പ്രഥമ മാഞ്ചസ്റ്റർ നൈറ്റ്‌സ് ക്രീക്കറ്റ് സൂപ്പർ കപ്പ് പ്ലാറ്റ്ഫീൽഡ് ഇലവൺ ചാമ്പ്യൻ മാരായി, പ്രിസ്റ്റൻ സ്രൈയിക്കേഷ്‌സ് രണ്ടാം സ്ഥാനവും വിതീൻഷോ വാരിയേഷസ് മൂന്നാംസ്ഥാനവും നേടി. ഒമ്പത് ടീമുകൾ പങ്കെടുത്ത ടൂർണ്ണമെന്റ് മാഞ്ചസ്റ്റർ പ്ലാറ്റ് ഫിൽസ് ഗ്രണ്ടിലാണ് മാഞ്ചസ്റ്റർ നൈറ്റ്‌സ് പങ്കെടുപ്പിച്ചത്. ആളുകളുടെ പങ്കാളിത്തം കൊണ്ടും സങ്കടനാ മികവുകൊണ്ടും വേറിട്ട ഒരു അനുഭവമായി ഈ ടൂർണ്ണമെന്റ്. വരും നാളുകളിൽ ഇനിയും കൂടുതൽ ടൂർണ്ണമെന്റ് നടത്തുമെന്ന് മാഞ്ചസ്റ്റർ നൈറ്റ്‌സ് അറിയിച്ചു.