- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയന്റെ കലാ സാംസ്കാരികവേദിയുടെ ഏഴാം സമ്മേളനം ഈമാസം 27ന്; മന്ത്രി റോഷി എം. അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും
ആഗോളതലത്തിലുള്ള പ്രവാസി മലയാളികൾക്കായി വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ നടത്തിക്കൊണ്ടിരിക്കുന്ന കലാസാംസ്‌കാരികവേദിയുടെ ഏഴാം സമ്മേളനം ഈമാസം 27ന് വെള്ളിയാഴ്ച വൈകീട്ട് 03:PM(UK Time) 04:00Pm (German Time) 07:30Pm (Indian Time) 18:00PM (UAE Time) വെർച്വൽ പ്ലാറ്റ്‌ഫോമിൽ നടക്കുന്നു. പ്രസ്തുത സമ്മേളനത്തിൽ ജലസേചനവകുപ്പ് മന്ത്രി റോഷി എം.അഗസ്റ്റിനും, പ്രമുഖ സുപ്രീം കോടതി വക്കീൽ അഡ്വ. റസൽ ജോയിയും പങ്കെടുക്കുന്നു.
കേരളത്തിന്റെ നിലനിൽപ്പ് തന്നെ അപകടത്തിലായേക്കാവുന്ന മുല്ലപ്പെരിയാർ ഡാമിന്റെ അപകടാവസ്ഥയെക്കുറിച്ച് അഡ്വ. റസൽ ജോയി നയിക്കുന്ന ചർച്ചകളിൽ ആഗോളതലത്തിലുള്ള വിവിധ മലയാളികൾ പങ്കെടുക്കും. എല്ലാ മാസത്തിന്റേയും അവസാനത്തെ വെള്ളിയാഴ്ച നടക്കുന്ന ഈ കലാസാംസ്‌കാരികവേദിയിൽ എല്ലാ പ്രവാസി മലയാളികൾക്കും, അവർ താമസിക്കുന്ന രാജ്യങ്ങളിൽനിന്നു കൊണ്ടുതന്നെ ഇതിൽ പങ്കെടുക്കുവാനും, അവരുടെ കലാസൃഷ്ടികൾ അവതരിപ്പിക്കുവാനും (കവിതകൾ, ഗാനങ്ങൾ തുടങ്ങിയവ ആലപിക്കുവാനും) ആശയവിനിമയങ്ങൾ നടത്തുവാനും അവസരം ഉണ്ടായിരിക്കുന്നതാണ്.
രണ്ടുമണിക്കൂർ നീണ്ടുനിൽക്കുന്ന ഈ കലാ സാംസ്‌കാരിക സമ്മേളനത്തിന്റെ ആദ്യത്തെ ഒരുമണിക്കൂർ പ്രവാസികൾ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെ കുറിച്ചാണ് ചർച്ച ചെയ്യപ്പെടുക. ഇതിൽ തെരഞ്ഞെടുത്ത വിഷയങ്ങളെ ആധികാരികമായി പ്രതികരിക്കുവാൻ കഴിയുന്ന ഉദ്യോഗസ്ഥരോ, മന്ത്രിമാരോ പങ്കെടുക്കുന്ന ചർച്ചയായിരിക്കും നടക്കുക. ഒക്‌ടോബർ 27 ന് നടക്കുന്ന സമ്മേളനത്തിൽ ആഗോള മലയാളികളെ ഭീതിയിലാക്കുന്ന മുല്ലപ്പെരിയാർ ഡാമിന്റെ അപകടാവസ്ഥയെക്കുറിച്ച് അഡ്വ. റസൽ ജോയി സംസാരിക്കുന്നു. എല്ലാ പ്രവാസി മലയാളികളേയും വെർച്വൽ പ്ലാറ്റ്‌ഫോമിലൂടെ നടക്കുന്ന ഈ കലാസാംസ്‌കാരിക കൂട്ടായ്മയിലേക്ക് വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ സ്വാഗതം ചെയ്യുന്നു.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
ജോളി എം. പടയാട്ടിൽ (പ്രസിഡന്റ്): 04915753181523
ജോളി തടത്തിൽ (ചെയർമാൻ) : 0491714426264
ബാബു തോട്ടപ്പിള്ളി (ജന.സെക്രട്ടറി): 0447577834404
ഷൈബു ജോസഫ് (ട്രഷറർ)