ക്ടോബർ മുതൽ ഇറ്റാലിയൻ പ്രദേശമായ ബസിലിക്കറ്റയിൽ താമസിക്കുന്നവർക്ക് ഗ്യാസ വിലകളെക്കുറിച്ചുള്ള ആശങ്ക വേണ്ട. കാരണം ഈ ആഴ്ച ആദ്യം കൊണ്ടുവന്ന പുതിയ നിയമം പ്രകാരം ഈ പ്രദേശങ്ങളിൽ ഉപയോഗിക്കുന്ന ഗ്യാസിന് പണം നൽകേണ്ടതില്ല. ഈ ശീതകാലത്ത് ഊർജ വില ഉയരുന്നതിനെക്കുറിച്ച് വിഷമിക്കേണ്ടതില്ലാത്ത ചുരുക്കം ചിലരിൽ ഈ തെക്കൻ ഇറ്റാലിയൻ പ്രദേശത്തെ ആളുകളെ ഇത് മാറ്റും.

ഈ ആഴ്ച യൂറോപ്പിലേക്കുള്ള ഗ്യാസ് വിതരണം നിർത്താൻ റഷ്യ തയ്യാറെടുക്കുന്നതടക്കം ഗ്യാസ് വില കുത്തനെ ഉയരാൻ ഇടയുള്ള സാഹചര്യത്തിലാണ് ബസിലിക്കറ്റ് പ്രദേശവാസികൾക്ക് ഈ ആനുകൂല്യം ലഭ്യമാകുക. ഇറ്റലിയിലെ ഗ്യാസ് വില കഴിഞ്ഞയാഴ്ച ഒരു മെഗാവാട്ട് മണിക്കൂറിന് 321 യൂറോയായി ഉയർന്നിരുന്നു.രാജ്യത്തെ വൈദ്യുതി വിലയും കുതിച്ചുയരുകയാണ്, അടുത്തിടെ മെഗാവാട്ട് മണിക്കൂറിന് 718 യൂറോയിലെത്തി.

ഇറ്റലിയിലെ ടെക്‌സസ്' എന്ന് വിളിക്കപ്പെടുന്ന ബസിലിക്കറ്റ, ഒക്ടോബർ മുതൽ ആണ് നിവാസികളുടെ ഗ്യാസ് ബില്ലുകൾ വെട്ടിക്കുറക്കുാനാണ് കഴിഞ്ഞ ആഴ്ച പ്രാദേശിക നിയമം പാസാക്കിയത്.പ്രദേശത്തെ ഗവർണർ വിറ്റോ ബാർഡി കഴിഞ്ഞ കുറച്ച് മാസങ്ങളായി മേഖലയിൽ പ്രവർത്തിക്കുന്ന പ്രധാന ഊർജ കമ്പനികളുമായി (എനി, ടോട്ടൽ, ഷെൽ) ചർച്ചകൾ നടത്തിവരികയായിരുന്നു.

2029 വരെ ഓരോ വർഷവും ഏകദേശം 200 ദശലക്ഷം ക്യുബിക് മീറ്റർ ഗ്യാസ് ഈ മേഖലയിലേക്ക് കമ്പനികൾ സൗജന്യമായി വിതരണം ചെയ്യുമെന്ന കരാറിലാണ് ആ ചർച്ചകൾ ഇപ്പോൾ കലാശിച്ചിരിക്കുന്നത്. കഴിഞ്ഞ ബുധനാഴ്ച ബസിലിക്കറ്റയുടെ റീജിയണൽ കൗൺസിൽ വോട്ടെടുപ്പിൽ ഈ നടപടി നിയമമായി അംഗീകരിച്ചതായി റിപ്പോർട്ടുണ്ട്.