- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്‌പെയിനിൽ വീണ്ടും ട്രെക്ക് ഡ്രൈവർമാർ സമരത്തിൽ; അനശ്ചിതകാല പണിമുടക്ക് തുടങ്ങിയതോടെ ബ്ലാക് ഫ്രൈഡേയും ക്രിസ്തുമസിനും ഒരുങ്ങുന്നവർക്ക് പണികിട്ടാം; വിലക്കയറ്റത്തിന് സാധ്യത
ട്രക്ക് ഡ്രൈവർമാർ തിങ്കളാഴ്ച അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു, ഇത് ബ്ലാക്ക് ഫ്രൈഡേയ്ക്കും ക്രിസ്മസിനും മുന്നോടിയായി ഭക്ഷണത്തിന്റെയും സാധനങ്ങളുടെയും വിതരണത്തെ തടസ്സപ്പെടുത്താനും സാധ്യതയുണ്ട്.വർദ്ധിച്ചുവരുന്ന ജീവിതച്ചെലവിൽ പ്രതിഷേധിച്ച് ആണ് തിങ്കളാഴ്ച മുതൽ ്ൈഡ്രവർമാർ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചത്.
സമാനമായ പ്രതിഷേധം ഭക്ഷണത്തിനും സാധനങ്ങൾക്കും ക്ഷാമം സൃഷ്ടിച്ചതിന് എട്ട് മാസത്തിന് ശേഷമാണ് വീണ്ടും സമരവുമായി ഡ്രൈവർമാരുടെ സംഘടന സമരത്തിനിറങ്ങിയിരിക്കുന്നത്.ആയിരക്കണക്കിന് സ്പാനിഷ് ട്രക്ക് ഡ്രൈവർമാർ തിങ്കളാഴ്ച നടന്ന പണിമുടക്കിൽ പങ്കാളികളായി. കാരണം അവരുടെ ചെലവ് തങ്ങൾ സമ്പാദിക്കുന്നതിനേക്കാൾ കൂടുതലാണെന്നാണ് ഇവർ ആരോപിക്കുന്നത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സമരക്കാർ തെരുവിലിറങ്ങി. മാഡ്രിഡിൽ, ഗതാഗത മേഖലയ്ക്ക് മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങൾ ആവശ്യപ്പെട്ട് 3,000 പ്രതിഷേധക്കാർ തെരുവിലിറങ്ങിയതായി പൊലീസ് പറഞ്ഞു. 8,000 ത്തോളം പ്രതിഷേധക്കാർ എത്തിയതായി സംഘാടകർ പറയുന്നു.ബ്ലാക്ക് ഫ്രൈഡേ, ക്രിസ്മസ് തുടങ്ങിയ പ്രധാന ഷോപ്പിങ് ഇവന്റുകൾക്ക് മുന്നോടിയായുള്ള ഈ പണിമുടക്ക് സ്പാനിഷ് സമ്പദ്വ്യവസ്ഥയ്ക്ക് പ്രതിദിനം 600 ദശലക്ഷം യൂറോ നഷ്ടപ്പെടുത്തുമെന്നാണ് വിലയിരുത്തൽ.