- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ ഈസ്റ്റർ ഈദ് വിഷു ആഘോഷം
ആഗോളതലത്തിലുള്ള പ്രവാസി മലയാളികൾക്കായി വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ ഒരുക്കുന്ന ഈസ്റ്റർ - ഈദ്- വിഷു ആഘോഷം താമരശ്ശേരി ബിഷപ്പ് മാർ റെമിജിയോസ് മറിയ പോൾ, ഇഞ്ചനാനിയൽ, പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, പ്രശസ്ത സാമൂഹ്യപ്രവർത്തകനും ആത്മീയ ഗുരുവും ശാന്തിഗ്രാം ആശ്രമം ജനറൽ സെക്രട്ടറിയുമായ സ്വാമി ഗുരുരത്‌ന ജ്ഞാനതപസിയും ചേർന്ന് ഏപ്രിൽ 27ന് വൈകീട്ട് 3.00 (UK Time) 4.00 (German Time) 7.30pm (Indian Time) വെർച്വൽ പ്ലാറ്റ് ഫോമിലൂടെ ഉദ്ഘാടനം ചെയ്യും.
വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ, റീജിയൻ, ഫോറംസ്, പ്രൊവിൻസ് ലീഡേഴ്‌സിനോടൊപ്പം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രവാസി കലാകാരന്മാർ പങ്കെടുക്കുന്ന വൈവിധ്യമാർന്ന വിവിധ കലാപരിപാടികളോടെയാണ് ഈ വർഷം ഈസ്റ്റർ, ഈദ്, വിഷു ആഘോഷങ്ങൾ ഒരുക്കിയിരിക്കുന്നത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി കഴിയുന്ന മലയാളികൾക്കായി എല്ലാ മാസത്തിന്റേയും അവസാനത്തെ ശനിയാഴ്ച വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ നടത്തിക്കൊണ്ടിരിക്കുന്ന കലാസാംസ്‌കാരിക വേദിയുടെ 13-ാം സമ്മേളനമാണ് ഏപ്രിൽ 27-ാം തീയതി ഈസ്റ്റർ, ഈദ്, വിഷു ആഘോഷിക്കുന്നത്.
ആഗോളതലത്തിലുള്ള പ്രവാസി മലയാളികൾക്കായി തുടങ്ങിയിരിക്കുന്ന ഈ കലാസാംസ്‌കാരിക വേദിയിൽ പ്രവാസികൾ അഭിമുഖീകരിക്കുന്ന സമകാലിക വിഷയങ്ങളെക്കുറിച്ച് സംവദിക്കാനും അവസരം ഉണ്ടായിരിക്കുന്നതാണ്. ഈ കലാസാംസ്‌കാരിക വേദിയിൽ എല്ലാ പ്രവാസി മലയാളികൾക്കും അവർ താമസിക്കുന്ന രാജ്യങ്ങളിൽ നിന്നുകൊണ്ടു തന്നെ ഇതിൽ പങ്കെടുക്കുവാനും അവരുടെ കലാസൃഷ്ടികൾ അവതരിപ്പിക്കുവാനും (കവിതകൾ, ഗാനങ്ങൾ, ഡാൻസുകൾ തുടങ്ങിയവ ആലപിക്കുവാനും അവതരിപ്പിക്കുവാനും) ആശയവിനിമയങ്ങൾ നടത്തുവാനും അവസരം ഉണ്ടായിരിക്കുന്നതാണ്. എല്ലാ പ്രവാസി മലയാളികളേയും ഈ കലാസാംസ്‌കാരിക കൂട്ടായ്മയിലേക്ക് വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ സ്വാഗതം ചെയ്യുന്നു