- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യൂറോയിൽ സാക്ഷാൽ റൊണാൾഡോയെ സാക്ഷി നിർത്തി ഐസ്‌ലൻഡ് നേടിയതു വിജയതുല്യമായ സമനില; യോഗ്യതാ മത്സരങ്ങളിൽ തോൽവി അറിയാതെ എത്തിയ ഓസ്ട്രിയയെ ഇരട്ട ഗോളിൽ തകർത്തു ഹംഗറി
പാരീസ്: സാക്ഷാൽ ക്രിസ്റ്റിയാനോ റൊണാൾഡോയെ സാക്ഷി നിർത്തി കുഞ്ഞന്മാരായ ഐസ്‌ലൻഡ് നേടിയത് വിജയതുല്യമായ സമനില. യോഗ്യതാ റൗണ്ടിൽ തോൽവി അറിയാതെ എത്തിയ ഓസ്ട്രിയയെ എതിരില്ലാത്ത രണ്ടു ഗോളിനു തോൽപ്പിച്ച് ഗ്രൂപ്പ് എഫിലെ മറ്റൊരു മത്സരത്തിൽ ഹംഗറിയും കരുത്തു കാട്ടി ഹോളണ്ടിനെ തകർത്ത പോരാട്ടവീര്യം പുറത്തെടുത്ത് ഐസ്‌ലൻഡ് യോഗ്യതാ റൗണ്ടിൽ ഹോളണ്ടിന്റെ മോഹങ്ങൾ തച്ചുതകർത്തത് ഫുട്‌ബോൾ ലോകത്തെ കുഞ്ഞന്മാരായ ഐസ്‌ലൻഡാണ്. പോരാട്ടവീര്യം യൂറോയിലും തുടരാൻ അവർക്കായപ്പോൾ ക്രിസ്റ്റിയാനോ റൊണാൾഡോ എന്ന ലോകോത്തര കളിക്കാരന്റെ പോർച്ചുഗൽ സമനിലക്കുരുക്കിൽ കുടുങ്ങി. ഗ്രൂപ് 'എഫി'ലെ മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും പെപെയുടെയും നാനിയുടെയും താരത്തിളക്കത്തിലത്തെിയ പോർചുഗലിനെ ഐസ്‌ലൻഡ് 1-1ന് സമനിലയിൽ തളച്ചു. കളിയുടെ ആദ്യ പകുതിയിൽ നാനിയുടെ ഗോളിലൂടെ പറങ്കിപ്പട മുന്നിലത്തെിയെങ്കിലും രണ്ടാം പകുതിയിൽ ഉജ്വലഗോളിലൂടെ തിരിച്ചടിച്ച് ഐസ്‌ലൻഡ് സമനില പിടിച്ചു. കളിയുടെ 31ാം മിനിറ്റിലായിരുന്നു ആദ്യ ഗോൾ. വലതുവിങ്ങിലൂടെയത്തെിയ പന്ത് ആന്ദ്രെ ഗോമസ്
പാരീസ്: സാക്ഷാൽ ക്രിസ്റ്റിയാനോ റൊണാൾഡോയെ സാക്ഷി നിർത്തി കുഞ്ഞന്മാരായ ഐസ്‌ലൻഡ് നേടിയത് വിജയതുല്യമായ സമനില. യോഗ്യതാ റൗണ്ടിൽ തോൽവി അറിയാതെ എത്തിയ ഓസ്ട്രിയയെ എതിരില്ലാത്ത രണ്ടു ഗോളിനു തോൽപ്പിച്ച് ഗ്രൂപ്പ് എഫിലെ മറ്റൊരു മത്സരത്തിൽ ഹംഗറിയും കരുത്തു കാട്ടി
ഹോളണ്ടിനെ തകർത്ത പോരാട്ടവീര്യം പുറത്തെടുത്ത് ഐസ്‌ലൻഡ്
യോഗ്യതാ റൗണ്ടിൽ ഹോളണ്ടിന്റെ മോഹങ്ങൾ തച്ചുതകർത്തത് ഫുട്‌ബോൾ ലോകത്തെ കുഞ്ഞന്മാരായ ഐസ്‌ലൻഡാണ്. പോരാട്ടവീര്യം യൂറോയിലും തുടരാൻ അവർക്കായപ്പോൾ ക്രിസ്റ്റിയാനോ റൊണാൾഡോ എന്ന ലോകോത്തര കളിക്കാരന്റെ പോർച്ചുഗൽ സമനിലക്കുരുക്കിൽ കുടുങ്ങി.
