ബ്ലാക്ക്‌ബേൺ യുണൈറ്റഡ് മലയാളി അസോസിയേഷൻ (UMA) തങ്ങളുടെ രൂപീകരണത്തിന്റെ ഇരുപതാം വാർഷികം ആഘോഷപൂർവ്വം കൊണ്ടാടി. ഫെബ്രുവരി 17 ശനിയാഴ്ച ഹർസ്റ്റ് ഗ്രീൻ എബിസി വാർ മെമോറിയൽ ഹാളിൽ വച്ച് നടന്ന പ്രൗഢഗംഭീരമായ ചടങ്ങ് പ്രസിഡന്റ് ബിജോയ് കോരയുടെ നേതൃത്വത്തിൽ സെക്രട്ടറി ഏലിയാമ്മ എബ്രാഹം, ട്രഷറർ സഞ്ജു ജോസഫ്, വൈസ് പ്രസിഡന്റ് ലിനു ജോർജ്, ജോയിന്റ് സെക്രട്ടറി അജിൽ ജോസഫ്, ജോയിന്റ് ട്രഷറർ ജോജിമോൻ ജോസ് എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി തുടക്കം കുറിച്ചു.

തുടർന്ന് ചേർന്ന യോഗത്തിൽ ഇരുപതാം വാർഷികത്തിന്റെ ഭാഗമായി പുറത്തിറക്കിയ 'ഇതളുകൾ' എന്ന സ്മരണികയുടെ പ്രകാശനം നടത്തി. ചീഫ് എഡിറ്റർ ശ്രീ സന്തോഷ് ജോസഫും അസോസിയേറ്റ് എഡിറ്റർ ശ്രീ ലിജോ ജോർജും പ്രകാശന ചടങ്ങുകർക്ക് നേതൃത്വം നൽകി. മുതിർന്ന അംഗമായ ശ്രീ വർഗീസ് ചൂണ്ടിയാനിൽ പുസ്തക പ്രകാശനം നടത്തി ആദ്യപ്രതി പ്രസിഡന്റ് ശ്രീ ബിജോയ് കോരയ്ക്ക് കൈ മാറി.

തുടർന്നു നടന്ന വർണശബളമായ കലാപരിപാടികളിൽ കുട്ടികളും മുതിർന്നവരും പങ്കെടുത്തു.
ഇരുപത്തഞ്ചോളം ഗായകർ അണിനിരന്ന ചെയിൻ സോങ് സദസ്യരുടെ മുക്തകണ്ഠ പ്രശംസയ്ക്ക് പാത്രമായി. നാനാത്വത്തിൽ ഏകത്വം' എന്ന ആശയത്തെ ആസ്പദമാക്കി പത്ത് ഇന്ത്യൻ സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് മുപ്പത്തഞ്ചോളം അംഗങൾ ചേർന്ന് ഒരു ഫാഷൻ തീം ഷോ നടത്തപെടുകയുണ്ടായി.

തുടർന്ന് നടന്ന AGM ൽ അടുത്ത വർഷത്തേക്കുള്ള UMA യുടെ സുഗമമായ നടത്തിപ്പിന് പുതിയ അമരക്കാരെ തിരഞ്ഞെടുക്കപെടുകയുണ്ടായി. പുതിയ ഭാരവാഹികൾ ഷിജോ ചാക്കോ (പ്രസിഡന്റ് ), ലിജി ബിജോയ് (സെക്രട്ടറി), ആനു ശിവറാം (ട്രഷറർ), ശ്രീജ അനിൽ (വൈസ് പ്രസിഡന്റ് ), വർഗീസ് ചൂണ്ടയാനിൽ (ജോയിന്റ് സെക്രട്ടറി) റെജി ചാക്കോ (ജോയിന്റ് ട്രെഷറർ).