- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കനത്ത മഴയെ തുടർന്ന് വെള്ളപ്പൊക്കം;ഇറ്റലിയിൽ മരിച്ചവരുടെ എണ്ണം 10ആയി; നിരവധി പേരെ കാണാതായി; മിന്നൽ പ്രളയത്തിൽ വലഞ്ഞ് ജനങ്ങൾ
കനത്ത മഴയെ തുടർന്ന് വെള്ളപ്പൊക്കത്തിലും പ്രളയത്തിലും ഇറ്റലിയിൽ മരിച്ചവരുടെ എണ്ണം 10ആയി.മധ്യ-കിഴക്കൻ ഇറ്റലിയിലെ മലയോര മേഖലയിൽ ആണ് കനത്ത മഴയെ തുടർന്ന് വൻ നാശനഷ്ടം നേരിട്ടത്. നിരവധി പേരെ കാണാനില്ലെന്നും റിപ്പോർട്ട്.
അഡ്രിയാറ്റിക് കടലിനടുത്തുള്ള മാർഷെ മേഖലയിലാണ് മഴ കനത്ത നാശം വിതച്ചത്. 1300-ലധികം ബാർബറ നിവാസികളെ പ്രളയം ബാധിച്ചതായി മേയർ റിക്കാർഡോ പാസ്‌ക്വലിനി അറിയിച്ചു.
300 റോളം അഗ്‌നിശമന സേനാംഗങ്ങളെ രക്ഷാദൗത്യത്തിനായി വിന്യസിച്ചു. സെപ്റ്റംബർ 15 വൈകുന്നേരം മുതലാണ് പ്രദേശത്തു കനത്ത മഴ ആരംഭിച്ചത്. അതേസമയം വെള്ളപ്പൊക്കത്തിൽ 10 പേർ മരിക്കുകയും നാലുപേരെ കാണാതാവുകയും ചെയ്തതായി പ്രീമിയർ മരിയോ ഡ്രാഗി റോമിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 50 ഓളം പേർ പരിക്കേറ്റ് ആശുപത്രികളിൽ ചികിത്സയിലാണെന്ന് അധികൃതർ പറഞ്ഞു.
Next Story