- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിക്കും; ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള ഉദ്ഘാടനം ചെയ്യും
ജർമ്മനി: വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ ഒരുക്കുന്ന 75-ാം റിപ്പബ്ലിക് ദിനാഘോഷം 27ന് (ഇന്ത്യൻ സമയം വൈകിട്ട് 8.30ന്) വെർച്ചൽ പ്ലാറ്റ്ഫോമിലൂടെ ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള ഉദ്ഘാടനം ചെയ്യും.
ആഗോള തലത്തിലുള്ള പ്രവാസി മലയാളികൾക്കായി എല്ല ാമസവും അവസാനത്തെ ശനിയാഴ്ച വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ നടത്തുന്ന കലാസാംസ്‌കാരിക വേദിയുടെ 10-ാം സമ്മേളനമാണ് വൈവിധ്യമാർന്ന വിവിധ കലാപരിപാടികളോടെ റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നത്.
ലോകത്തെ വിവിധ രാജ്യങ്ങളിൽനിന്നുള്ള പ്രവാസി കലാകാരന്മാരുടെ കലാ സാംസ്‌കാരിക വിരുന്നൊരുക്കിയാണ് ഈ വർഷം റിപ്പബ്ലിക് ദിനാഘോഷം. കലാ സാംസ്‌കാരിക സമ്മേളനത്തിന്റെ ആദ്യത്തെ ഒരു മണിക്കൂർ പ്രവാസികൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെക്കുറിച്ചാണ് ചർച്ച ചെയ്യുക. ഉദ്യോഗസ്ഥരോ, മന്ത്രിമാരോ പങ്കെടുക്കും.
Next Story