റാനിലെ മനുഷ്യാവകാശ സമര ത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് എം എൻ കാരശ്ശേരിയുടെ നേതൃത്വത്തിൽ യു.കെ. യിലെ മലയാളികൾ ലണ്ടനിലെ Hyde Park ൽ 20220 ഒക്ടോബർ 23ന് നടത്തിയ പ്രകടനം അതിഗംഭീരമായ വിജയം കൈവരിച്ചു.

കർണ്ണാടകത്തിൽ ഹിജാബ് ഇടാനുള്ള സ്ത്രീകളുടെ അവകാശത്തിന് വേണ്ടിയും ഇറാനിൽ ഹിജാബ് ഇടാതിരിക്കാനുള്ള അവകാശത്തിന് വേണ്ടിയും നമ്മൾ നിലകൊള്ളുമെന്ന് എം.എൻ കാരശ്ശേരി പറഞ്ഞു.ഇറാൻ പൗരനായ ആദിൽ, ജർമൻ പൗരനായ മൈക്ക് കിലോക്ക്, മലയാളികളായ ഡോ ജെബിൻ താജ്, ലക്ഷ്മി രാജേഷ്, ബിന്നി, കെ. അബ്ദുൽ ഗഫൂർ, സുനിൽ വാര്യർ, ഉമ്മർ കോട്ടക്കൽ, ഡിജോ സേവ്യർ, കരിം അബ്ദുൽ എന്നിവർ സംസാരിച്ചു.

രാജേഷ് രാമൻ സുഗതകുമാരിയുടെ രാത്രിമഴ എന്ന കവിത ആലപിച്ചതോട് കൂടിയാണ് പരിപാടികൾ ആരംഭിച്ചത്.ഉമ്മർ കോട്ടക്കൽ, മണമ്പൂർ സുരേഷ്, മിനി രാഘവൻ, ജോസ് ആന്റണി, ഡിജോ സേവ്യർ എന്നിവരുടെ നേതൃത്വത്തിൽ ഒരുകൂട്ടം ലണ്ടൻ മലയാളികളാണ് പ്രതിഷേധം സംഘടിപ്പിച്ചത്. മത മൗലികവാദികളായ ചില ഇറാൻ പൗരന്മാർ വന്നു ബഹളമുണ്ടാക്കി. സമരത്തോട് അനുഭാവമുള്ള ചില ഇറാൻ പൗരന്മാർ അവരുമായി തർക്കത്തിന് നിന്നതോടെ പരിപാടി അവസാനിപ്പിക്കേണ്ടി വന്നു.

പ്രതികൂലമായ കാലാവസ്ഥയിലും Hyde Park Speakers' Corner ലെ പ്രകടനത്തിൽ പങ്കെടുക്കാൻ എത്തിച്ചേർന്ന എല്ലാ ആൾക്കാർക്കും ഹൃദയപൂർവ്വം നന്ദി അറിയിക്കുന്നു.

Facebook live video
https://www.facebook.com/100044331941322/videos/1573848746418708