- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അടുത്ത വർഷം ജൂൺ മുതൽ ഇറ്റാലിയൻ നഗരമായ ബോലോഗ്നയിലെ സ്പിഡ് ലിമിറ്റ് കുറയും; മണിക്കൂറിൽ വേഗതം 30 കി.മി ആക്കാൻ തീരുമാനം
ഇറ്റാലിയൻ നഗരമായ ബൊലോഗ്‌ന ജൂൺ മുതൽ വേഗപരിധി 30 ആയി കുറയും. ഇതോടെ 30 കിലോമീറ്റർ വേഗത പരിധി ഏർപ്പെടുത്തുന്ന ഇറ്റലിയിലെ ആദ്യത്തെ നഗരമായി ബൊലോഗ്‌ന മാറും. ഈ മാറ്റം സുരക്ഷ ഉറപ്പാക്കാനും മലിനീകരണം കുറയ്ക്കുമെന്നും കൗൺസിലർമാർ ബുധനാഴ്ച പ്രഖ്യാപിച്ചു.
റിപ്പോർട്ടുകൾ പ്രകാരം നഗരത്തിലെ മിക്കവാറും എല്ലാ റോഡുകൾക്കും പുതിയ പരിധി ബാധകമാക്കാനാണ് നീക്കം.മലിനീകരണം കുറയ്ക്കുന്നതിനും സുരക്ഷ മെച്ചപ്പെടുത്തുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായി കുറഞ്ഞ വേഗത പരിധി നടപ്പിലാക്കുന്നതിൽ പാരീസ് ഉൾപ്പെടെയുള്ള മറ്റ് യൂറോപ്യൻ നഗരങ്ങളുമായി ബൊലോഗ്‌ന ഇതോടെ പങ്കാളിയാകും.
സ്‌പെയിൻ 2021-ൽ എല്ലാ നഗരപ്രദേശങ്ങളിലും 30km/h വേഗത പരിധി ഏർപ്പെടുത്തി, ജർമ്മനിയിലും സമാനമായ നിയമത്തിന് പിന്തുണ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.വേൾഡ് ഹെൽത്ത് ഓർഗനൈസേഷന്റെ കണക്കനുസരിച്ച്, മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ ഓടുന്ന കാർ ഇടിച്ച് കാൽനടയാത്രക്കാരന്റെ മരണ സാധ്യത 80 ശതമാനമാണ്. മണിക്കൂറിൽ 30 കിലോമീറ്ററിൽ അപകടസാധ്യത 10 ശതമാനമായി കുറയുന്നു.
ഇറ്റാലിയൻ പട്ടണങ്ങളിലെയും നഗരങ്ങളിലെയും റോഡുകളിലെ വേഗപരിധി സാധാരണയായി 50 ആണ്, ഓട്ടോസ്ട്രേഡിൽ (മോട്ടോർവേകളിൽ) ഇത് 130 ആണ്.