- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇറാനിൽ പൊട്ടിപ്പുറപ്പെട്ട മനുഷ്യാവകാശ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് യുകെയിലെ മലയാളികൾ; എൻ കാരശ്ശേരിയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രകടനം 23 ന്
ഇറാനിൽ പൊട്ടിപ്പുറപ്പെട്ട മനുഷ്യാവകാശ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് യുകെയിലെ മലയാളികൾ ലണ്ടനിൽ ഒത്തുചേരുന്നു. എം എൻ കാരശ്ശേരി യുടെ നേതൃത്വത്തിൽ ലണ്ടനിലെ Hyde Park ൽ 2022 ഒക്ടോബർ 23ന് (14:00 - 17:00) നടത്തുന്ന പ്രകടനത്തിലേക്ക് നിങ്ങളെ എല്ലാവരെയും സ്‌നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു. ഈ പ്രകടനത്തെ വിജയിപ്പിക്കാൻ തീർച്ചയായും നിങ്ങളുടെ സാന്നിധ്യവും, സഹായ സഹകരണങ്ങളും പ്രതീക്ഷിക്കുന്നു.
ഇറാനിയൻ ഗവൺമെന്റിന്റെ നിർദ്ദേശങ്ങൾക്കനുസരിച്ച് ശിരോവസ്ത്രം ധരിക്കാത്തതിന് മത പൊലീസ് അറസ്റ്റ് ചെയ്ത Mahsa Amini എന്ന 22 കാരിയുടെ പൊലീസ് കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് ഇറാനിൽ തുടങ്ങിയ സമരം ആണെങ്കിലും, ഇത് ലോകമെമ്പാടുമുള്ള സ്ത്രീ അസമത്വത്തിനും, അടിച്ചമർത്തലുകൾക്കും എതിരെയുള്ള പ്രക്ഷോഭം ആണിത്. ഇറാനിലെ പ്രതിഷേധം ഹിജാബിന് എതിരെ മാത്രമല്ല പല രാജ്യങ്ങളിലും നിലനിൽക്കുന്ന സ്ത്രീകളുടെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമില്ലായ്മ (right to choose) എതിരെ കൂടിയാണ്. സ്ത്രീയവകാശങ്ങൾക്ക് വേണ്ടി ജീവൻ കളഞ്ഞും പ്രതിഷേധിക്കുന്ന ഇറാനിലെ സമരത്തിന് ഐക്യദാർഢ്യ പെടേണ്ട തുണ്ട്.
മത പ്രത്യയശാസ്ത്ര ഏകാധിപത്യത്തിന്റെ ദൂഷ്യഫലങ്ങൾ ആഗോളതലത്തിൽ അനുഭവിച്ചു കൊണ്ടിരിക്കുമ്പോൾ അതിനെതിരെ ഉയരുന്ന ഏതൊരു ശബ്ദവും വളരെ പ്രാധാന്യമർഹിക്കുന്നതാണ്. ഈ സമരത്തിന് മുൻകൈ എടുക്കുന്നത് UK യിൽ ഉള്ള ചെറിയ മലയാളിസമൂഹം ആണെങ്കിലും എല്ലാവരെയും (മത ജാതി ലിംഗ ദേശ വർഗ്ഗ ഭാഷ വർണ്ണ അതിർവരമ്പുകളില്ലാതെ) ഇതിലേക്ക്‌സ്വാഗതം ചെയ്യുന്നു.