- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലയാളി വിദ്യാര്‍ത്ഥികളെ പിടിക്കാന്‍ ലിവര്‍പൂള്‍ യൂണിവേഴ്സിറ്റി കൊച്ചിയിലേക്ക്; നഴ്സിംഗ് പഠിക്കാന്‍ 9000 പൗണ്ട് വരെ സ്‌കോളര്‍ഷിപ്പ് സാധ്യത; ഇന്റര്‍വ്യൂ ചെയ്യാന്‍ എത്തുന്നവരില്‍ മലയാളി നഴ്സും
മലയാളി വിദ്യാര്‍ത്ഥികളെ പിടിക്കാന്‍ ലിവര്‍പൂള്‍ യൂണിവേഴ്സിറ്റി കൊച്ചിയിലേക്ക്
കവന്‍ട്രി: ഏതാനും വര്‍ഷമായി കേരളത്തില്‍ നഴ്സിംഗ് പഠിക്കുന്നതിനേക്കാള്‍ നല്ലതാണു യുകെയിലെ നഴ്സിംഗ് പഠനം എന്ന ട്രെന്‍ഡില്‍ ഓരോ വര്‍ഷവും നൂറുകണക്കിന് മലയാളി വിദ്യാര്‍ത്ഥികളാണ് യുകെയിലെ വിവിധ യൂണിവേഴ്സിറ്റികളില്‍ എത്തുന്നത്. അതീവ ഭാഗ്യശാലികളായ നൂറോളം വിദ്യാര്‍ത്ഥികള്‍ക്ക് ഫീസ് സ്‌കോളര്‍ഷിപ്പായും കിട്ടാറുണ്ട്. മാഞ്ചസ്റ്ററിലെ സ്റ്റഡി കണ്‍സള്‍ട്ടിംഗ് രംഗത്തെ പ്രമുഖ സ്ഥാപനമായ ഏലൂര്‍ കണ്‍സള്‍ട്ടന്‍സി എന്ന മലയാളി സ്ഥാപനവും സൗത്ത് വെയ്ല്‍സ് യൂണിവേഴ്സിറ്റിയും തമ്മിലുള്ള കരാറിലൂടെയാണ് ഇതിന്റെ തുടക്കം. ഇപ്പോള്‍ മറ്റു യൂണിവേഴ്സിറ്റികളും അതേറ്റെടുത്തു.
ഇക്കഴിഞ്ഞ ജനുവരി മുതല്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ നിയമം കടുപ്പിച്ചതിലൂടെ യൂണിവേഴ്സിറ്റികള്‍ ഉപേക്ഷിച്ച മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് നഴ്സിംഗ് പഠനത്തിന് സ്‌കോളര്‍ഷിപ്പ് എന്ന ആനുകൂല്യം ലഭിക്കുന്ന സാഹചര്യത്തില്‍ സൗത്ത് വെയ്ല്‍സില്‍ അഡ്മിഷന്‍ ലഭിക്കാന്‍ കിണഞ്ഞു ശ്രമിക്കുക ആണെങ്കിലും വളരെ പരിമിതമായ സീറ്റിലേക്ക് അതീവ ഭാഗ്യശാലികള്‍ക്ക് മാത്രമാണ് അവസരം ലഭിക്കുന്നത്. ഈ സാഹചര്യത്തിലാണ് പഠന ഫീസില്‍ ഒരു ഭാഗം ഏറ്റെടുക്കാന്‍ സാധിക്കുന്ന മറ്റു യൂണിവേഴ്സിറ്റികള്‍ തേടിയതും ലിവര്‍പൂള്‍ ജോണ്‍ മൂര്‍ യൂണിവേഴ്സിറ്റി സമ്മതിച്ചതും.
യൂണിവേഴ്സിറ്റി പ്രതിനിധികള്‍ അടുത്തയാഴ്ച കൊച്ചിയില്‍ എത്തുമ്പോള്‍ അര്‍ഹതയുള്ള ചില വിദ്യാര്‍ത്ഥികള്‍ക്കായി 9000 പൗണ്ട് വരെ സ്‌കോളര്‍ഷിപ്പ് നല്‍കാമെന്ന് അറിയിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികളുടെ സംശയം ദുരീകരിക്കാന്‍ സ്‌കൂള്‍ ഓഫ് നഴ്സിംഗ് ലെക്ച്ചറും മലയാളിയുമായ റോസേറ്റാ ബിനുവും സംഘത്തില്‍ ഇടംപിടിച്ചിട്ടുണ്ട്.
അഭിമുഖം ഫെബ്രുവരി ഒന്നിന് കൊച്ചി ഗോകുലം പാര്‍ക്ക് ഹോട്ടലില്‍
ഈ വര്‍ഷം സെപ്റ്റംബര്‍ ബാച്ചിലേക്കുള്ള ബി.എസ്.സി, എം.എസ്.സി പ്രവേശനത്തിനുള്ള അഭിമുഖമാണ് ഇപ്പോള്‍ ലിവര്‍പൂള്‍ ജോണ്‍ മൂര്‍ യൂണിവേഴ്സിറ്റി നടത്തുന്നത്. ഏലൂര്‍ കണ്‍സള്‍ട്ടന്‍സി യുകെ ലിമിറ്റഡ് വഴി രജിസ്റ്റര്‍ ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് കൊച്ചിയില്‍ അഭിമുഖത്തിനുള്ള അവസരമെന്നു സ്ഥാപന ഉടമ മാത്യു ഏലൂര്‍ വ്യക്തമാക്കി. യൂണിവേഴ്സിറ്റി ഹെഡ് ഓഫ് ഇന്റര്‍നാഷണല്‍ മാറ്റ് വിര്‍, സീനിയര്‍ ലക്ച്ചറര്‍മാരായ റോസേറ്റാ ബിനു, കെവിന്‍ മണിക്‌സ്, സ്‌കൂള്‍ ഓഫ് നഴ്സിംഗ് ഹെഡ് കേലി ഗെസ്റ്റ്, സൗത്ത് ഏഷ്യ റീജിയണല്‍ മാനേജര്‍ ലുഡോവികോ റൂയി എന്നിവരടങ്ങുന്ന സംഘമാണ് കൊച്ചിയില്‍ എത്തുന്നത്.
