- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇറ്റലിയിൽ നടക്കുന്ന ബിനാലെയിൽ ചിത്രകാരൻ സി.ബി.ഷിബുവിന് പുരസ്‌കാരം
ഇറ്റലിയിൽ നടന്നുകൊണ്ടിരിക്കുന്ന 32-ാമത് അന്താരാഷ്ട ഉമോറിസ്‌മോ നെൽആർട്ട് ബിനാലെയിൽ മലയാളി ചിത്രകാരൻ സി.ബി. ഷിബുവും ഇറ്റലിയിലെചിത്രകാരൻ സെർജിയോ ടെസറോളോയും രണ്ടാംസ്ഥാനം പങ്കിട്ട്. രണ്ട് പേർക്കും കാഷ്‌പ്രൈസുംപ്രശസ്തിപത്രവും ട്രോഫിയുമാണ് അവാർഡ്. ഒന്നാം സ്ഥാനം ഇറാനിൽ നിന്നുള്ളകലാകാരൻ ബഹ്മാൻ ജലാലിന് ലഭിച്ചു. ഷിബുവിന്റെ സ്വപ്നംഎന്ന ഓയിൽപെയിന്റിംഗിനാണ് പുരസ്‌കാരം.
മഹാനായ സർറിയലിസ്റ്റിക് ചിത്രകാരൻ സാൽവദോർദാലിയുടെ വർക്കുകൾ പംനം നടത്തിയപ്പോളാണ് ഇങ്ങനെയൊരു ആശയം ജനിച്ചത്.അവാർഡ് ചിത്രങ്ങൾ മിയുമോർ ഇന്റർനാഷ്ണൽ മ്യൂസിയത്തിൽ സൂക്ഷിക്കപ്പെടും.ഇറ്റലിയിലെ ടോലെന്റിനോ മുൻസിപ്പാലിറ്റിയാണ് ലോക പ്രശസ്തമായഉമോറിസ്‌മോ നെൽ ആർട്ട് ബിനാലെ സംഘടിപ്പിക്കുന്നത്. നവംബർ 24 ന് ആരംഭിച്ചവിവിധ രാജ്യങ്ങളിൽ നിന്നുള്ള 72 കലാകാരന്മാരുടെ രചനകളുടെ പ്രദർശനം അടുത്തവർഷംജനുവരി 28 ന് അവസാനിക്കും. എല്ലാ ചെലവുകളും സ്വയം വഹിച്ച് പോകേണ്ടതുകൊണ്ട്അവാർഡ് ദാനച്ചടങ്ങിൽ സി.ബി. ഷിബു പങ്കെടുത്തില്ല.
ഒട്ടേറെ രാജ്യാന്തര പുരസ്‌കാരങ്ങൾ നേടി ലോകപ്രശസ്തനായകലാകാരനാണ് സി.ബി. ഷിബു.
ഹിന്ദുസ്ഥാൻ ടൈംസിന്റെ ദേശീയ അംഗീകാരം രണ്ടു തവണ, ചൈനയിൽ നിന്ന് സ്‌പെഷ്യൽ പ്രൈസ്, സൗത്തുകൊറിയയിൽ നിന്ന് ഓണറബിൾ ബഹുമതി നാലുതവണ, ബെൽജിയത്തിൽ നടന്ന നോക്ക് ഫീസ്റ്റ് അന്തർദേശീയ കാർട്ടൂൺ മേളയിൽ രാജ്യത്തെ പ്രിതിനിധീകരിക്കാൻ ക്ഷണം, 2007 ൽ തുർക്കിയിൽ നടന്ന 24-ാമത് അയ്ഡിൻ ഡോഗൺ അന്തർദേശീയ കാർട്ടൂൺ മത്സരത്തിൽ മൂന്നാംസ്ഥാനം ലഭിച്ചതോടെസി.ബി. ഷിബു എന്ന കലാകാരൻ ലോകത്ത് ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ട്.
ഈ അവാർഡ് ഷിബു ഇസ്താംബുളിൽ വച്ചാണ് വാങ്ങിയത്. കാർട്ടൂൺ കലയിലെ
ഓസ്‌കർ ബഹുമതിയായിട്ടാണ് തുർക്കി ഈ അംഗീകാരത്തെ വിശേഷിപ്പിച്ചിരിക്കുന്നത്.
വീണ്ടും തുർക്കിയിൽ നിന്ന് 2018 -ൽ നടന്ന 2-ാമത് ഔവർ ഹെറിറ്റേജ് ജറുസലേം
ഇന്റർ നാഷ്ണൽ കാർട്ടൂൺ മത്സരത്തിൽ മൂന്നാം സ്ഥാനം ലഭിച്ചു. 2019 –ൽ ഡൽഹി
യിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലിവർ ആൻഡ് ബിലിയറി സയൻസിന്റെ 1-ാമത് അന്തർദേശീയ നോ
ടൈം ഫോർ ലിവർ കാർട്ടൂൺ മത്സരത്തിൽ മൂന്നാംസ്ഥാനം നേടി. 2022-ൽ ആഥൻസിലെ
ഡാഫ്‌നി-യ്മിട്ടോസ് മുൻസിപ്പാലിറ്റിയുടെ 9-ാമത് ഇന്റർനാഷ്ണൽ കാർട്ടൂൺ
എക്‌സിബിഷനിൽ മെറിറ്റ് അവാർഡ്. ചൈന പീപ്പിൾസ് ഗവൺമെന്റ് നടത്തിയ മനുഷ്യരാശിക്ക്
വേണ്ടിയുള്ള, 2022 അന്താരാഷ്ട കാർട്ടൂൺ ആൻഡ് ഇല്ലസ്‌ട്രേഷൻ എക്‌സിബിഷനിൽ &ൂൗീ;േദ ട്രീ എന്നചിത്രം വെള്ളി മെഡൽ നേടി.തുർക്കി, ജപ്പാൻ, ചൈന, കൊറിയ, ഇറാൻ, പോളണ്ട്, ഇറ്റലി, ഗ്രീസ് ബെൽജിയം, മെക്‌സിക്കോ ഇങ്ങനെ ഒട്ടേറെ രാജ്യങ്ങളിൽ ഷിബുവിന്റെ ചിത്രങ്ങൾ പ്രദർ
ശിപ്പിച്ചിട്ടുണ്ട്. ഷിബുവിന്റെ കലാരംഗത്തെ അംഗീകാരങ്ങളും നേട്ടങ്ങളും മാനിച്ചു
കൊണ്ട് എറണാകുളം ജില്ലാ ഭരണകൂടം ഒരു ലക്ഷം രൂപ ക്യാഷ് അവാർഡ്
നൽകി ആദരിച്ചിരുന്നു.(2011)
ഡ്രോയിംഗിനും പെയിന്റിംഗിലും ഫൈൻ ആർട്ട് ഡിപ്ലോമ നേടിയിട്ടുണ്ട്.ചെറിയപാടത്ത് പരേതനായ സി എൻ ബാലന്റെയും ശാന്താമണിയുടെയും മക
നാണ്.ചിത്രകാരനും, കാർട്ടൂണിസ്റ്റും, ഫോട്ടോഗ്രാഫറുമാണ് സി.ബി.ഷിബു. സമീർ സ്റ്റുഡിയോയിൽ ജോലി ചെയ്യുകയും കൂടാതെ ചിത്രകലപംിപ്പിക്കുകയും ചെയ്യുന്നു.