- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യൂറോ കപ്പിൽ ലോകചാമ്പ്യന്മാർ വിജയത്തോടെ തുടങ്ങി; ഉക്രൈനെ തോൽപ്പിച്ചത് എതിരില്ലാത്ത രണ്ടു ഗോളിന്; രക്തം വാർന്നൊഴുകുന്ന മുഖവുമായി കളിച്ച ക്രൊയേഷ്യയുടെ കൊർലുക യൂറോയുടെ ചിത്രമായി; പോളണ്ടിനും ജയം
പാരിസ്: യൂറോ കപ്പിൽ ലോകചാമ്പ്യന്മാരായ ജർമനിക്ക് വിജയത്തോടെ തുടക്കം. ഗ്രൂപ് 'സി'യിലെ മത്സരത്തിൽ ഉക്രൈൻെ മറുപടിയില്ലാത്ത രണ്ട് ഗോളിന് തകർത്താണു ജർമനി തുടങ്ങിയത്. കളിയുടെ 19ാം മിനിറ്റിൽ ഷൊദ്റാൻ മുസ്തഫിയുടെ ഹെഡ്ഡർ ഗോളിലൂടെ മുന്നിലത്തെിയ ജർമനിയെ, 90ാം മിനിറ്റിൽ പകരക്കാരനായിറങ്ങിയ ബാസ്റ്റ്യൻ ഷൈൻസ്റ്റീഗർ ഉജ്വല വിജയത്തിലെത്തിച്ചു. ഇഞ്ചുറി ടൈമിലെ രണ്ടാം മിനിറ്റിൽ മെസ്യൂത് ഓസിലിന്റെ വിങ്ങ് മുന്നേറ്റത്തെ ആദ്യ ടച്ചിലൂടെ തന്നെ ഷൈൻസ്റ്റീഗർ വലയിലാക്കി. കളത്തിലിറങ്ങി രണ്ടാം മിനിറ്റിലാണ് മെസ്യൂത് ഓസിലിൻ നൽകിയ പാസ് നായകൻ പഴുതുകളില്ലാതെ വലയിലെത്തിച്ചത്. ഗോളി ആന്ദ്രെ പാറ്റോവിന്റെ മികച്ച പ്രകടനമാണ് കൂടുതൽ ഗോൾ വഴങ്ങാതെ ഉക്രൈന്റെ തോൽവി ഭാരം കുറച്ചത്. ആദ്യ പകുതിയിൽ നേടിയ ഗോളുമായി പൊരുതിയ ജർമനിയെ കരുത്തുറ്റ പ്രത്യാക്രമണവുമായാണ് ഉക്രെയ്ൻ നേരിട്ടത്. ക്യാപ്റ്റന്റെ ആംബാൻഡുമായി ടീമിനെ നയിച്ച ഗോളി മാനുവൽ നോയറും പ്രതിരോധത്തിലെ വന്മതിലായി നിറഞ്ഞു നിന്ന ജെറോംബോട്ടെങ്ങും ചേർന്നാണ് ഉക്രെയ്ൻ മുന്നേറ്റങ്ങൾ തകർത്തത്. ഒന്നാം പ
പാരിസ്: യൂറോ കപ്പിൽ ലോകചാമ്പ്യന്മാരായ ജർമനിക്ക് വിജയത്തോടെ തുടക്കം. ഗ്രൂപ് 'സി'യിലെ മത്സരത്തിൽ ഉക്രൈൻെ മറുപടിയില്ലാത്ത രണ്ട് ഗോളിന് തകർത്താണു ജർമനി തുടങ്ങിയത്.
കളിയുടെ 19ാം മിനിറ്റിൽ ഷൊദ്റാൻ മുസ്തഫിയുടെ ഹെഡ്ഡർ ഗോളിലൂടെ മുന്നിലത്തെിയ ജർമനിയെ, 90ാം മിനിറ്റിൽ പകരക്കാരനായിറങ്ങിയ ബാസ്റ്റ്യൻ ഷൈൻസ്റ്റീഗർ ഉജ്വല വിജയത്തിലെത്തിച്ചു.
ഇഞ്ചുറി ടൈമിലെ രണ്ടാം മിനിറ്റിൽ മെസ്യൂത് ഓസിലിന്റെ വിങ്ങ് മുന്നേറ്റത്തെ ആദ്യ ടച്ചിലൂടെ തന്നെ ഷൈൻസ്റ്റീഗർ വലയിലാക്കി. കളത്തിലിറങ്ങി രണ്ടാം മിനിറ്റിലാണ് മെസ്യൂത് ഓസിലിൻ നൽകിയ പാസ് നായകൻ പഴുതുകളില്ലാതെ വലയിലെത്തിച്ചത്. ഗോളി ആന്ദ്രെ പാറ്റോവിന്റെ മികച്ച പ്രകടനമാണ് കൂടുതൽ ഗോൾ വഴങ്ങാതെ ഉക്രൈന്റെ തോൽവി ഭാരം കുറച്ചത്.
ആദ്യ പകുതിയിൽ നേടിയ ഗോളുമായി പൊരുതിയ ജർമനിയെ കരുത്തുറ്റ പ്രത്യാക്രമണവുമായാണ് ഉക്രെയ്ൻ നേരിട്ടത്. ക്യാപ്റ്റന്റെ ആംബാൻഡുമായി ടീമിനെ നയിച്ച ഗോളി മാനുവൽ നോയറും പ്രതിരോധത്തിലെ വന്മതിലായി നിറഞ്ഞു നിന്ന ജെറോംബോട്ടെങ്ങും ചേർന്നാണ് ഉക്രെയ്ൻ മുന്നേറ്റങ്ങൾ തകർത്തത്. ഒന്നാം പകുതിയിൽ ഉറപ്പിച്ച ഒരു ഗോൾ ബോട്ടെങ് ഗോൾലൈൻ സേവിൽ തട്ടിയകറ്റി. മറ്റൊന്ന് ഓഫ്സൈഡ് കെണിയിൽ അവസാനിക്കുകയും ചെയ്തു. ആദ്യ പകുതിയിൽ ലീഡ് നേടിയ ജർമ്മനിക്കെതിരെ മികച്ച പ്രത്യാക്രമണമാണ് ഉക്രൈൻ നടത്തിയത്. എങ്കിലും ശക്തമായ ജർമ്മൻ പ്രതിരോധം പൊളിച്ച് ഗോൾ വല കുലുക്കാൻ ഉക്രൈൻ സംഘത്തിനു കഴിഞ്ഞില്ല.
ഉത്തര അയർലൻഡിനെ തോൽപ്പിച്ച് പോളണ്ടിന് യൂറോയിൽ ആദ്യ ജയം
ഗ്രൂപ്പ് സിയിലെ മറ്റൊരു മത്സരത്തിൽ കന്നിക്കാരായ ഉത്തര അയർലൻഡിനെ പോളണ്ട് തോൽപ്പിച്ചു. ഏകപക്ഷീയമായ ഒരു ഗോളിനാണ് പോളണ്ട് യൂറോകപ്പിലെ ആദ്യ വിജയം കുറിച്ചത്.
മിലിക്കും ലെവൻഡോവ്സ്‌കിയും അടങ്ങിയ മൂർച്ചയേറിയ മുന്നേറ്റ നിര ആദ്യ പകുതിയിൽ മികച്ച അവസരങ്ങളുണ്ടാക്കിയെങ്കിലും ഗോൾ പിറന്നില്ല. രണ്ടാം പകുതിയിലും തുടക്കം മുതൽ ഉത്തര അയർലാന്റ് ഗോൾ മുഖത്തേക്ക് ഇരച്ചു കയറിയ പോളണ്ട് 51-ാം മിനിറ്റിലാണ് ലക്ഷ്യത്തിലെത്തിയത്. ജാക്കബ് ബ്ലാസെസ്‌കോവിസ്‌കിയുടെ പാസ്സിലൂടെയായിരുന്നു മിലിക്ക് ആദ്യ ഗോൾ വലയിലാക്കിയത്. തുടക്കക്കാരായ ഉത്തര അയർലാൻഡിന് ഒരിക്കൽ പോലും വ്യക്തമായ മുന്നേറ്റം സൃഷ്ടിക്കാൻ പോളണ്ട് പ്രതിരോധ നിര അവസരം നൽകിയില്ല, മികച്ച സേവുകളുമായി പോസ്റ്റിനുകീഴെ നിലയുറപ്പിച്ച ഗോളി മക്ഗോവെറൻ കൂടുതൽ ഗോളുകൾ ഉത്തര അയർലൻഡ് വഴങ്ങാതെ കാത്തു.
തലപൊട്ടി ചോരയൊഴുകിയിട്ടും പ്രതിരോധം ഉടയാതെ കാത്തു വെദ്‌റാൻ കോർലുക്ക
ഈ യൂറോയുടെ ചിത്രമായി മാറിയിരിക്കുകയാണു വെദ്‌റാൻ കൊർലുക്ക. ക്രൊയേഷ്യയെ വിജയത്തിൽ എത്തിച്ചതിൽ ഈ പ്രതിരോധ ഭടനും നിർണായക പങ്കുണ്ട്. തലപൊട്ടി ചോര വാർന്നൊലിച്ചിട്ടും കളിക്കളത്തിൽ നിന്നു പോകാതെ പ്രതിരോധത്തെ ശക്തിപ്പെടുത്താൻ ഈ ഡിഫൻഡർ കിണഞ്ഞു പരിശ്രമിച്ചു.
തുർക്കിക്കെതിരായ പോരാട്ടത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണു ക്രൊയേഷ്യ ജയിച്ചത്. 41ാം മിനിറ്റിൽ റയൽ മഡ്രിഡ് താരം ലൂക മോദ്രിചിന്റെ വോളിഗോളിലാണ് തുർക്കി പ്രതിരോധം തകർന്നത്. 29ാം മിനിറ്റിൽ തുർക്കിയുടെ ഒഗ്‌സാൻ ഒസയ്കപിന്റെ ഹെഡ്ഡറിന് അപ്പീൽ ഉയർന്നെങ്കിലും ഗോൾലൈൻ ടെക്‌നോളജിയിൽ പന്ത് വരകടന്നില്ലെന്ന് ബോധ്യമായി.
ഇതിനിടെയാണു വെദ്‌റാൻ കൊർലുക തലപൊട്ടി രക്തംചിതറി ഗ്രൗണ്ട് വിട്ടത്. പക്ഷേ, മുറിവുകെട്ടി വീണ്ടും കളത്തിലിറങ്ങിയ വെദ്‌റാൻ മുഴുസമയവും പന്തുതട്ടി.
അടുത്ത മത്സരങ്ങൾ:
സ്‌പെയിൻ- ചെക് റിപ്പബ്ലിക് (ഇന്ത്യൻ സമയം തിങ്കളാഴ്ച വൈകിട്ട് 6.30)
അയർലൻഡ്- സ്വീഡൻ (രാത്രി 9.30)
ബൽജിയം- ഇറ്റലി (ചൊവ്വാഴ്ച പുലർച്ചെ 12.30)