ഭാരതത്തിന്റെ സമ്പന്നമായ കലാസാംസ്‌കാരിക പാരമ്പര്യത്തിന് ആഗോളതലത്തിൽ അംഗീകാരം നേടിയെടുത്ത 18 മത് കേളി അന്താരാഷ്ട്ര കലാമേളയുടെ രജിസ്‌ട്രേഷൻ ആരംഭിച്ചു. 2023 മെയ് 27, 28 തീയതികളിൽ സൂറിച്ചിലെ ഹോംബ്രെറ്റിക്കോണിലാണ് കലാമേള അരങ്ങേറുന്നത്. ഇന്ത്യക്ക് പുറത്തു നടക്കുന്ന ഈ കലോത്സവത്തിൽ യൂറോപ്പിലെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള കലാകാരന്മാർ പങ്കെടുക്കുന്നു.

കലാമേളയുടെ വിജയത്തിനായി ജൂബിൻ ജോസഫ് ജനറൽ കൺവീനറായി വിവിധ കമ്മിറ്റികൾക്കു രൂപം കൊടുത്തിട്ടുണ്ട്. കേളിസിൽവർ ജൂബിലി ആഘോഷങ്ങളുടെഭാഗമായി ഈ വർഷത്തെ കലാമേള നിരവധി പുതുമകളോടെയാണെന്ന് കേളി പ്രസിഡന്റ് ശ്രീ ടോമി വിരുത്തിയേൽ അറിയിച്ചു.കലാമേളയുടെ രജിസ്‌ട്രേഷനും കൂടുതൽ വിവരങ്ങൾക്കും www. kalamela .com എന്ന Website സന്ദർശിക്കുക.