- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആറേ ആറ് മണിക്കൂറും മൂന്നു ജോലിക്കാരും ഒരു ക്രെയിനും ലോറിയും; 25 ലക്ഷം രൂപ മാത്രം മുടക്ക്; ഭൂകമ്പത്തെ പോലും അതിജീവിക്കുന്ന വീട് പൊളിച്ചെടുത്ത് എങ്ങോട്ട് വേണമെങ്കിലും കൊണ്ടു പോയി പുനഃസ്ഥാപിക്കാം; യൂറോപ്പിൽ പുതിയ ഹൗസിങ് വിപ്ലവത്തിന് തുടക്കം
യൂറോപ്പിലെ ഹൗസിങ് പ്രതിസന്ധികളെ മറികടക്കാൻ ഇറ്റലിയിൽ നിന്നിതാ ഒരു സ്മാർട്ട് ഹൗസ് എത്തുന്നു. സൈറ്റിൽ കൊണ്ട് വന്ന് എളുപ്പം കൂട്ടിയോജിപ്പിക്കാൻ സാധിക്കുന്ന അത്ഭുത വീടാണിത്. വെറും ആറേ ആറ് മണിക്കൂറ് കൊണ്ട് പണിതുയർത്താവുന്ന വീടാണിത്. ഇതിനായി വെറും മൂന്ന് ജോലിക്കാർ മാത്രമേ ആവശ്യമായി വരുന്നുള്ളൂ. ഒരു ക്രെയിനും ലോറിയുമുണ്ടെങ്കിൽ ഇതുകൊണ്ട് വന്ന് സ്ഥാപിക്കാനാവും. മുതൽമുടക്കാകട്ടെ ഏതാണ്ട് 25,000 പൗണ്ട് മാത്രമാണ്. സാധാരണ എത്ര ഉറപ്പിൽ വീടുകൾ നിർമ്മിച്ചാലും വീടുകൾക്ക് ഭൂകമ്പത്തിൽ പിടിച്ച് നിൽക്കാൻ സാധിക്കാറില്ല. എന്നാൽ ഈ അത്ഭുത വീടിന് ഭൂകമ്പത്തെ പോലും അതിജീവിക്കാൻ സാധിക്കുമെന്നതാണ് വാസ്തവം. എം.എ.ഡി ഹോം എന്നാണിത്അറിയപ്പെടുന്നത്. ഈ വീടിന്റെ മനോഹരമായ ഫോട്ടാഗ്രാഫുകൾ ഇപ്പോൾ പുറത്ത് വന്നിട്ടുണ്ട്. ഇതിന് വേണ്ടത്ര വിൻഡോകളും ഡോറുകളുമുണ്ട്. ഇതിന് ആവശ്യമായ തോതിൽ ലിവിങ് സ്പേസുണ്ട്. ഇതിന്റെ വിലയുടെ വിശദാംശങ്ങളും പുറത്ത് വന്നിട്ടുണ്ട്. അതായത് 290 സ്‌ക്വയർ ഫീറ്റ് വീടിന് 24,800 പൗണ്ടും 904 സ്‌ക്വയർഫീറ്റിന് 54,900 പൗണ്
യൂറോപ്പിലെ ഹൗസിങ് പ്രതിസന്ധികളെ മറികടക്കാൻ ഇറ്റലിയിൽ നിന്നിതാ ഒരു സ്മാർട്ട് ഹൗസ് എത്തുന്നു. സൈറ്റിൽ കൊണ്ട് വന്ന് എളുപ്പം കൂട്ടിയോജിപ്പിക്കാൻ സാധിക്കുന്ന അത്ഭുത വീടാണിത്. വെറും ആറേ ആറ് മണിക്കൂറ് കൊണ്ട് പണിതുയർത്താവുന്ന വീടാണിത്. ഇതിനായി വെറും മൂന്ന് ജോലിക്കാർ മാത്രമേ ആവശ്യമായി വരുന്നുള്ളൂ. ഒരു ക്രെയിനും ലോറിയുമുണ്ടെങ്കിൽ ഇതുകൊണ്ട് വന്ന് സ്ഥാപിക്കാനാവും. മുതൽമുടക്കാകട്ടെ ഏതാണ്ട് 25,000 പൗണ്ട് മാത്രമാണ്. സാധാരണ എത്ര ഉറപ്പിൽ വീടുകൾ നിർമ്മിച്ചാലും വീടുകൾക്ക് ഭൂകമ്പത്തിൽ പിടിച്ച് നിൽക്കാൻ സാധിക്കാറില്ല. എന്നാൽ ഈ അത്ഭുത വീടിന് ഭൂകമ്പത്തെ പോലും അതിജീവിക്കാൻ സാധിക്കുമെന്നതാണ് വാസ്തവം.
എം.എ.ഡി ഹോം എന്നാണിത്അറിയപ്പെടുന്നത്. ഈ വീടിന്റെ മനോഹരമായ ഫോട്ടാഗ്രാഫുകൾ ഇപ്പോൾ പുറത്ത് വന്നിട്ടുണ്ട്. ഇതിന് വേണ്ടത്ര വിൻഡോകളും ഡോറുകളുമുണ്ട്. ഇതിന് ആവശ്യമായ തോതിൽ ലിവിങ് സ്പേസുണ്ട്. ഇതിന്റെ വിലയുടെ വിശദാംശങ്ങളും പുറത്ത് വന്നിട്ടുണ്ട്. അതായത് 290 സ്‌ക്വയർ ഫീറ്റ് വീടിന് 24,800 പൗണ്ടും 904 സ്‌ക്വയർഫീറ്റിന് 54,900 പൗണ്ടുമാണ് വില. ഇറ്റാലിയൻ ആർട്ടിടെക്ടായ റെനാറ്റോ വിഡാലാണീ വീടിന്റെ ശിൽപി. ഇത് ഭൂകമ്പത്തെ പ്രതിരോധിക്കുന്നുവെന്നതിന് പുറമെ തികച്ചും പരിസ്ഥിതി സൗഹൃദം പുലർത്തുന്നതുമാണ്.
സോളാൽ പാനലുകളിലൂടെയാണിതിലേക്ക് ഊർജമെത്തിച്ച് എൽഇഡി ലൈറ്റുകൾ കത്തിക്കുന്നത്. കൂടാതെ വെള്ളത്തിനായി മഴയെ ആശ്രയിക്കാവുന്ന സംവിധാനവും ഇതിൽ ഒരുക്കിയിരിക്കുന്നു. കോൺക്രീറ്റ് അടിത്തറകളില്ലാതെ ഏത് സൈറ്റിലും ഉറപ്പിക്കാൻ സാധിക്കുന്ന വീടാണിത്. ഇതിന്റെ ഓരോ മൊഡ്യൂളും മടക്കി സൗകര്യപൂർവം എവിടേക്കും കൊണ്ടു പോകാൻ സാധ്യമാണ്. ഫിറ്റഡ് ബാത്ത്റൂം, കിച്ചൺ കണക്ഷൻസ്, ടെക്നിക്കൽ ഇൻസ്റ്റലേഷൻസ്, തുടങ്ങിയവ സഹിതമാണ് അടിസ്ഥാന മോഡലുകളെത്തുന്നത്. ഓഡർ ചെയ്ത് 60 ദിവസത്തിനുള്ളിൽ വീടെത്തും.