വേൾഡ് മലയാളി കൗൺസിലിന്റെ ഗ്ലോബൽ പ്രസിഡൻ്കും, പ്രമുഖ വ്യവസായിയും, ധന്യ ഗ്രൂപ്പ് ഓഫ് കമ്പനിയുടെ സിഇഒയുമായ ജോൺ മത്തായി കലാസാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു.

മെയ് 25 നു വൈകുന്നേരം നാലുമണിക്കു (15.00 യുകെ, 19:30 ഇന്ത്യൻ സമയം) വെർച്ചിൽ പ്‌ളാറ്റ്‌ഫോമിലൂടെ ഒരുക്കിയ കലാസാംസ്‌കാരിക വേദി പ്രസിദ്ധ ഗായകനും സംഗീത അദ്ധ്യാപകനുമായ ജോസ് കവലച്ചിറയുടെ ഈശ്വരപ്രാർത്ഥനയോടെയാണ് തുടങ്ങിയത്.

വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ പ്രസിഡന്റ് ജോളി എം. പടയാട്ടിൽ സ്വാഗതം ചെയ്തു. മുഖ്യാതിഥിയായി പങ്കെടുത്ത പ്രവാസി സംരംഭകയായ ഷൈനു മാത്യൂസിന്റെ പ്രവാസി ജീവിതം, പ്രവാസി മലയാളികൾക്ക് പ്രചോദനം നൽകുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

22 വർഷത്തെ പ്രവാസജീവിതം കൊണ്ട് ഇംഗ്ലണ്ട്, ഷാർജ, ദുബായ് എന്നി വിടങ്ങളിലുള്ള അഞ്ചു ഹോട്ടലുകളുടേയും, യുകെയിലുള്ള നാലു നേഴ്‌സിങ്ങ് ഹോമുകളുടേയും ഉടമയായ ഷൈനു മാത്യൂസിന് വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയന്റെ അഭിനന്ദനങ്ങളും, ആദരവും അർപ്പിക്കുന്നതായി ജോളി എം. പടയാട്ടിൽ പരഞ്ഞു.

വേൾഡ് മലയാളി കൗൺസിൽ ഗ്‌ളോബൽ ചെയർമാൻ ഗോപാലപിള്ള, യൂറോപ്പ് റീജിയൻ ചെയർമാൻ ജോളി തടത്തിൽ എന്നിവർ ഷൈനു മാത്യൂസിന് ആശംസകൾ നേർന്നു. ഓഗസ്റ്റ് രണ്ടു മുതൽ അഞ്ചുവരെ തിരുവനന്തപുരത്ത് ഹൈയറ്റ് ഹോട്ടിൽ വച്ചു നടക്കുന്ന വേൾഡ് മലയാളി കൗൺസിലിന്റെ ഗ്ലോബൽ കോൺഫ്രൻസിൽ പങ്കെടുക്കുവാനായി ഇതുവരെ രജി സ്റ്റർ ചെയ്യാത്തവർ എത്രയും വേഗം രജിസ്റ്റർ ചെയ്യണമെന്നു ഗ്ലോബൽ ചെയർമാൻ ഗോപാലപിള്ള പറഞ്ഞു.

അമേരിക്കൻ റീജിയൻ പ്രസിഡന്റ് ജോൺസൻ തലശല്ലൂർ, ഗ്ലോബൽ ഹെൽത്ത് ഫോറം പ്രസിഡന്റ് ഡോ. ജിമ്മി മൊയ്ലൻ, ഇന്ത്യാ റീജിയൻ ജനറൽ സെക്രട്ടറി ഡോ. അജി അബ്ദുള്ള, ഇന്റർനാഷണൽ ആർട്സ് കൾച്ചറൽ ഫോറം പ്രസിഡന്റ് ചെറിയാൻ റ്റി കീക്കാട്, ഗ്ലോബൽ വൈസ് ചെയർമാൻ ഗ്രിഗറി മേടയിൽ, വൈസ് പ്രസിഡന്റ് തോമസ് അറമ്പൻകുടി, ജർമൻ പ്രൊവിൻസ് പ്രസിഡന്റ് ജോസ് കുമ്പുളുവേലിൽ തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു.

ഗ്ലോബൽ വൈസ് ചെയർപേഴ്സൻ മേഴ്സി തടത്തിൽ, ഗ്ലോബൽ വുമൻസ് ഫോറം പ്രസിഡന്റ് പ്രൊഫസർ ഡോ.ലളിത മാത്യു, നോർത്ത് ടെക്‌സാസ് പ്രൊവിൻസ് പ്രസിഡന്റ് ആൻസി തലശല്ലൂർ, യൂറോപ്പ് റീജിയൻ സെക്രട്ടറി ബാബു തോട്ടപ്പിള്ളി, ജോൺ പാഴൂർ, ജർമൻ പ്രൊവിൻസ്, സെക്രട്ടറി ചിനു പടയാട്ടിൽ തുടങ്ങിയ വർ സജീവമായി ചർച്ചയിൽ പങ്കെടുത്തു.
തനിക്കു നൽകിയ ആദരവിനും, അഭിനന്ദനങ്ങൾക്കും നന്ദിപറഞ്ഞുകൊണ്ടു ഷൈനു മാത്യൂസ് താൻ കടന്നുവന്ന വഴികളെയും, കഠിന അധ്വാനത്തിലൂടെ നേടിയെടുത്ത ബിസിനസ് സംരം ഭങ്ങളേയും കുറിച്ചു പ്രഭാഷണം നടത്തി.

