- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യൂറോപ്പ് സ്റ്റേജ് ഷോ വിഷൻ 2014: ടിക്കറ്റ് വില്പന ആരംഭിച്ചു
ഡബ്ലിൻ: ക്രംലിൻ ഔവർ ലേഡ് ചിൽഡ്രൻസ് ഹോസ്പിറ്റലിന്റെ ധനശേഖരണാർഥം ഒക്ടോബർ 30ന് ബ്ലാൻച്ചാർഡ്‌സ്ടൗണിലെ ഫിബ്ബിൽസ്ടൗൺ കമ്യൂണിറ്റി സെന്ററിൽ നടത്തുന്ന യൂറോപ്പ് സ്റ്റേജ് ഷോ വിഷൻ 2014-ന്റെ ആദ്യ ടിക്കറ്റ് വില്പന നടത്തി. അയർലണ്ടിലെ പ്രമുഖ സാമൂഹിക പ്രവർത്തകനായ ബേബി പെരേപ്പാടനിൽ നിന്നും ജെയ്‌മോൻ കിഴക്കേക്കാട്ടിൽ ഏറ്റുവാങ്ങി. ഇന്നസെന്റ് കുഴുപ്
ഡബ്ലിൻ: ക്രംലിൻ ഔവർ ലേഡ് ചിൽഡ്രൻസ് ഹോസ്പിറ്റലിന്റെ ധനശേഖരണാർഥം ഒക്ടോബർ 30ന് ബ്ലാൻച്ചാർഡ്‌സ്ടൗണിലെ ഫിബ്ബിൽസ്ടൗൺ കമ്യൂണിറ്റി സെന്ററിൽ നടത്തുന്ന യൂറോപ്പ് സ്റ്റേജ് ഷോ വിഷൻ 2014-ന്റെ ആദ്യ ടിക്കറ്റ് വില്പന നടത്തി. അയർലണ്ടിലെ പ്രമുഖ സാമൂഹിക പ്രവർത്തകനായ ബേബി പെരേപ്പാടനിൽ നിന്നും ജെയ്‌മോൻ കിഴക്കേക്കാട്ടിൽ ഏറ്റുവാങ്ങി. ഇന്നസെന്റ് കുഴുപ്പിള്ളിൽ, ജോയിച്ചൻ ഒഴുകയിൽ, സജി കൂവപ്പള്ളി, ബിജു വെട്ടിക്കനാൽ, ഷാജുമോൻ ഒഴുകയിൽ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
സ്‌റ്റേജ് ഷോയിൽ അർച്ചന കവി, കോട്ടയം നസീർ, ഫ്രങ്കോ, സയനോര, വിപിൻ സേവ്യർ, രാജാ സാഹിബ്, സിറാജ് പയ്യോളി തുടങ്ങിയവർ അണിനിരക്കും. കൂടുതൽ വിവരങ്ങൾക്ക് നോബിൾ മാത്യു- 0862556617, മജു പേയ്ക്കൽ- 0879631102, ജിജോ പീടികമല- 0894444505 എന്നിവരെ ബന്ധപ്പെടുക.
Next Story