- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യൂറോ കപ്പിൽ ഫ്രാൻസിനും വെയ്ൽസിനും വിജയത്തുടക്കം; റഷ്യ ഇംഗ്ലണ്ടിനെ സമനിലയിൽ തളച്ചത് ഇഞ്ചുറി ടൈമിൽ; അൽബേനിയക്കെതിരെ സ്വിറ്റ്സർലാന്റിനും ജയം
പാരീസ്: യൂറോകപ്പിൽ ആതിഥേയരായ ഫ്രാൻസിന് വിജയത്തുടക്കം. ടൂർണമെന്റിലെ ഉദ്ഘാടന മത്സരത്തിൽ റുമാനിയക്കെതിരെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഫ്രാൻസ് ജയിച്ച് കയറിത്. രണ്ടാം പകുതിയിലായിരുന്നു എല്ലാ ഗോളുകളും. മത്സരത്തിന്റെ 57ാം മിനിറ്റിൽ ഒളിവർ ഗിറോഡിന്റെ ഹെഡറിൽ ഫ്രാൻസ് മുന്നിലെത്തിയെങ്കിലും എട്ട് മിനിറ്റ് മാത്രമേ അവർക്ക് ലീഡ് തുടരാനായുള്ളു. 65ാം മിനിറ്റിൽ പെനാൽറ്റി വലയിലെത്തിച്ച ബോഗ്ഡാൻ സ്റ്റാൻസു റൊമാനിയയെ ഒപ്പമെത്തിച്ചു. മത്സരം സമനിലയിലേക്ക് നീങ്ങുമെന്ന് തോന്നിപ്പിക്കുന്നതിനിടയിൽ 89ാം മിനിറ്റിൽ ദിമിത്രി പായെറ്റ് ഫ്രാൻസിന് വിജയഗോളും മൂന്നു പോയന്റും സമ്മാനിക്കുകയായിരുന്നു. പതിഞ്ഞ താളത്തിലായിരുന്നു ആതിഥേയരുടെ തുടക്കമെങ്കിലും മത്സരം പുരോഗമിക്കുന്തോറും കൂടുതൽ മെച്ചപ്പെട്ട നിരയായി മാരുകയായിരുന്നു ഫ്രഞ്ച് സംഘം. ബെയ്ൽ അടിച്ചു; വെയ്ൽസിനു ജയം യൂറോകപ്പിലെ തങ്ങളുടെ ആദ്യ മത്സത്തിൽ വെയ്ൽസിനു വിജയ തുടക്കം. സ്ലൊവാക്കിയക്കെതിരെ സൂപ്പർ താരം ഗാരെത് ബെയ്ലിന്റെ ഗോൾ നേടിയ മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് വെയ്ൽ
പാരീസ്: യൂറോകപ്പിൽ ആതിഥേയരായ ഫ്രാൻസിന് വിജയത്തുടക്കം. ടൂർണമെന്റിലെ ഉദ്ഘാടന മത്സരത്തിൽ റുമാനിയക്കെതിരെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഫ്രാൻസ് ജയിച്ച് കയറിത്. രണ്ടാം പകുതിയിലായിരുന്നു എല്ലാ ഗോളുകളും.
മത്സരത്തിന്റെ 57ാം മിനിറ്റിൽ ഒളിവർ ഗിറോഡിന്റെ ഹെഡറിൽ ഫ്രാൻസ് മുന്നിലെത്തിയെങ്കിലും എട്ട് മിനിറ്റ് മാത്രമേ അവർക്ക് ലീഡ് തുടരാനായുള്ളു. 65ാം മിനിറ്റിൽ പെനാൽറ്റി വലയിലെത്തിച്ച ബോഗ്ഡാൻ സ്റ്റാൻസു റൊമാനിയയെ ഒപ്പമെത്തിച്ചു. മത്സരം സമനിലയിലേക്ക് നീങ്ങുമെന്ന് തോന്നിപ്പിക്കുന്നതിനിടയിൽ 89ാം മിനിറ്റിൽ ദിമിത്രി പായെറ്റ് ഫ്രാൻസിന് വിജയഗോളും മൂന്നു പോയന്റും സമ്മാനിക്കുകയായിരുന്നു.
പതിഞ്ഞ താളത്തിലായിരുന്നു ആതിഥേയരുടെ തുടക്കമെങ്കിലും മത്സരം പുരോഗമിക്കുന്തോറും കൂടുതൽ മെച്ചപ്പെട്ട നിരയായി മാരുകയായിരുന്നു ഫ്രഞ്ച് സംഘം.
ബെയ്ൽ അടിച്ചു; വെയ്ൽസിനു ജയം
യൂറോകപ്പിലെ തങ്ങളുടെ ആദ്യ മത്സത്തിൽ വെയ്ൽസിനു വിജയ തുടക്കം. സ്ലൊവാക്കിയക്കെതിരെ സൂപ്പർ താരം ഗാരെത് ബെയ്ലിന്റെ ഗോൾ നേടിയ മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് വെയ്ൽസ് തങ്ങളുടെ ആദ്യ യൂറോ കപ്പിലെ ഉദ്ഘാടനം അവിസ്മരണീയമാക്കിയത്. മത്സരത്തിന്റെ ഭൂരിഭാഗം സമയവും സ്ലൊവാക്കിയ്കകായിരുന്നു ആധിപത്യം.
എങ്കിലും പത്താം മിനിറ്റിൽ ബെയ്ൽ നേടിയ ഗോളിൽ ഒന്നാം പകുതി അവസാനിക്കുമ്പോൾ വെയ്ൽസ് ഒരു ഗോളിനു മുന്നിലായിരുന്നു. 61ാം മിനിറ്റിൽ ഡൂടയുടെ ഗോളിൽ സ്ലൊവാക്യ സമനില നേടിയെങ്കിലും 81ാം മിനിറ്റിൽ റോബ്സൺ കാനു വെയ്ൽസിന്റെ വിജയഗോൾ നേടുകയായിരുന്നു.
ഇംഗ്ലണ്ടിനെ കുടുക്കി റഷ്യ
റഷ്യക്കെതിരായ മത്സത്തിൽ ഇംഗ്ലണ്ട് സമനിലയിൽ കുടുങ്ങുകയായിരുന്നു. മത്സരത്തിൽ ഇംഗ്ലണ്ട് വിജയത്തിലേക്ക് നീങ്ങുന്നതിനിടയിൽ ഇഞ്ചുറി ടൈമിലായിരുന്നു റഷ്യയുടെ ഗോൾ. 73ാം മിനിറ്റിൽ എറിക് ഡയറുടെ ഗോളാണ് ഇംഗ്ലണ്ടിനെ മുന്നിലെത്തിച്ചത്. എന്നാൽ ഇഞ്ചുറി ടൈമിൽ റഷ്യൻ നായകൻ വാസ്ലി ബെറെസുറ്റ്സ്‌കിയുടെ ഹെഡർ വലയിൽ പതിച്ചപ്പോൾ അത് അവസാന നിമിഷം കൈവിട്ട വിജയത്തിന്റെ നിരാശയും അമ്പരപ്പും ഇംഗ്ലീഷുകാരുടെ മുഖത്ത് കാണാമായിരുന്നു.
മറ്റൊരു മത്സത്തിൽ സ്വിറ്റ്സർലാന്റ് ഏകപക്ഷീയമായ ഒരു ഗോളിന് അൽബേനിയയെ പരാജയപ്പെടുത്തി.
അടുത്ത മത്സരങ്ങൾ:
തുർക്കി- ക്രൊയേഷ്യ (ഇന്ത്യൻ സമയം ഞായറാഴ്ച വൈകിട്ട് 6.30)
പോളണ്ട്- വടക്കൻ അയർലൻഡ് (രാത്രി 9.30)
ജർമനി- ഉക്രെയ്ൻ (തിങ്കളാഴ്ച പുലർച്ചെ 12.30)
സ്‌പെയിൻ - ചെക് റിപ്പബ്ലിക് (വൈകിട്ട് 6.30)
അയർലൻഡ് - സ്വീഡൻ (രാത്രി 9.30)