- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തുടർച്ചയായ രണ്ടാം ജയത്തോടെ ആതിഥേയരായ ഫ്രാൻസ് യൂറോയുടെ പ്രീ ക്വാർട്ടറിൽ; സ്വിറ്റ്‌സർലൻഡ് - റുമേനിയ മത്സരം സമനിലയിൽ
പാരീസ്: തുടർച്ചയായ രണ്ടാം ജയത്തോടെ ആതിഥേയരായ ഫ്രാൻസ് യൂറോ കപ്പിന്റെ പ്രീ ക്വാർട്ടറിൽ കടന്നു. ഗ്രൂപ്പ് എയിൽ അൽബേനിയയെ എതിരില്ലാത്ത രണ്ടു ഗോളിനാണു ഫ്രാൻസ് തകർത്തത്. ഗ്രൂപ്പ് എയിൽ രണ്ടാം തോൽവിയോടെ പുറത്തേക്കുള്ള വഴിയിലാണ് അൽബേനിയ. ഗോളടിക്കാനുള്ള നിരവധി അവസരങ്ങൾ ഫ്രാൻസ് ഒരുക്കിയെങ്കിലും അൽബേനിയൻ പ്രതിരോധ നിര നീക്കങ്ങൾ തകർത്തു. മത്സരം സമനിലയിലേക്ക് നീങ്ങുമെന്ന് കരുതിയ 90-ാം മിനിറ്റിലാണ് ഫ്രാൻസിന്റെ ആദ്യ ഗോൾ അൽബേനിയൻ വല ചലിപ്പിച്ചത്. ആദിൽ രാമിയുടെ ഫ്രീകിക്ക് പാസ് ആന്റോണിയോ ഗ്രിസ്മാൻ ഹെഡറിലൂടെ ഗോളാക്കി. അധിക സമയത്ത് (90+2 മിനിട്ട്) അൻഡ്രെ പെരെ നൽകിയ പാസിൽ ദിമിത്രി പയേറ്റാണ് ഫ്രാൻസിനായി രണ്ടാം ഗോൾ നേടിയത്. പെരെയിൽ നിന്ന് ലഭിച്ച പാസിൽ ഇടതു ഭാഗത്തിലൂടെ മുന്നേറി വലതുകാൽ ഷോട്ടിലൂടെ ദിമിത്രി പയേറ്റ് ഗോൾ നേടി. തുല്യരായി പിരിഞ്ഞു സ്വിസും റുമേനിയയും ഗ്രൂപ്പ് എയിലെ മറ്റൊരു മത്സരത്തിൽ സ്വിറ്റ്‌സർലൻഡും റുമേനിയയും സമനിലയിൽ പിരിഞ്ഞു. 18ാം മിനിറ്റിൽ ബോഗ്ദാൻ സ്റ്റാൻകു പെനാൽറ്റി കിക്കിലൂടെ റുമേനിയയെ മുന്നിലത്ത
പാരീസ്: തുടർച്ചയായ രണ്ടാം ജയത്തോടെ ആതിഥേയരായ ഫ്രാൻസ് യൂറോ കപ്പിന്റെ പ്രീ ക്വാർട്ടറിൽ കടന്നു. ഗ്രൂപ്പ് എയിൽ അൽബേനിയയെ എതിരില്ലാത്ത രണ്ടു ഗോളിനാണു ഫ്രാൻസ് തകർത്തത്.
ഗ്രൂപ്പ് എയിൽ രണ്ടാം തോൽവിയോടെ പുറത്തേക്കുള്ള വഴിയിലാണ് അൽബേനിയ.
ഗോളടിക്കാനുള്ള നിരവധി അവസരങ്ങൾ ഫ്രാൻസ് ഒരുക്കിയെങ്കിലും അൽബേനിയൻ പ്രതിരോധ നിര നീക്കങ്ങൾ തകർത്തു. മത്സരം സമനിലയിലേക്ക് നീങ്ങുമെന്ന് കരുതിയ 90-ാം മിനിറ്റിലാണ് ഫ്രാൻസിന്റെ ആദ്യ ഗോൾ അൽബേനിയൻ വല ചലിപ്പിച്ചത്. ആദിൽ രാമിയുടെ ഫ്രീകിക്ക് പാസ് ആന്റോണിയോ ഗ്രിസ്മാൻ ഹെഡറിലൂടെ ഗോളാക്കി.
അധിക സമയത്ത് (90+2 മിനിട്ട്) അൻഡ്രെ പെരെ നൽകിയ പാസിൽ ദിമിത്രി പയേറ്റാണ് ഫ്രാൻസിനായി രണ്ടാം ഗോൾ നേടിയത്. പെരെയിൽ നിന്ന് ലഭിച്ച പാസിൽ ഇടതു ഭാഗത്തിലൂടെ മുന്നേറി വലതുകാൽ ഷോട്ടിലൂടെ ദിമിത്രി പയേറ്റ് ഗോൾ നേടി.
തുല്യരായി പിരിഞ്ഞു സ്വിസും റുമേനിയയും
ഗ്രൂപ്പ് എയിലെ മറ്റൊരു മത്സരത്തിൽ സ്വിറ്റ്‌സർലൻഡും റുമേനിയയും സമനിലയിൽ പിരിഞ്ഞു. 18ാം മിനിറ്റിൽ ബോഗ്ദാൻ സ്റ്റാൻകു പെനാൽറ്റി കിക്കിലൂടെ റുമേനിയയെ മുന്നിലത്തെിച്ചു. ഗോളടിക്കാനുള്ള ശ്രമത്തിനിടെ അലക്‌സ് ചിപ്ക്യൂവിന്റെ ജഴ്‌സിയിൽ പിടിച്ചുവലിച്ചതിനാണ് സ്വിറ്റ്‌സർലൻഡിനെതിരെ പെനാൽറ്റി വിധിച്ചത്.
57ാം മിനിറ്റിൽ കോർണർ കിക്കിൽ നിന്നുള്ള പന്ത് വലയിലത്തെിച്ച അഡ്‌മിർ മെഹ്മദി സ്വിറ്റ്‌സർലൻഡിന് സമനില നേടിക്കൊടുത്തു. രണ്ട് മത്സരങ്ങളിൽ നിന്ന് നാലു പോയന്റുമായി സ്വിസ് പട പ്രീക്വാർട്ടർ പ്രതീക്ഷകൾ സജീവമാക്കിയിട്ടുണ്ട്.
ആദ്യ മത്സരത്തിൽ അൽബേനിയയെ സ്വിറ്റ്‌സർലൻഡ് തോൽപിച്ചിരുന്നു. ഫ്രാൻസിനെതിരെ പരാജയം രുചിച്ച റുമാനിയക്ക് ആദ്യ പോയിന്റാണ് ഇന്നു ലഭിച്ചത്.
അടുത്ത മത്സരങ്ങൾ
ഇംഗ്ലണ്ട്-വെയിൽസ് (ഇന്ത്യൻ സമയം വ്യാഴാഴ്ച വൈകിട്ട് 6.30ന്)
ഉക്രൈൻ- വടക്കൻ അയർലൻഡ് (രാത്രി 9.30ന്)
ജർമനി- പോളണ്ട് (വെള്ളിയാഴ്ച പുലർച്ചെ 12.30ന്)