ്, മരിയോ ഗോമസ്, ജൂലിയൻ ഡ്രാക്‌സ്‌ലർ എന്നിവരാണ് ജർമനിക്കായി സ്‌കോർ ചെയ്തവർ. 40നാണ് ബെൽജിയം, ഹംഗറിയെ മുക്കിയത്.
നാലു പതിറ്റാണ്ടിനു ശേഷം യൂറോക്ക് യോഗ്യത നേടി പ്രീ ക്വാർട്ടറിലെത്തിയ ഹംഗറിയെ ഏകപക്ഷീയമായ നാലു ഗോളിൽ മുക്കി ബെൽജിയം ക്വാർട്ടറിൽ കടന്നു. ഈ യൂറോയിലെ ഏറ്റവും വലിയ ലീഡാണിത്. 10ാം മിനിറ്റിൽ ടോബി ആൽവീറെൽഡ് നേടിയ ആദ്യ ഗോളിനു ശേഷമുള്ള മൂന്നു ഗോളുകളും പിറന്നത് മത്സരം മുക്കാൽ ഭാഗവും പിന്നിട്ടതിന് ശേഷമായിരുന്നു. ക്വാർട്ടറിൽ ബെൽജിയം വെയ്ൽസുമായി ഏറ്റുമുട്ടും. മത്സരത്തിന്റെ എട്ടാം മിനിറ്റിൽ തുടങ്ങിയ ജർമൻ ഗോൾ വേട്ട മൂന്നു ഗോളിൽ ഒതുങ്ങിയതിൽ കന്നിക്കാരായി എത്തിയ സ്ലോവാക്യയ്ക്ക് ആശ്വാസം പകരുന്നതാണ്.
43,63 മിനിറ്റുകളിലായിരുന്നു മറ്റു രണ്ടു ഗോളുകൾ പിറന്നത്. ബോക്‌സിനു പുറത്ത് നിന്ന് കിട്ടിയ ബോൾ സ്റ്റോപ്പ് ചെയ്യാതെ പോസ്റ്റിലേക്ക് അടിച്ചു കയറ്റുകയായിരുന്നു ബോട്ടെങ്. 43ാം മിനിറ്റിൽ ജർമനി മരിയോ ഗോമസിലൂടെ രണ്ടാം ഗോളടിച്ച് ആദ്യ പകുതി അവസാനിപ്പിച്ചു. ജൂലിൻ ഡ്രാക്‌സലറുടെ പാസിൽ നിന്നായിരുന്നു ഗോമസ് ഗോൾ നേടിയത്. 63ാം മിനിറ്റിൽ ഡ്രാക്‌സലറും ഗോൾ നേടി പട്ടിക പൂർണ്ണമാക്കി. ഇറ്റിലി സ്‌പെയിൻ പ്രീ ക്വാർട്ടർ പോരാട്ടത്തിലെ വിജയികളെയായിരിക്കും ജർമനി ക്വാർട്ടറിൽ നേരിടേണ്ടി വരിക.
ഒരു ഗോളിന് പിറകിൽ നിൽക്കെ ഫ്രാൻൻസിനെ ഇരട്ട ഗോൾ നേടി അന്റോണിയോ ഗ്രിസ്മാൻ ഫ്രാൻസിനെ അവസാന എട്ടിലെത്തിക്കുകയായിരുന്നു. 58, 61 മിനിറ്റുകളിലായിരുന്നു ഗ്രിസ്മാന്റെ ഗോളുകൾ.