- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജർമ്മനിയിൽ കടയുടമകൾക്ക് ഇല്ക്ട്രിസിറ്റി ഉപയോഗത്തിന് നിയന്ത്രണം; ഊർജ്ജ സംരക്ഷണ നിയമങ്ങളുടെ ഭാഗമായി രാത്രിയിൽ ലൈറ്റുകൾ ഓഫ് ചെയ്യാൻ മുന്നറിയിപ്പ്
ഊർജ്ജ സംരക്ഷണ നിയമങ്ങളുടെ ഭാഗമായി ജർമ്മനിയിലെ കട ഉടമകൾ രാത്രിയിൽ ലൈറ്റുകൾ ഓഫ് ചെയ്യേണ്ടിവരും. ജർമ്മൻ ഗവൺമെന്റിന്റെ എനർജി സേവിങ് ഓർഡിനൻസിന്റെ ഭാഗമായുള്ള കരട് നടപടികൾ അനുസരിച്ചാണ് നടപടി.കടയുടെ ജനൽ വിളക്കുകൾ രാത്രി 10 മുതൽ രാവിലെ 6 വരെ ഓഫ് ചെയ്യണം. ചൂട് അകത്തേക്ക് കടത്തിവിടാൻ വാതിലുകളും ജനലുകളും ശാശ്വതമായി തുറന്നിടാൻ അനുവദിക്കില്ലൈന്നും അറിയിച്ചിട്ടുണ്ട്.
ജർമ്മനിയിലുടനീളമുള്ള കടകളിലെ സ്റ്റോർ ഫ്രണ്ട് ലൈറ്റിങ് രാത്രിയിൽ ഓഫ് ചെയ്യണമെന്നാണ് നിർദ്ദേശം മുന്നോട്ട് വച്ചിരിക്കുന്നത്.പൊതു കെട്ടിടങ്ങളും സ്മാരകങ്ങളും ഇനി പൂർണ്ണമായി പ്രകാശിക്കില്ലെന്നും ജർമ്മനിയിലെ ആളുകൾക്ക് അവരുടെ സ്വകാര്യ കുളങ്ങൾ ചൂടാക്കാൻ അനുവദിക്കില്ലെന്നും അറിയിച്ചിട്ടുണ്ട്.
ബുധനാഴ്ച ഓർഡിനൻസ് പാസാക്കാനാണ് മന്ത്രിസഭ ആലോചിക്കുന്നതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സെപ്റ്റംബർ ഒന്നിന് ഇത് നിലവിൽ വരാനാണ് തീരുമാനം.