- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്രിസ്റ്റളിൽ കോസ്‌മോപൊലിറ്റൻ ക്ലബ്ബിന്റ നവരാത്രി സംഗീതോത്സവം ഒക്ടോബർ 21 ന്
യു കെ യിലെ പ്രമുഖ കലാസാംസ്‌കാരിക സംഘടനയായ കോസ്‌മോപൊലിറ്റൻ ക്ലബ്ബിന്റ ആഭിമുഖ്യത്തിൽ അവിസ്മരണീയമായ സംഗീത സന്ധ്യ ഒരുങ്ങുന്നു. 'കർണാടക സംഗീതവും ഗസൽ സംഗീതവും ലൈവ് ആയി അവതരിപ്പിക്കുന്ന വേദിയിൽ ചലച്ചിത്ര ഗാനങ്ങളിലെ വ്യത്യസ്ത രാഗങ്ങളും ഉൾപ്പെടുത്തി ' ശ്രീ രാഗം 2023' ഒക്ടോബർ 21 ശനിയാഴ്ചവൈകുന്നേരം 5:30 ന് പെൻസ്ഫോഡ് വില്ലജ് ഹാളിൽ നടക്കും.
സംഗീത വിദ്വാൻ RLV ജോസ് ജെയിംസിന്റെ കർണാടക സംഗീത കച്ചേരിയിൽ വയലിൻ ശ്യാം ബലമുരളിയും, മൃദംഗം കൊച്ചിൻ അകാശും വായിക്കും. ഗസൽ, ചലച്ചിത്ര സംഗീതവുമായി പ്രശസ്ത ഗായകരായ സന്ദീപ് കുമാറും, അനു ചന്ദ്രയും 'ശ്രീ രാഗം 2023 'യിൽ പങ്കെടുക്കും.
പരിപാടിയിലേക്ക് പ്രീ രെജിസ്‌ട്രേഷൻ ചെയ്ത് പാസ്സ് വാങ്ങേണ്ടതാണ്. സൗജന്യമായി പാസ്സ് വാങ്ങാൻ കോസ്‌മോപൊലീറ്റൻ ക്ലബ്ബിന്റെ വാട്‌സ്ആപ്പ് നമ്പറിലേക്ക്ഒരു വാട്‌സ്ആപ്പ് സന്ദേശം അയക്കുക. നിങ്ങളുടെ മുഴുവൻ പേരും എത്ര adult/ child/ infants ടിക്കറ്റുകൾ വേണമെന്ന് ശ്രീരാഗം 2023 ടിക്കറ്റ് എന്ന പേരിൽ077 54 724 879 എന്ന നമ്പറിലേക്ക് വാട്‌സ്ആപ്പ് സന്ദേശം അയക്കുക. സ്ഥല പരിമിതി മൂലം വളരെ കുറച്ചു പാസ്സുകൾ മാത്രമേ ഇനി ബാക്കിയുള്ളൂ എന്ന് സംഘാ ടകർ അറിയിച്ചു.