ബ്രൂസ്സൽസ് : ബെൽജിയത്തിലെ ആദ്യകാല മലയാളി പ്രവാസികൾ തുടങ്ങി വെച്ച കൈരളി കൂട്ടായ്മയുടെ 15 ആം വാർഷികവും ഓണാഘോഷവും സെപ്റ്റംബര് 11 നു തലസ്ഥാനനഗരിയായ ബ്രൂസ്സൽസ് ഇൽ സംഘടിപ്പിച്ചു . അനീഷ് കണ്ണങ്കര യുടെ അധ്യക്ഷതയിൽ കൂടിയ ചടങ്ങു പ്രഫ. ഡോ. ബാബു എബ്രഹാം നാന്നിക്കുന്നേൽ ( പ്രഫ. SKEMA ബിസിനസ്സ് സ്‌കൂൾ ഫ്രാൻസ് , ഡയറക്ടർ SIPD ) ഉദ്ഘാടനം ചെയ്തു.

ലൂവൻ ക്നാനായ ദേവാലയത്തിലെ പുരോഹിതനായ ഫാ . ബിബിൻ കണ്ടോത്ത് ഓണസന്ദേശം നൽകി. ഉദ്ഘാടകനും നഴ്‌സിങ് അക്കാഡമിക് രംഗത്തെ മാർഗദർശിയുമായ പ്രഫ. ഡോ. ബാബു എബ്രഹാം നാന്നിക്കുന്നേൽ നെ കൈരളി യുടെ രക്ഷാധികാരി ഹമീദ് ജലീൽ പൊന്നാട അണിയിച്ചു . ചടങ്ങിൽ ബെൽജിയത്തിലെ ഇന്ത്യൻ സമൂഹത്തിൽ വ്യക്തിമുദ്ര പതിപ്പിച്ച വനിതകൾ ആയ ശ്രേയ, തൃപ്തി (ടിറ്റോ ), ഭൂഷാവല്ലി എന്നിവരെ ആദരിക്കുകയുണ്ടായി.

കൈരളിയുടെ സ്ഥാപക അംഗങ്ങളായ റോബി തങ്കച്ചൻ , സലിം മോളൂർ , മൂസ മംഗളൂർ തുടങ്ങിയവർ ആശംസകൾ നേർന്നു . തുടർന്ന് നടന്ന കലാ കായിക പരിപാടികൾ കാണികളിൽ അങ്ങേയറ്റം ആവേശം ഉളവാക്കി .