ഫ്രാൻസ് ഗതാഗത മന്ത്രാലയവുമായി ധാരണയിലെത്തിയതോടെ സെപ്റ്റംബർ അവസാനം മൂന്ന് ദിവസത്തെ പണിമുടക്കിനുള്ള തങ്ങളുടെ ആഹ്വാനം പിൻവലിച്ചതായി എയർ ട്രാഫിക് കൺട്രോളർമാരുടെ പ്രധാന യൂണിയനായ എസ്എൻസിടിഎ ഈ ആഴ്ച അറിയിച്ചു. സെപ്റ്റംബർ 28, 29, 30 തീയതികളിലായാണ് എയർ ട്രാഫിക് കൺട്രോളേഴ്‌സിന്റെ സമരം പ്രഖ്യാപിച്ചിരുന്നത്.

മേൽപ്പറഞ്ഞ കരാറിനെക്കുറിച്ചോ സമരം പിൻവലിക്കുന്നതിനെക്കുറിച്ചോ ഫ്രഞ്ച് ഗതാഗത മന്ത്രാലയം ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാൽ തുടർ വ്യാവസായിക നടപടികൾ റദ്ദാക്കാനുള്ള എസ്എൻസിടിഎയുടെ തീരുമാനത്തിന് ഇന്റർനാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷൻ പിന്തുണ ട്വീറ്റ് ചെയ്തു.