ഈ അഭിമുഖത്തില്‍ പങ്കെടുക്കാന്‍ സൗജന്യമായി രജിസ്റ്റര്‍ ചെയ്യാം. ആഗോള വ്യാപകമായി നഴ്സിംഗ് രംഗത്തുള്ള ഒഴിവുകളില്‍ കണ്ണുവച്ചാണ് ജോണ്‍ മൂര്‍ യൂണിവേഴ്സിറ്റി നഴ്‌സിംഗ് പഠനത്തിന് കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നത്. ലോകമെങ്ങും നഴ്സിംഗ് പഠനത്തോടുള്ള താല്‍പര്യം വര്‍ധിക്കുന്നതും യൂണിവേഴ്സിറ്റിക്ക് കൂടുതല്‍ ബാച്ചുകള്‍ ആരംഭിക്കാന്‍ പ്രേരണയായ ഘടകമാണ്. ഏകദേശം 25,000ത്തോളം വിദ്യാര്‍ത്ഥികള്‍ ലോകത്തെ 100 ലേറെ രാജ്യങ്ങളില്‍ നിന്നും എത്തുന്ന യുകെയിലെ തന്നെ ഏറ്റവും മികച്ച യൂണിവേഴ്സിറ്റികളില്‍ ഒന്ന് കൂടിയാണ് ജോണ്‍ മൂര്‍.
ഐഇഎല്‍എല്‍ടിഎസ് നിര്‍ബന്ധമില്ല
അഭിമുഖത്തിന് എത്തുന്ന വിദ്യാര്‍ത്ഥികളില്‍ മിടുക്കരായവര്‍ക്ക് ആവശ്യമായ രേഖകള്‍ സമര്‍പ്പിക്കാന്‍ സാധിച്ചാല്‍ സ്‌പോട്ട് അഡ്മിഷന്‍ ഓഫര്‍ നല്‍കും. ഫീസ് അടക്കാന്‍ ആവശ്യമായ ഫണ്ട് സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനായാല്‍ അഡ്മിഷന്‍ നടപടികള്‍ വേഗത്തിലാകും. ഇംഗ്ലീഷ് നന്നായി കൈകാര്യം ചെയ്യുന്നവര്‍ക്ക് ഐഇഎല്‍ടിഎസ് ഒരു കടമ്പയായി മാറില്ല. പ്ലസ് ടു തലത്തില്‍ 70 ശതമാനം മാര്‍ക്കോടെ ജയിച്ചിരിക്കണം എന്നാണ് പ്രധാനമായുള്ള ആവശ്യം. എം.എസ്.സി പഠനത്തിന് ആഗ്രഹിക്കുന്നവര്‍ക്കു ബി.എസ്.സിക്ക് 55 ശതമാനം മാര്‍ക്ക് നേടിയിരിക്കണം.
യുകെയില്‍ ഏറ്റവും കൂടുതല്‍ വിദേശ വിദ്യാര്‍ത്ഥികള്‍ എത്തുന്ന പ്രധാന നഗരങ്ങളില്‍ ഒന്നുകൂടിയാണ് ലിവര്‍പൂള്‍. ആയിരക്കണക്കിന് മലയാളികളുടെ സാന്നിധ്യം ലിവര്‍പൂളിനെ കേരളത്തില്‍ നിന്നും എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രിയപ്പെട്ടതാക്കുന്ന പ്രധാന ഘടകമാണ്. യുകെയില്‍ ഏറ്റവും കുറഞ്ഞ വാടകയുള്ള പ്രദേശം എന്നതിനൊപ്പം മലയാളികളില്‍ നിന്നും തന്നെ വീടുകള്‍ വാടകക്ക് ലഭിക്കും എന്നതും ആകര്‍ഷണീയ ഘടകമാണ്. ഒപ്പം കെയര്‍ ഹോമുകളിലും മറ്റും ജോലി ചെയ്തു വാടകയ്ക്കും ഭക്ഷണത്തിനും മറ്റു ചിലവുകള്‍ക്കും ഉള്ള പണവും ഇവിടെ പഠിക്കാന്‍ എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കണ്ടത്താന്‍ അവസരമുണ്ട്.
നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ എന്ന നിലയില്‍ പ്ലേസ്‌മെന്റിന് എത്തുന്ന ആശുപത്രികളില്‍ ബാങ്ക് കെയറര്‍ ആയി ജോലി ചെയ്യാനും സാധിക്കും. വീക്കെന്റിലും മറ്റും ഇങ്ങനെ ജോലി ചെയ്യാന്‍ ആയാല്‍ മണിക്കൂറിനു 18 പൗണ്ട് വരെ വേതനം ലഭിക്കാനുള്ള സാധ്യതയുമുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍
0091 9995377366/ 08069009999 എന്ന നമ്പറില്‍ വിളിക്കുകയോ studyabroad@ealoorconsulatancy.co.uk എന്ന ഇമെയിലില്‍ ബന്ധപ്പെടുകയോ ചെയ്യുക. കൊച്ചിയിലെ അഭിമുഖത്തില്‍ പങ്കെടുക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് പേര് രജിസ്റ്റര്‍ ചെയ്യാം.