- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അയർലൻഡിനെ തോൽപ്പിച്ചു ഫ്രാൻസ് യൂറോ കപ്പിന്റെ ക്വാർട്ടറിൽ; ആദ്യ പകുതിയിൽ പിന്നിൽ പോയ ഫ്രാൻസിനെ രക്ഷിച്ചതു അന്റോണിയോയുടെ ഇരട്ടഗോൾ
പാരിസ്: അയർലൻഡിനെ ഒന്നിനെതിരെ രണ്ടുഗോളിനു തോൽപിച്ച് ആതിഥേയരായ ഫ്രാൻസ് യൂറോ കപ്പിന്റെ ക്വാർട്ടറിൽ കടന്നു. അന്റോണിയോ ഗ്രീസ്മാനാണു രണ്ടുഗോളും നേടിയത്. ആദ്യ പകുതിയിൽ ഒരു ഗോളിന് പുറകിൽ പോയശേഷമാണ് ഫ്രാൻസിന്റെ തിരിച്ചുവരവ്. മൽസരം തുടങ്ങി രണ്ടാം മിനിറ്റിൽ തന്നെ അയർലൻഡിന് അനുകൂലമായ പെനാൽറ്റി ലഭിച്ചു. ഷെയിൻ ലോങ്ങിനെ ഫ്രാൻസിന്റെ പോഗ്ബ ഫൗൾ ചെയ്തതിനെ തുടർന്നാണ് റഫറി പെനാൽറ്റി അനുവദിച്ചത്. കിക്കെടുത്ത അയർലൻഡ് താരം ബ്രാഡി പന്ത് വലയിലെത്തിച്ചു. രണ്ടാം പകുതിയിൽ മികച്ച പ്രകടനമാണ് ഫ്രാൻസ് നടത്തിയത്. അതിന്റെഫലം 58-ാം മിനിറ്റിൽ ലഭിച്ചു. അന്റോണിയോ ഗ്രീസ്മാൻ എന്ന ഇരുപത്തിയഞ്ചുകാരന്റെ മനോഹരമായ ഹെഡറിലൂടെ ഫ്രാൻസ് മൽസരത്തിൽ ആദ്യമായി അയർലൻഡ് വല കുലുക്കി. 61-ാം മിനിറ്റിൽ ഫ്രാൻസിന്റെ രണ്ടാം ഗോളും പിറന്നു. ഗോൾ തിരിച്ചടിക്കാൻ അയർലൻഡ് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
പാരിസ്: അയർലൻഡിനെ ഒന്നിനെതിരെ രണ്ടുഗോളിനു തോൽപിച്ച് ആതിഥേയരായ ഫ്രാൻസ് യൂറോ കപ്പിന്റെ ക്വാർട്ടറിൽ കടന്നു. അന്റോണിയോ ഗ്രീസ്മാനാണു രണ്ടുഗോളും നേടിയത്.
ആദ്യ പകുതിയിൽ ഒരു ഗോളിന് പുറകിൽ പോയശേഷമാണ് ഫ്രാൻസിന്റെ തിരിച്ചുവരവ്. മൽസരം തുടങ്ങി രണ്ടാം മിനിറ്റിൽ തന്നെ അയർലൻഡിന് അനുകൂലമായ പെനാൽറ്റി ലഭിച്ചു. ഷെയിൻ ലോങ്ങിനെ ഫ്രാൻസിന്റെ പോഗ്ബ ഫൗൾ ചെയ്തതിനെ തുടർന്നാണ് റഫറി പെനാൽറ്റി അനുവദിച്ചത്. കിക്കെടുത്ത അയർലൻഡ് താരം ബ്രാഡി പന്ത് വലയിലെത്തിച്ചു.
രണ്ടാം പകുതിയിൽ മികച്ച പ്രകടനമാണ് ഫ്രാൻസ് നടത്തിയത്. അതിന്റെഫലം 58-ാം മിനിറ്റിൽ ലഭിച്ചു. അന്റോണിയോ ഗ്രീസ്മാൻ എന്ന ഇരുപത്തിയഞ്ചുകാരന്റെ മനോഹരമായ ഹെഡറിലൂടെ ഫ്രാൻസ് മൽസരത്തിൽ ആദ്യമായി അയർലൻഡ് വല കുലുക്കി. 61-ാം മിനിറ്റിൽ ഫ്രാൻസിന്റെ രണ്ടാം ഗോളും പിറന്നു. ഗോൾ തിരിച്ചടിക്കാൻ അയർലൻഡ് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
Next Story