യുകെയിലെ പ്രമുഖ കലാസാംസ്‌കാരിക സംഘടനയായ കോസ്‌മോപൊലിറ്റൻ ക്ലബ്ബിന്റ ആഭിമുഖ്യത്തിൽ അവിസ്മരണീയമായ സംഗീത സന്ധ്യ ഒരുങ്ങുന്നു. 'കർണാടക സംഗീതവും ഗസൽ സംഗീതവും ലൈവ് ആയി അവതരിപ്പിക്കുന്ന വേദിയിൽ ചലച്ചിത്ര ഗാനങ്ങളിലെ വ്യത്യസ്ത രാഗങ്ങളും ഉൾപ്പെടുത്തി ' ശ്രീ രാഗം 2023' ഒക്ടോബർ 21 ശനിയാഴ്ചവൈകുന്നേരം 5:30 ന് പെൻസ്ഫോഡ് വില്ലജ് ഹാളിൽ നടക്കും.

സംഗീത വിദ്വാൻ RLV ജോസ് ജെയിംസിന്റെ കർണാടക സംഗീത കച്ചേരിയിൽ വയലിൻ ശ്യാം ബലമുരളിയും, മൃദംഗം കൊച്ചിൻ അകാശും വായിക്കും. ഗസൽ, ചലച്ചിത്ര സംഗീതവുമായി പ്രശസ്ത ഗായകരായ സന്ദീപ് കുമാറും, അനു ചന്ദ്രയും 'ശ്രീ രാഗം 2023 'യിൽ പങ്കെടുക്കും.

കൂടുതൽ വിവരങ്ങൾക്ക് കോസ്‌മോപൊലീറ്റൻ ക്ലബ്ബിന്റെ വാട്‌സ്ആപ്പ് നമ്പർ 077 54 724 879 എന്ന നമ്പറിലേക്ക് വാട്‌സ്ആപ്പ് സന്ദേശം അയക്കുക.