ർമ്മൻ എയർലൈൻ ലുഫ്താൻസയിലെ പൈലറ്റുമാർ വെള്ളിയാഴ്ച പണിമുടക്കും. ർമ്മൻ എയർലൈനുമായുള്ള ശമ്പള ചർച്ചകൾ പരാജയപ്പെട്ടതിനെത്തുടർന്ന് പൈലറ്റുമാർ വെള്ളിയാഴ്ച പണിമുടക്കുമെന്ന് അവരുടെ യൂണിയൻ കോക്ക്പിറ്റ് അറിയിച്ചു

ലുഫ്താൻസ പാസഞ്ചർ എയർലൈനിനെയും ലുഫ്താൻസ കാർഗോയെയും ബാധിക്കുന്ന സമരം വ്യാഴാഴ്ച അർദ്ധരാത്രിക്ക് ശേഷം ആരംഭിച്ച് വെള്ളിയാഴ്ച അർദ്ധരാത്രിക്ക് മുമ്പ് അവസാനിക്കും. എത്ര വിമാനങ്ങളെ ബാധിക്കുമെന്ന് ഇതുവരെ ഒൗദ്യോഗികമായി അറിയിച്ചിട്ടില്ല.

പൈലറ്റുമാരുടെ സംഘടന 5.5 ശതമാനം വേതന വർദ്ധനവ്, പണപ്പെരുപ്പത്തിനുള്ള നഷ്ടപരിഹാരം, ശമ്പള ഗ്രിഡിന്റെ ക്രമീകരണം എന്നീ ആവശ്യങ്ങളാണ് മുന്നോട്ട് വക്കുന്നത്.യൂണിയൻ ആവശ്യപ്പെടുന്ന മുഴുവൻ പാക്കേജും പൈലറ്റ് ജീവനക്കാരുടെ ചെലവ് 40 ശതമാനം അല്ലെങ്കിൽ 900 ദശലക്ഷം യൂറോ വർദ്ധിപ്പിക്കുമെന്ന് ലുഫ്താൻസ പറഞ്ഞു.