യൂറോപ്യൻ ഇക്കണോമിക് ഏരിയയ്ക്കും സ്വിറ്റ്‌സർലൻഡിനും പുറത്തുള്ള രാജ്യങ്ങളിൽ നിന്ന് വരുന്ന വിദ്യാർത്ഥികൾക്ക് യൂണിവേഴ്‌സിറ്റി ഫീസ് ഏർപ്പെടുത്തുന്ന കാര്യം പരിഗണിക്കമെന്ന് നോർവീജിയൻ വിദ്യാഭ്യാസ മന്ത്രാലയം സർക്കാരിനോട് നിർദ്ദേശിച്ചു.രാജ്യത്തിന്റെ 2023 ലെ ബജറ്റിനായുള്ള നിർദ്ദേശങ്ങളിലാണ് ഇക്കാര്യം കൊണ്ടുവന്നേക്കും.

വിദേശ വിദ്യാർത്ഥികൾ യൂണിവേഴ്‌സിറ്റി ഫീസ് അടയ്ക്കേണ്ടതില്ലാത്ത ലോകത്തിലെ വളരെ കുറച്ച് രാജ്യങ്ങളിലൊന്നാണ് നോർവേ.2023 ലെ ഫാൾ സെമസ്റ്റർ മുതൽ സർവകലാശാലകൾ ഓരോ വിദേശ വിദ്യാർത്ഥിക്കും അവരുടെ ചെലവുകൾ വഹിക്കുന്നതിന് ഫീസ് ഏർപ്പെടുത്തുന്ന കാര്യമാണ് പരിഗണിക്കുന്നത്.

നോർവീജിയൻ വിദ്യാർത്ഥികൾ വിദേശത്ത് പഠിക്കുമ്പോൾ യൂണിവേഴ്‌സിറ്റി ഫീസ് നൽകേണ്ടതിനാൽ, നോർവേയിൽ പഠിക്കുന്ന മറ്റ് രാജ്യങ്ങളിലെ വിദ്യാർത്ഥികൾക്കും ഇത് ബാധകമാകണമെന്നാണ് ആവശ്യം.വിദേശ വിദ്യാർത്ഥികൾക്ക് ഫീസ് ഏർപ്പെടുത്തിയാലും, മറ്റ് ഋഡ, ടരവലിഴലി അൃലമ രാജ്യങ്ങളിലെ പൗരന്മാർ നോർവേയിൽ സൗജന്യ പഠനം തുടരുമെന്നും അവർ എടുത്തുപറഞ്ഞു.

എന്നിരുന്നാലും, എക്സ്ചേഞ്ച് പ്രോഗ്രാമുകളിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് ഈ നീക്കം ബാധകമല്ല, നോർവേയിൽ തുടക്കം മുതൽ അവസാനം വരെ വിദ്യാഭ്യാസം പൂർത്തിയാക്കു ന്നവർക്ക് മാത്രം ആയിരിക്കും ഫീസ് ബാധകമാകുക.