നമ്മുടെ പ്രവർത്തനങ്ങളിൽ സത്യസന്ധതയും, കൃത്യനിഷ്ഠയും, ആത്മാർത്ഥതയും ഉണ്ടെങ്കിൽ ഏതു പ്രതിസന്ധികളേയും, അതിജീവിക്കു വാനും, വിജയം കൈവരിക്കുവാനും കഴിയുമെന്ന് തന്റെ അനുഭവങ്ങൾ പങ്കുവച്ചുകൊണ്ടു ഷൈനു മാത്യൂസ് പറഞ്ഞു.

അമേരിക്കൻ റീജിയനിൽ നിന്നുള്ള ജോൺസൻ ആൻസി തലശല്ലൂർ, ഇന്ത്യാ റീജിയനിൽ നിന്നുള്ള കോയാട്ടി മാളിയേക്കൽ, യൂറോപ്പിൽ നിന്നുള്ള സോബിച്ചൻ ചേന്നങ്കര, ജെയിംസ് പാത്തിക്കൽ, ജോസ് കവലച്ചിറ തുടങ്ങിയവരുടെ ശ്രുതിമധുരമായ ഗാനങ്ങളും, നോർത്തു ടെക്‌സാസ് പ്രൊവിൻസിൽ നിന്നുള്ള അന്ന ജിജോ, മറിയ ജിജോ, ആൻജെല ഷാജി, ലിത ഫിലിപ്പോസ്, അലീന വില്യം, മരീന മാത്യു. അനിത ഷാൻ, യു.കെ.യിൽ നിന്നുള്ള അനിത, അന്ന മേരി, അലീന തുടങ്ങിയ നർത്തകിമാരുടെ വർണപകിട്ടാർന്ന നൃത്ത നൃത്ത്യങ്ങളും, കലാസാംസ്‌കാരികവേദിയിൽ ആസ്വാദകരെ അനുഭൂതിയിലാക്കി.

വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ വൈസ് ചെയർമാനും, കലാസാംസ്‌കാരിക രംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ളതുമായ ഗ്രിഗറി മേടയിലും, മികച്ച പ്രാസംഗികയും, നർത്തകിയും ഇംഗ്ലണ്ടിലെ വിദ്യാർത്ഥിനിയുമായ അന്ന ടോമും ചേർന്നാണ് ഈ കലാസാംസ്‌കാരികവേദി മോഡറേഷൻ ചെയ്തത്. കമ്പ്യൂട്ടർ എൻജിനീയറായ നിതീഷ് ആണ് ടെക്‌നിക്കൽ സപ്പോർട്ട് നൽകിയത്. വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ വൈസ് പ്രസിഡന്റ് രാജു കുന്നക്കാട്ട് കൃതജ്ഞത പറഞ്ഞു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി കഴിയുന്ന മലയാളികൾക്കായി എല്ലാ മാസത്തിന്റേയും അവസാനത്തെ ശനിയാഴ്ച വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ ഒരുക്കുന്ന ഈ കലാസാംസ്കാരികവേദിയുടെ അടുത്ത സമ്മേളനം ഓഗസ്റ്റ് 31-ാം തീയതി ഉച്ചകഴിഞ്ഞു മൂന്നുമണിക്കു (യുകെ സമയം) വെർച്ചിൽ പ്‌ളാറ്റ്‌ഫോമിലൂടെ നടക്കുന്നതാണ്.

യൂറോപ്പിലും അമേരിക്കയിലും, മിഡിൽ ഈസ്റ്റിലും ജൂൺ, ജൂലൈ മാസങ്ങളിൽ അവധിക്കാലം ആയതുകൊണ്ട് ജൂൺ, ജൂലൈ മാസങ്ങളിൽ കലാസാംസ്‌കാരികവേദി ഉണ്ടായിരിക്കുകയില്ല.

ഈ കലാസാംസ്‌കാരികവേദിയിൽ എല്ലാ പ്രവാസി മലയാളികൾക്കും അവർ താമസിക്കുന്ന രാജ്യങ്ങളിൽനിന്നുകൊണ്ടുതന്നെ പങ്കെടുക്കുവാനും അവരുടെ കലാസൃഷ്ടികൾ അവതരിപ്പിക്കുവാനും, (കവിതകൾ, ഗാനങ്ങൾ തുടങ്ങിയവ ആലപിക്കുവാനും) ആശയവിനിമയങ്ങൾ നടത്തുവാനും അവസരം ഉണ്ടായിരിക്കുന്നതാണ്.
ആഗോളതലത്തിലുള്ള പ്രവാസി മലയാളികൾക്കായി ആരംഭിച്ചിരിക്കുന്ന ഈ കലാസാംസ്‌കാരിക വേദിയിൽ പ്രവാസികൾ അഭിമുഖീകരിക്കുന്ന സമകാലിക വിഷയങ്ങളെക്കുറിച്ച് സംവദിക്കാനും അവസരം ഉണ്ടായിരിക്കുന്നതാണ്.എല്ലാ പ്രവാസി മലയാളികളേയും ഈ കലാസാംസ്‌കാരിക കൂട്ടായ്മയിലേക്ക് വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ സ്വാഗതം ചെയ്യുന്നു.