- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അശോക് കുമാർ സംഘടിപ്പിക്കുന്ന മാരത്തോൺ ചാരിറ്റി ഫണ്ട് റൈസിങ് ഇവന്റ്റ് 2023 ഒക്ടോബർ 8 ന് സെൽസ്ഡണിൽ
മാരത്തോൺ ചരിത്രത്തിൽ കുറഞ്ഞ കാലയളവിൽ ആറ് മേജർ മാരത്തോണുകൾ പൂർത്തിയാക്കിയ ലോകത്തിലെ ആദ്യ മലയാളിയും ആറാമത്തെ ഇന്ത്യാക്കാരനുമായ ശ്രീ അശോക് കുമാർ വര്ഷം തോറും നടത്തിവരാറുള്ള മാരത്തോൺ ചാരിറ്റി ഇവന്റ് 2023 ഒക്ടോബർ 8 ന് സെൽസ്ഡൻ കമ്മ്യൂണിറ്റി ഹാളിൽ അരങ്ങേറും. ഒക്ടോബർ 8 ന് വൈകിട്ട് 3:30 മുതൽ വിവിധ കലാപരിപാടികളോടുകൂടി ആരംഭിക്കുന്ന പരിപാടിയിൽ ക്രോയ്‌ടോൻ മേയറും സിവിക് മേയറും മറ്റ് വിശിഷ്ടാതിഥികളും പങ്കെടുക്കും.
ഈ വർഷത്തെ ചാരിറ്റി ഈവന്റിലൂടെ ലഭിക്കുന്ന തുക അൽഷിമേഴ്സ് റിസേർച് യുകെയ്ക്ക് കൈമാറുമെന്ന് ശ്രീ അശോക് കുമാർ അറിയിച്ചു.
തന്റെ 53-) മത്തെ വയസ്സിൽ 2014ൽ ലണ്ടൻ മാരത്തോണിലൂടെ തുടക്കം കുറിച്ച അശോക് കുമാർ രണ്ടര വർഷംകൊണ്ടാണ് ലോകത്തിലെ പ്രമുഖ ആറ് മാരത്തോൺ ഉൾപ്പടെ 17 മാരത്തോണുകൾ ഓടി പൂർത്തിയാക്കിയത്. അശോക് കുമാർ ഇതുവരെ £34,000.00 പൗണ്ട് ഒമ്പതോളം ചാരിറ്റി ഇവന്റുകൾ വഴി സമാഹരിച് ഒട്ടേറെ സന്നദ്ധ സംഘടനകൾക്ക് സംഭാവന നൽകിയിട്ടുണ്ട്.
Venue : Selsdon Community Hall, 132 Addington road, CR2 8LA
Date and Time : Sunday, 8th October 2023 from 3.30pm to 8.30 pm