- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്രിസ്റ്റൾ കോസ്മോപൊളിറ്റൻ ക്ലബ്ബിന്റെ ഓണാഘോഷം സെപ്റ്റംബർ 16 ന്
ബ്രിസ്റ്റളിലെ വിറ്റ്ചർച്ച് കേന്ദ്രമായി പ്രവർത്തിക്കുന്ന യു കെ യിലെ പ്രമുഖ കലാസാംസ്‌കാരിക സംഘടനയായ കോസ്മോപൊളിറ്റൻ ക്ലബ്ബിന്റെ ഈ വർഷത്തെ ഓണാ ഘോഷം സെപ്റ്റംബർ പതിനാറിന് രാവിലെ പത്തു മണിമുതൽ വൈകുന്നേരം ആറ് മണി വരെ നടക്കും. കലാ സാംസ്‌കാരിക സമ്മേളനത്തോടെ ആരംഭിക്കുന്ന ആഘോഷങ്ങൾക്ക് മിഴിവേകാൻ കുട്ടികളും മുതിർന്നവരും അവതരിപ്പിക്കുന്ന വർണ്ണാഭമായ വിവിധ കലാ പരിപാടികൾ ഉണ്ടായിരിക്കും.
മലയാളമണ്ണിന്റെ ഗന്ധമുള്ള ഗൃഹാതുരത്വം ഉണർത്തുന്ന ഒരു ആഘോഷം ആയിരിക്കും ഇത്. തിരുവാതിര, നിരവധി നൃത്തസംഗീത രൂപങ്ങൾ, വടംവലി,മികച്ച ഗാനങ്ങളുമായി ഗായകരും, ഗായികമാരും അവതരിപ്പിക്കുന്ന സംഗീത പരിപാടികൾ,കൂടാതെ ഒക്ടോബറിൽ നടക്കുന്ന കോസ്‌മോപോളിറ്റൻ ക്ലബ്ബിന്റെ നവരാത്രി സംഗീതോത്സവമായ 'ശ്രീ രാഗം 2023' ന്റെ മുന്നോടിയായി സംഗീതവിദ്വാൻ RLV ജോസ് ജെയിംസ് പങ്കെടുക്കുന്ന ലൈവ് മ്യൂസിക് ടോക്ക് ഷോ തുടങ്ങി നിരവധി പരിപാടികൾ ഈ ആഘോഷ ദിനത്തിൽ ഉണ്ടായിരിക്കും.
നാടൻ വാഴയിലയിൽ വിളമ്പുന്ന വിഭവ സമൃദ്ധമായ ഓണ സദ്യയും ഈ ഓണാഘോഷത്തിന്റെ പ്രത്യേകതയാണ്.കൂടുതൽ വിവരങ്ങൾക്ക് കോസ്‌മോപൊളിറ്റൻ ക്ലബ്ബിന്റെ വാട്‌സ്ആപ്പ് നമ്പറിൽ കോൺടാക്ട് ചെയ്യേണ്ടതാണ്.വാട്‌സ്ആപ്പ് നമ്പർ :07754724879.