ഗ്രൂപ് 'എഫി'ലെ മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും പെപെയുടെയും നാനിയുടെയും താരത്തിളക്കത്തിലത്തെിയ പോർചുഗലിനെ ഐസ്‌ലൻഡ് 1-1ന് സമനിലയിൽ തളച്ചു. കളിയുടെ ആദ്യ പകുതിയിൽ നാനിയുടെ ഗോളിലൂടെ പറങ്കിപ്പട മുന്നിലത്തെിയെങ്കിലും രണ്ടാം പകുതിയിൽ ഉജ്വലഗോളിലൂടെ തിരിച്ചടിച്ച് ഐസ്‌ലൻഡ് സമനില പിടിച്ചു.
കളിയുടെ 31ാം മിനിറ്റിലായിരുന്നു ആദ്യ ഗോൾ. വലതുവിങ്ങിലൂടെയത്തെിയ പന്ത് ആന്ദ്രെ ഗോമസ് പെനാൽറ്റിബോക്‌സിലേക്ക് നിലംപറ്റിയ ഷോട്ടിലൂടെ അടിച്ചുകയറ്റിയപ്പോൾ നാനിക്ക് തട്ടിയിടേണ്ട ജോലിയേ ബാക്കിയിണ്ടായിരുന്നുള്ളൂ.
എന്നാൽ കളംഭരിച്ച പോർചുഗലിന്റെ പടയോട്ടത്തിൽ ഐസ്‌ലൻഡ് ഭയന്നില്ല. വമ്പന്മാരെ അട്ടിമറിച്ച് യൂറോവരെയത്തെിയവർ രണ്ടാം പകുതിയിലെ 50ാം മിനിറ്റിൽ തിരിച്ചടിച്ചു. പോർചുഗൽ നേടിയതിനേക്കാൾ സുന്ദരമായ ഗോളിൽ ഗാലറിയുടെ കൈയടിയും നേടി. വലതു വിങ്ങിൽ നിന്നും ജൊഹാൻ ഗുഡ്മണ്ട്‌സൺ ഉയർത്തിനൽകിയ പന്ത് പെനാൽറ്റി ബോക്‌സിൽ ഒഴിഞ്ഞുകിടന്ന ബികിർ ബർനാൻസൺ നിലംതൊടുംമുമ്പേ ഫുൾവോളിയിലേക്ക് വലക്കകത്തേക്ക്. പോർചുഗൽ ഗോളി റുയി പട്രീഷ്യോയെ കാഴ്ചക്കാരനാക്കി 1-1ന് സമനിലയിൽ.
പോർചുഗലിനായിരുന്നു കളിയിലുടനീളം മേധാവിത്വമെങ്കിലും കരുത്തുറ്റ പ്രതിരോധക്കോട്ടകെട്ടിയ ഐസ്‌ലൻഡ് എതിരാളിയുടെ മുന്നേറ്റങ്ങളെയെല്ലാം മരവിപ്പിച്ചു. ഇഞ്ചുറി ടൈമിലടക്കം പിറന്ന ഫ്രീകിക്കുകളെയും തകർപ്പൻ ഹെഡ്ഡറുമായി ഗോൾമുഖം സംഘർഷഭരിതമാക്കിയ ക്രിസ്റ്റ്യാനോയെയും തളച്ച് ഐസ്‌ലൻഡ് ചരിത്രത്തിലെ ആദ്യ യൂറോപ്യൻ അങ്കത്തിൽ ജയത്തിനൊത്ത സമനില പിടിച്ചു.
തോൽവിയറിയാതെ എത്തിയ ഓസ്ട്രിയയെ കെട്ടുകെട്ടിച്ച് ഹംഗറി
യൂറോകപ്പ് ഗ്രൂപ് 'എഫി'ലെ ആദ്യ മത്സരത്തിൽ ഓസ്ട്രിയക്കെതിരെ ഹംഗറിക്ക് ഇരട്ട ഗോൾ ജയം. ഗോൾരഹിതമായ ഒന്നാം പകുതിക്കുശേഷം 62ാം മിനിറ്റിൽ ആഡം സലായും 87ാം മിനിറ്റിൽ സോൾട്ടൻ സ്റ്റീബറും നേടിയ ഗോളുകളാണ് വിജയമൊരുക്കിയത്. യൂറോകപ്പിലെ ഏറ്റവും പ്രായമേറിയ താരമായിമാറിയ 40കാരൻ ഗോൾകീപ്പർ ഗാബർ കിറാലിയെ സാക്ഷിനിർത്തി ഫിഫ റാങ്കിങ്ങിൽ തങ്ങളേക്കാൾ ഏറെ മുന്നിലുള്ള ഓസ്ട്രിയയെ അതിവേഗ ഫുട്ബാളിലൂടെ ഹംഗറിക്കാർ വെള്ളം കുടിപ്പിച്ചു.
രണ്ടു തവണയും എതിരാളിയുടെ പിഴവിൽനിന്നായിരുന്നു ഗോൾനേട്ടങ്ങൾ. ആദ്യ പകുതിയിൽ പ്രതിരോധത്തിലേക്ക് വലിഞ്ഞ് ഇരു ടീമുകളും ഒപ്പത്തിനൊപ്പമായതോടെ കളി വിരസമായി. എന്നാൽ, രണ്ടാം പകുതിയിൽ അടിമുടി മാറി. ഓസ്ട്രിയൻ തുടർമുന്നേറ്റങ്ങൾക്കിടെ, 62ാം മിനിറ്റിൽ സമനിലക്കെട്ടുപൊട്ടിച്ച് ആഡം സലായ് ആദ്യ ഗോൾ സ്‌കോർ ചെയ്തു. തൊട്ടുപിന്നാലെ ഓസ്ട്രിയൻ അംഗസംഖ്യ പത്തിലേക്കൊതുങ്ങിയതോടെ ലോക റാങ്കിങ്ങിലെ പത്താം സ്ഥാനക്കാർ പിന്നിലായിപ്പോയി. പെനാൽറ്റി ഏരിയയിലെ ഫൗളിന് അലക്‌സാണ്ടർ ഡ്രഗോവിച്ചിനെ റഫറി ചുവപ്പുകാർഡ് കാണിച്ച് പുറത്താക്കുകയായിരുന്നു.
യോഗ്യതാ മത്സരങ്ങളിൽ തോൽവി അറിയാതെയാണ് ഓസ്ട്രിയ എത്തിയത്. എന്നാൽ ഹംഗറിക്കെതിരെ ഈ നേട്ടം നിലനിർത്താൻ അവർക്കു കഴിഞ്ഞില്ല.
അടുത്ത മത്സരങ്ങൾ
റഷ്യ-സ്ലൊവാക്യ (ഇന്ത്യൻ സമയം ബുധനാഴ്ച വൈകിട്ട് 6.30)
റൊമാനിയ- സ്വിറ്റ്‌സർലൻഡ് (രാത്രി 9.30)
ഫ്രാൻസ്- അൽബേനിയ (വ്യാഴാഴ്ച പുലർച്ചെ 12.30)