നത്ത മഴയും ശക്തമായ കാറ്റും മൂലം കഴിഞ്ഞ 36 മണിക്കൂറിനുള്ളിൽ കാനറി ദ്വീപുകളിലെ 640 ലധികം വിമാനങ്ങൾ റദ്ദാക്കിയതായി സപെയിനിലെ എഇഎൻഎ എയർപോർട്ട് ഓപ്പറേറ്റർ പറഞ്ഞു. ഹെർമിൻ കൊടുങ്കാറ്റ് മൂലം അറ്റ്‌ലാന്റിക് ദ്വീപസമൂഹത്തിലേക്കും തിരിച്ചുമുള്ള 540 വിമാനങ്ങൾ റദ്ദാക്കുകയും 54 എണ്ണം വഴിതിരിച്ചുവിടുകയും ചെയ്യുകയായിരുന്നു.

തിങ്കളാഴ്ച ഉച്ചയ്ക്ക് 12:40 ഓടെ ദ്വീപുകളിലേക്കും പുറത്തേക്കുമുള്ള 102 വിമാനങ്ങൾ റദ്ദാക്കി. മറ്റ് ആറെണ്ണം മറ്റ് ലക്ഷ്യസ്ഥാനങ്ങളിലേക്ക് തിരിച്ചുവിട്ടതായി എഇഎൻഎ ട്വിറ്ററിലെ അപ്ഡേറ്റിൽ പറഞ്ഞു.മൊറോക്കോയുടെ വടക്കുപടിഞ്ഞാറൻ തീരത്ത് സ്ഥിതി ചെയ്യുന്ന സ്പാനിഷ് ദ്വീപുകളിൽ ഏറ്റവും വലിയ ടെനെറിഫിലെ രണ്ട് വിമാനത്താവളങ്ങളെയാണ് മിക്ക റദ്ദാക്കലുകളും ബാധിച്ചത്.

എമെറ്റ് ഗ്രാൻ കാനേറിയ, ലാ പാൽമ, എൽ ഹീറോ ദ്വീപുകളിൽ ഞായറാഴ്ച അർദ്ധരാത്രി വരെ റെഡ് കാലാവസ്ഥാ മുന്നറിയിപ്പ് നൽകി.മുൻകരുതലെന്ന നിലയിൽ പ്രാദേശിക സർക്കാർ തിങ്കളാഴ്ച സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു.