പാരിസ്: യൂറോകപ്പ് ക്വാർട്ടർ ഫൈനലിൽ ഇറ്റലിയെ ഷൂട്ടൗട്ടിൽ 65നു തോൽപിച്ച് ജർമനി സെമിയിൽ കടന്നു. സഡൺ ഡെത്തിലാണ് ജർമ്മൻ വിജയമുണ്ടായത്. നിശ്ചിതസമയത്ത് കളി 1 - 1 സമനിലയായിരുന്നു. തുടർന്ന് നടന്ന പെനാലിറ്റി ഷൂട്ടൗട്ടിൽ 6-5ന് ഇറ്റലിയെ തോൽപ്പിച്ചാണ് ജർമ്മൻ വിജയം. ഇന്ന് നടക്കുന്ന ഫ്രാൻസ് - ഐസ്ലൻഡ് മൽസരത്തിലെ വിജയികൾ സെമിയിൽ ജർമനിയുമായി ഏറ്റുമുട്ടും. നേരത്തെ, ആദ്യ ക്വാർട്ടറിൽ പെനൽറ്റി ഷൂട്ടൗട്ടിൽ പോളണ്ടിനെ 3 - 5ന് വീഴ്‌ത്തി പോർച്ചുഗലും രണ്ടാം ക്വാർട്ടറിൽ ബെൽജിയത്തെ 1 - 3നു തോൽപിച്ച് വെയ്ൽസും സെമി ഫൈനലിൽ കടന്നിരുന്നു.

18 കിക്കുകൾ അടിച്ച പെനൽറ്റിയിൽ ജോനസ് ഹെക്ടറാണ് ജർമനിക്ക് വേണ്ടി വിജയ ഗോൾ നേടിയത്. കളി തുടങ്ങി 65ാം മിനിറ്റിൽ ഒസീൽ ജർമനിക്ക് വേണ്ടി ആദ്യ ഗോൾ നേടി ലീഡ് നേടിയെങ്കിലും കളി തീരാൻ 12 മിനിറ്റ് ബാക്കി നിൽക്കെ ജെറോം ബോട്ടങിന്റെ കൈ തട്ടിയതിനെ തുടർന്ന് കിട്ടിയ പെനൽറ്റി ഗോളാക്കി ഇറ്റലിയുടെ ലെനാർഡോ ബൊനൂസിയ സമനില ഗോൾ നേടി. എക്‌സ്ട്ര ടൈമിൽ ഇരു ടീമുകളും ഗോൾ നേടാത്തതിനെ തുടർന്ന് കളി പെനൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു.

ആദ്യമായിട്ടാണ് ഇറ്റലിക്കെതിരെ ജർമനി ഒരു മേജർ ടൂർണ്ണമെന്റിൽ ജയിക്കുന്നത്. മത്സത്തിൽ ആദ്യ ഗോൾ ജർമനിക്കായി 65-ാം മിനിറ്റിൽ മെസൂദ് ഓസിലാണ് നേടിയത്. അധികം വൈകാതെ പെനാൽറ്റിയിലൂടെ ഇറ്റലി സമനില പിടിച്ചു. 78-ാം മിനിറ്റിൽ ലിയണാർ ബനൂച്ചിയാണ് കിക്ക് ലക്ഷ്യത്തിലെത്തിച്ചത്. ഈ രണ്ടു ഗോളിൽ ഒതുങ്ങി നിശ്ചിത സമയത്തേയും അധിക സമയത്തേയും ഗോൾ നില.

തുടർന്ന് ഷൂട്ടൗട്ടിൽ ആദ്യ അഞ്ചു കിക്കുകളിലും ഇരു ടീമുകളും 2-2ന് തുല്യത പാലിച്ചു. ജർമൻ നിരയിൽ മുള്ളർ,ഓസിൽ,ഷെങ്സ്റ്റീഗർ എന്നവർ കിക്ക് പാഴാക്കിയപ്പോൾ ക്രൂസിനും ഡ്രാക്സലർക്കും മാത്രമാണ് ആദ്യ അഞ്ചിൽ ലക്ഷ്യത്തിലെത്തിക്കാനായത്. ഇറ്റാലിയൻ നിരയിൽ സാസ,പെല്ലെ,ബനൂച്ചി എന്നവർ കിക്കുകൾ പാഴാക്കിയപ്പോൾ ഇൻസൈനും ബാർസാഗ്ലിയും വലയിൽ കയറ്റി.

ഇത് സഡൻഡത്തിലേക്ക് നീണ്ടപ്പോൾ ജർമനിക്കായി ഹമ്മൽസും,കിമ്മിച്ചും,ഹെക്ടറും,ബോട്ടെങും ഗോളാക്കിയപ്പോൾ ഇറ്റലിക്കായി കിക്കെടുത്ത് ജിയാച്ചിറിനിയും, പാറൊലോയും,ഷുഗിലിയോയും ഗോളാക്കിയെങ്കിലും ഡാർമിയാന്റെ ഷോട്ട് ജർമൻ ഗോൾ കീപ്പർ മാനുവൽ നൂയർ തടുത്തിട്ടു. ശേഷം ജർമനിക്കായി കിക്കെടുത്ത ഹെക്ടർ വലകിലുക്കിയതോടെ ഏറെ നേരം നീണ്ടു നിന്ന നാടകത്തിന് അന്ത്യമായി.

മത്സരത്തിന്റെ ആദ്യാന്ത്യം വരെ മികച്ച പോരാട്ടമാണ് ഇരു ടീമുകളും കാഴ്ചവച്ചത്. എന്നാൽ ഇറ്റലിക്ക് കഴിഞ്ഞ മത്സരങ്ങളിൽ കളത്തിൽ ലഭിച്ചിരുന്ന ആധിപത്യം ജർമനിക്കെതിരെ ലഭിക്കാതായതോടെ പലപ്പോഴും അവരുടെ മുന്നേറ്റത്തിൽ അത് പ്രതിഫലിച്ചു. അതേ സമയം ജർമനി നല്ല ആത്മ വിശ്വാസത്തോടെയാണ് പന്ത് തട്ടിയതെങ്കിലും ഒരു ഗോളിൽ ഒതുങ്ങി അവരുടെയും മുന്നേറ്റം.