ഇംഗ്ലണ്ട് : സാഹിത്യ സാംസ്‌കാരിക ജീവകാരുണ്യ രംഗങ്ങളിൽ പ്രവർത്തിക്കുന്ന ലണ്ടൻ മലയാളി കൗൺസിൽ സ്വദേശ -വിദേശ സാഹിത്യ പ്രതിഭകളുടെ കൃതികൾ ക്ഷണിക്കുന്നു.

2017 മുതൽ 2021-22 വരെ പ്രസിദ്ധികരിച്ച നോവൽ, കഥ, കവിത, യാത്രാവിവരണ0, വൈജ്ഞാനിക കൃതികളുടെ രണ്ട് കൃതികൾ ഇന്ത്യയിലുള്ളവർ അയക്കേണ്ട വിലാസം SHRI. SUNNY DANIEL, NIRAANANANILATHU HOUSE, THONNIAMALA PO, PATHANAMTHITTA, KERALA 689668 : വിദേശത്തുള്ളവർ അയക്കേണ്ടത് SHRI.SASI CHERAI, 124 KATHERIN ROAD, E6 1ER, LONDON, ENGLAND. തെരഞ്ഞെടുക്കപ്പെടുന്ന കൃതികൾക്ക് ക്യാഷ് അവാർഡ് 50000 രൂപയും, പ്രശസ്തി പത്രം, ഫലകം നൽകുന്നതാണ്. കൃതികൾ ലഭിക്കേണ്ട അവസാന തീയതി 31 ഒക്ടോബർ 2022.

എൽ.എം.സി. സാഹിത്യ രംഗത്ത് മിഴിവുറ്റ സംഭാവനകൾ നൽകിയവർക്ക് പുരസ്‌കാരങ്ങൾ നൽകിയിട്ടുണ്ട്. കാക്കനാടൻ (നോവൽ - ഒറോത, ബാബു കുഴിമറ്റ0 (കഥ -ചത്തവന്റെ സുവിശേഷം), സിസിലി ജോർജ്. ഇംഗ്ലണ്ട് (കഥ - വേനൽമഴ), ബേബി കാക്കശേരി, സ്വിസ്സ് സർലാൻഡ് (കവിത - ഹംസഗാനം), വിശ്വം പടനിലം (നോവൽ അതിനപ്പുറം ഒരാൾ), മിനി സുരേഷ് (കഥ - നൊമ്പരച്ചിന്തുകൾ) കാരൂർ സോമൻ, ഇംഗ്ലണ്ട് (സമഗ്ര സംഭാവന). നീണ്ട വര്ഷങ്ങളായി ജീവകാരുണ്യ മേഖലയിൽ പ്രവർത്തിച്ച ജീ.സാം, എൻ.ഷെരിഫ് മാവേലിക്കരക്കും പുരസ്‌കാരങ്ങൾ നൽകിയിട്ടുണ്ട്.


സണ്ണി പത്തനംതിട്ട.
എൽ.എം.സി.പ്രസിഡന്റ്
ഇമെയിൽ - londonmc5@yahoo.co.uk.