- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എണ്ണ ശുദ്ധീകരണശാലകളിലെ ജീവനക്കാരുടെ പണിമുടക്ക് മൂന്നാം ആഴ്ച്ചയും തുടരുന്നതോടെ ഫ്രാൻസിൽ ഇന്ധന ക്ഷാമം രൂക്ഷമായി; മിക്ക പമ്പുകളിലും ഇന്ധനം കിട്ടാതായതോടെ ഡ്രൈവർമാർ ആശങ്കയിൽ; മിക്ക പമ്പുകളിലും വാഹനങ്ങളുടെ നീണ്ട നിര
എണ്ണ ശുദ്ധീകരണശാലകളുടെ പണിമുടക്കും ഉപരോധവും മൂന്നാം വാരത്തിലേക്ക് കടന്നതോടെ ഫ്രാൻസിൽ ഇന്ധന ക്ഷാമം രൂക്ഷമായി.ഏകദേശം മൂന്നിലൊന്ന് ഫ്രഞ്ച് ഫില്ലിങ് സ്റ്റേഷനുകൾ ഇന്ധനക്ഷാമം നേരിടുന്നതോടെ ഡ്രൈവർമാരും ആശങ്കയിലായിരിക്കുകയാണ്.
ഇതോടെ മിക്ക സ്‌റ്റൈഷനുകളിൽ വാഹനങ്ങളുടെ നീണ്ട നിരയാണ് രൂപപ്പെട്ടത്.സിജിടി എണ്ണ ശുദ്ധീകരണശാലകളിൽ സമരം തുടരുമെന്നും ഫ്രഞ്ച് മോട്ടോർവേകളിലെ ഒരു ഡസനിലധികം സർവീസ് സ്റ്റേഷനുകളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുമെന്നും പ്രഖ്യാപിച്ചതോടെ നിലവിലുള്ള പ്രതിസന്ധിക്ക് പരിഹാരത്തിന്റെ ഒരു സൂചനയും ഉടനെ ഉണ്ടാവില്ലെന്ന സൂചനകളാണ് പുറത്ത് വരുന്നത്.
ExonMobil റിഫൈനറികളിലും ഇന്ധന ഡിപ്പോകളിലും നടക്കുന്ന സമരങ്ങൾ രാജ്യത്തെ പെട്രോൾ സ്‌റ്റേഷനുകളിലെ പ്രവർത്തനം താറുമാറാക്കിയിരിക്കുകയാണ്.വർദ്ധിച്ചുവരുന്ന പണപ്പെരുപ്പത്തെയും ജീവിതച്ചെലവ് പ്രതിസന്ധിയെയും നേരിടാൻ യൂറോപ്പിലുടനീളമുള്ള തൊഴിലാളികൾ ഉയർന്ന ശമ്പളം ആവശ്യപ്പെടുന്ന സാഹചര്യത്തിലാണ് സമരം നടത്തുന്നത്.