- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റിജിയൻ 14 ാം കലാസാംസ്‌കാരിക വേദിയുടെ മുഖ്യാതിഥിയായി ഡോ വർഗീസ് മൂലൻ
വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജൻ ഒരുക്കുന്ന കലാസാംസ്‌കാരിക വേദിയുടെ 14-ാം സമ്മേളനം പ്രമുഖ പ്രവാസി വ്യവസായി ഡോ. വർഗീസ് മൂലൻ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ ഡോ. വർഗീസ് മൂലനെ ആദരിക്കും. മെയ് 25ന് വൈകീട്ട് 3.00 (യുകെ സമയം) 4.00 (ജർമൻ സമയം) 7.30pm (ഇന്ത്യൻ സമയം) 6.00pm (യുഎഇ സമയം) നു വെർച്ചൽ പ്ലാറ്റ്ഫോമിലൂടെ നടക്കുന്ന ഈ കലാസാംസ്‌കാരിക വേദിയിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രവാസി കലാകാരന്മാർ പങ്കെടുക്കും.
എല്ലാ മാസത്തിന്റെയും അവസാനത്തെ ശനിയാഴ്ച നടക്കുന്ന ഈ കലാസാംസ്‌കാരിക വേദിയിൽ പ്രവാസി മലയാളികൾക്ക് അവർ താമസിക്കുന്ന രാജ്യങ്ങളിൽ നിന്നു തന്നെ ഇതിൽ പങ്കെടുക്കുവാനും അവരുടെ കലാസൃഷ്ടികൾ അവതരിപ്പിക്കുവാനും (കവിതകൾ, ഗാനങ്ങൾ തുടങ്ങിയവ ആലപിക്കുവാനും) ആശയവിനിമയങ്ങൾ നടത്തുവാനും അവസരം ഉണ്ടായിരിക്കുന്നതാണ്. രണ്ടുമണിക്കൂർ നീണ്ടുനിൽക്കുന്ന ഈ സാംസ്‌കാരിക സമ്മേളനത്തിന്റെ ആദ്യത്തെ ഒരുമണിക്കൂർ പ്രവാസികൾ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെ കുറിച്ചാണ് ചർച്ച ചെയ്യപ്പെടുക. ഇതിൽ തിരഞ്ഞെടുത്ത വിഷയങ്ങളെ ആധികാരികമായി പ്രതികരിക്കുവാൻ കഴിയുന്ന ഉദ്യോഗസ്ഥരോ, മന്ത്രിമാരോ പങ്കെടുക്കുന്ന ചർച്ചയായിരിക്കും നടക്കുക. മെയ് 25ന് നടക്കുന്ന സമ്മേളനത്തിൽ പ്രവാസവും പ്രവാസി സംരംഭകരും എന്ന വിഷയമാണ് ചർച്ച ചെയ്യപ്പെടുക. എല്ലാ പ്രവാസി മലയാളികളേയും ഈ കലാസാംസ്‌കാരിക കൂട്ടായ്മയിലേക്ക് വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജൻ സ്വാഗതം ചെയ്യുന്നു.
ജോളി എം. പടയാട്ടിൽ (പ്രസിഡന്റ്) -04915753181523
ജോളി തടത്തിൽ (ചെയർമാൻ) - 0491714426264
ബാബു തോട്ടപ്പിള്ളി (ജന. സെക്രട്ടറി) - 0447577834
ഷൈബു ജോസഫ് (ട്രഷറർ).