- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വ്യാഴാഴ്‌ച്ച മുതൽ ഓസ്ലോയിലെ ഇല്ക്ട്രിക് കാർ ചാർജിങ് നിരക്ക് ഇരട്ടിയിലേക്ക്; ഒരു മണിക്കൂറിന് 35 ക്രോണർ വരെ നിരക്ക് വർദ്ധനവ് ഉറപ്പ്
വ്യാഴാഴ്‌ച്ച മുതൽ ഓസ്ലോയിലെ ഇല്ക്ട്രിക് കാർ ചാർജിങ് നിരക്ക് ഇരട്ടിയാവും.മിക്ക വിലകളും ഏതാണ്ട് മൂന്നിരട്ടിയാകുമെന്നാണ് റിപ്പോർട്ട്. ഇതോടെ ഒസ്ലോയിലെ ചാർജിങിനുള്ള കുറഞ്ഞ വില മണിക്കൂറിൽ 35 ക്രോണർ ആയിരിക്കും.
2019-ൽ മുനിസിപ്പാലിറ്റി അവരുടെ ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുന്നതിനായി താമസക്കാരിൽ നിന്ന് നിരക്ക് ഈടാക്കാൻ തുടങ്ങിയത്.ചാർജറിന് നൽകാനാകുന്ന കിലോവാട്ടിന്റെ എണ്ണവും ദിവസത്തിന്റെ സമയവും അനുസരിച്ച് വിലകൾ മണിക്കൂറിൽ 5 മുതൽ 15 ക്രോണർ വരെയായി സജ്ജീകരിച്ചിരിക്കുകയാണ്.
ഓസ്ലോ മുനിസിപ്പാലിറ്റി ഈ വർഷം 200 ചാർജിങ് സ്റ്റേഷനുകൾ നിർമ്മിക്കാൻ പദ്ധതിയിട്ടിരുന്നു. എന്നാൽ, ഈ വർഷം സെപ്റ്റംബർ വരെ പത്തെണ്ണം മാത്രമേ നിർമ്മിക്കാനായുള്ളൂ.
Next Story