വെംബ്ലി: ഒരിക്കൽ ലോകകപ്പിന് യോഗ്യത പോലും നേടാൻ സാധിക്കാതെ പുറത്തുപോകേണ്ടി വന്ന ടീം. അതേ ടീം ഇന്ന് യൂറോകപ്പ് ഉയർത്തി ലോകത്തിന് മുന്നിൽ തലയുയർത്തി നിൽക്കുകയാണ്. തുല്യശക്തികളുടെ പോരാട്ടത്തിൽ ഇംഗ്ലണ്ടിനെ കീഴടക്കി ഇറ്റലി യൂറോ കപ്പിൽ മുത്തപ്പിട്ടപ്പോൾ അമ്പരന്നത് അത് ഇറ്റാലിയൻ കഠിനപ്രയത്ന്നത്തിന്റെ തെളിവായി മാറി. അവിശ്വസനീയമായ പ്രകടനത്തിലൂടെയാണ് ഇറ്റലിയൂടെ യുവനിര വിജയശ്രീലാളിതരായത്.

ടൂർണമെന്റിൽ ഒരു മത്സരം പോലും തോൽക്കാതെയാണ് ഇറ്റലി ചാമ്പ്യന്മാരായത്. അത്രയ്ക്ക് സ്ഥിരതയായ പ്രകടനമായിരുന്നു ടീമിൻരേത്. 1968-ൽ കിരീടം നേടിയ ശേഷം 53 വർഷങ്ങൾ പിന്നിട്ടാണ് ഇറ്റലി വീണ്ടും യൂറോയിലെ ഒന്നാം സ്ഥാനക്കാരായത്. 2000-ത്തിലും 2012-ലും യൂറോ ഫൈനലിലെത്തിയെങ്കിലും റണ്ണറപ്പുകളായി കണ്ണീരോടെ മടങ്ങാനായിരുന്നു ഇറ്റലിയുടെ വിധി. എന്നാൽ ഇത്തവണ അതിനെല്ലാമുള്ള പ്രായശ്ചിത്തം റോബർട്ട് മാൻസീനിയും സംഘവും ചെയ്തു.

2018 ലോകകപ്പിന് യോഗ്യത പോലും നേടാത്ത ഇറ്റലിയിൽ നിന്നും നിന്നും യൂറോ ചാമ്പ്യന്മാരായ അസൂറികളിലേക്കുള്ള കുതിപ്പിന് ഇന്ധനമേകിയത് പരിശീലകനായ റോബർട്ടോ മാൻസീനിയായിരുന്നു. തകർന്നടിഞ്ഞ ഒരു ടീമിനെ അദ്ദേഹം ലോകോത്തര നിലവാരത്തിലേക്കുയർത്തി. നാലുതവണ ലോകകിരീടം നേടിയ ഇറ്റലി 2018-ൽ പുറത്തായതോടെ ആരാധകരുടെ വരെ നെറ്റി ചുളിഞ്ഞു. ഇതിനുപിന്നാലെയാണ് അസൂറികളുടെ രക്ഷകനായി മാൻസിനി എത്തുന്നത്. 2018-ൽ പരിശീലകനായി സ്ഥാനമേറ്റ ശേഷം ഇറ്റലിയെ മാൻസീനി അടിമുടി മാറ്റിമറിച്ചു

പുതിയ താരങ്ങൾക്ക് അവസരങ്ങൾ നൽകിക്കൊണ്ട് മാൻസീനി ഇറ്റാലിയൻ ടീമിനെ ഉടച്ചുവാർത്തു. പ്രതിരോധത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന ഇറ്റലിക്ക് ആക്രമണത്തിന്റെ മാന്ത്രികത മാൻസീനിയാണ് കാട്ടിക്കൊടുത്തത്. വെറും ഒരു ഗോളിന് വിജയം സ്വന്തമാക്കിയിരുന്ന അസൂറിപ്പട എതിരാളികളുടെ വലയിൽ ഗോൾ നിറച്ചു. അവസാനം കളിച്ച 34 മത്സരങ്ങളിൽ തോൽവിയറിയാതെയാണ് ഇറ്റലിയുടെ കുതിപ്പ്. 288 ജയവും ആറു സമനിലയുമാണുള്ളത്. 87 ഗോളുകളും അവർ നേടി.

പ്രതിരോധത്തിലും മുന്നേറ്റത്തിലും മധ്യനിരയിലും ഒരുപോലെ തിളങ്ങാനായതാണ് ഇറ്റലിയുടെ വിജയത്തിന്റെ മാറ്റുകൂട്ടിയത്. ഒത്തിണക്കത്തോടെയുള്ള താരങ്ങളുടെ പ്രകടനവും ഇറ്റലിയുടെ പ്രകടനത്തിൽ നിർണായകമായി.

ഗോളടിക്കാരിൽ ഒന്നാമൻ റൊണാൾഡോ

യൂറോകപ്പിന് തിരശ്ശീല വീഴുമ്പോൾ ഗോൾ വേട്ടക്കാരിൽ ഒന്നാമനായി സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെയാണ്. യൂറോ 2020 ഫുട്ബോൾ മാമാങ്കത്തിന് തിരശ്ശീല വീണപ്പോൾ 142 ഗോളുകളാണ് വിവിധ മത്സരങ്ങളിലായി പിറന്നത്. ഇത്തവണ ഗോളടിക്കാനായി താരങ്ങൾ മത്സരിച്ചു കളിച്ചു. യൂറോയിൽ ഏറ്റവുമധികം ഗോളടിച്ച താരത്തിനുള്ള ഗോൾഡൻ ബൂട്ട് പുരസ്‌കാരം പോർച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാൾഡോ സ്വന്തമാക്കിയത് അഞ്ച് ഗോളുകൾ നേടിയാണ്.

പ്രീ ക്വാർട്ടറിൽ പുറത്തായെങ്കിലും നാല് മത്സരങ്ങളിൽ നിന്നും അഞ്ച് ഗോളുകളും ഒരു അസിസ്റ്റും നേടിയാണ് റൊണാൾഡോ യൂറോയിലെ ഗോളടിക്കാരുടെ പട്ടികയിൽ ഒന്നാമനായത്. 306 മിനിട്ടുകളാണ് താരം കളിച്ചത്. ചെക്ക് റിപ്പബ്ലിക്കിന്റെ പാട്രിക്ക് ഷിക്കിനും അഞ്ച് ഗോളുകൾ ഉണ്ടെങ്കിലും താരത്തിന്റെ പേരിൽ അസിസ്റ്റുകളില്ല. 404 മിനിട്ടാണ് ഷിക്ക് ഗ്രൗണ്ടിൽ കളിച്ചത്. അതുകൊണ്ടാണ് റൊണാൾഡോ മുന്നിലെത്തിയത്.

ഫ്രാൻസിന്റെ കരിം ബെൻസേമ, സ്വീഡന്റെ ഫോഴ്സ്ബെർഗ്, ബെൽജിയത്തിന്റെ റൊമേലു ലുക്കാക്കു, ഇംഗ്ലീഷ് നായകൻ ഹാരി കെയ്ൻ എന്നിവർ നാലുഗോളുകൾ വീതം നേടി. മൂന്നു ഗോളുകൾ വീതം നേടിയ ഇംഗ്ലണ്ടിന്റെ റഹിം സ്റ്റെർലിങ്, ഡെന്മാർക്കിന്റെ ഡോൾബെർഗ്, പോളണ്ടിന്റെ റോബർട്ട് ലെവൻഡോവ്സ്‌കി, നെതർലൻഡ്സിന്റെ വൈനാൽഡം എന്നിവരാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ.