- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബോഡി ബിൽഡിങ് ആണുങ്ങൾക്ക് മാത്രമുള്ളതാണെന്ന് ആരു പറഞ്ഞു; പെൺകുട്ടികൾക്ക് സ്വപ്നം കാണാൻ കഴിയാത്ത ആകാരവടിവുമായി പതിനെട്ടുകാരി; തുടർച്ചയായി രണ്ടാം വർഷവും ഏഷ്യൻ ബോഡി ബിൽഡിങ്ങിൽ വെള്ളി നേടിയ യൂറോപ്പ ഭൗമികിനെ പരിചയപ്പെടാം
മസില് പെരുപ്പിച്ച് നടക്കുന്ന ആൺകുട്ടികളെ സ്ഥിരം കാണാറുണ്ട്. ഇതിൽ മികച്ച ബോഡി ഷെയ്‌പ്പ് ഉള്ളവർ ബോഡി ബിൽഡിംങ് മത്സരങ്ങളിൽ പങ്കെടുക്കുന്നതും പതിവാണ്. എന്നാൽ ബോഡി ബിൽഡിങ് എന്നത് ആണുങ്ങൾക്ക് മാത്രമുള്ളതാണെന്ന പൊതുവെയുള്ള ധാരണ മാറ്റിയിരിക്കുകയാണ് യൂറോപ്പ ഭൗമിക് എന്ന ഈ പതിനെട്ടുകാരി. സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയശേഷം ഡോക്ടറാകണമെന്നോ എൻജിനീയർ ആകണമെന്നോ ആയിരുന്നില്ല ഭൗമികിന്റെ ആഗ്രഹം, നല്ലൊരു ബോഡി ബിൽഡർ ആകണമെന്നായിരുന്നു. സ്ത്രീകൾക്ക് പറ്റാത്തതായി ഒന്നുമില്ല എന്ന് വീണ്ടും ഓർമ്മിപ്പിക്കുകയാണ്. സൗത്തുകൊറിയയിൽ നടന്ന ഏഷ്യൻ ബോഡി ബിൽഡിങ്ങ് ആൻഡ് ഫിസിക് സ്പോർട്സ് ചാമ്പ്യൻഷിപ് 2017ൽ ലൈറ്റ് വെയ്റ്റ് വിഭാഗത്തിൽ വെള്ളി മെഡൽ യൂറോപ്പ നേടി. 2016 ലും ഇതേ നേട്ടം യൂറോപ്പയ്ക്ക് ലഭിച്ചു. അടുത്ത വർഷം സ്വർണം നേടാനാകും എന്ന പ്രതീക്ഷയാണ് യൂറോപ്പ. ഓഫ് സീസണിൽ ധാരാളം ഭക്ഷണം കഴിക്കും എന്നാൽ ഓൺ സീസണിൽ ശരീര ഭാരം കുറയ്ക്കും. ഓൺ സീസണിൽ ഭക്ഷണത്തിലെ കാർബോഹൈഡ്രേറ്റ് കുറയ്ക്കും. എന്നാൽ, പ്രോട്ടീനിൽ മാറ്റം വരുത്തില്ല. ബാഡ് ഫ
മസില് പെരുപ്പിച്ച് നടക്കുന്ന ആൺകുട്ടികളെ സ്ഥിരം കാണാറുണ്ട്. ഇതിൽ മികച്ച ബോഡി ഷെയ്‌പ്പ് ഉള്ളവർ ബോഡി ബിൽഡിംങ് മത്സരങ്ങളിൽ പങ്കെടുക്കുന്നതും പതിവാണ്. എന്നാൽ ബോഡി ബിൽഡിങ് എന്നത് ആണുങ്ങൾക്ക് മാത്രമുള്ളതാണെന്ന പൊതുവെയുള്ള ധാരണ മാറ്റിയിരിക്കുകയാണ് യൂറോപ്പ ഭൗമിക് എന്ന ഈ പതിനെട്ടുകാരി. സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയശേഷം ഡോക്ടറാകണമെന്നോ എൻജിനീയർ ആകണമെന്നോ ആയിരുന്നില്ല ഭൗമികിന്റെ ആഗ്രഹം, നല്ലൊരു ബോഡി ബിൽഡർ ആകണമെന്നായിരുന്നു.
സ്ത്രീകൾക്ക് പറ്റാത്തതായി ഒന്നുമില്ല എന്ന് വീണ്ടും ഓർമ്മിപ്പിക്കുകയാണ്. സൗത്തുകൊറിയയിൽ നടന്ന ഏഷ്യൻ ബോഡി ബിൽഡിങ്ങ് ആൻഡ് ഫിസിക് സ്പോർട്സ് ചാമ്പ്യൻഷിപ് 2017ൽ ലൈറ്റ് വെയ്റ്റ് വിഭാഗത്തിൽ വെള്ളി മെഡൽ യൂറോപ്പ നേടി. 2016 ലും ഇതേ നേട്ടം യൂറോപ്പയ്ക്ക് ലഭിച്ചു. അടുത്ത വർഷം സ്വർണം നേടാനാകും എന്ന പ്രതീക്ഷയാണ് യൂറോപ്പ.
ഓഫ് സീസണിൽ ധാരാളം ഭക്ഷണം കഴിക്കും എന്നാൽ ഓൺ സീസണിൽ ശരീര ഭാരം കുറയ്ക്കും. ഓൺ സീസണിൽ ഭക്ഷണത്തിലെ കാർബോഹൈഡ്രേറ്റ് കുറയ്ക്കും. എന്നാൽ, പ്രോട്ടീനിൽ മാറ്റം വരുത്തില്ല. ബാഡ് ഫാറ്റ് അടങ്ങിയ ഭക്ഷണം ഒഴിവാക്കുകയാണ് പതിവ്- യൂറോപ്പ പറഞ്ഞു.
പൊക്കം കുറവായതിന് സ്‌കൂളിൽ പഠിക്കുമ്പോൾ സഹപാഠികൾ കളിയാക്കുമായിരുന്നു. അങ്ങനെയാണ് ശരീരം മെച്ചപ്പെടുത്താൻ തീരുമാനിച്ചത് എന്ന് യൂറോപ്പ പറയുന്നു. തുടക്ക കാലത്ത് അധികം സ്ത്രീകൾ ഈ മേഖലയിൽ ഉണ്ടായിരുന്നില്ല. എന്റെ മാതാപിതാക്കളുടെ പിന്തുണ എനിക്ക് ഉണ്ടായിരുന്നു. പല പെൺകുട്ടികളും എന്റെ ശിഷ്യത്വം സ്വീകരിക്കാൻ താല്പര്യപെടുമ്പോൾ അത് എന്റെ വിജയമായി കാണുന്നു. സ്വന്തമായി ഒരു ജിം തുടങ്ങാനാണ് ഇനി യൂറോപ്പയുടെ തീരുമാനം.