- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫ്രാൻസിലും ക്രിസ്തുമസ് യാത്രക്കാർക്ക് പാരയായി സമരം; നാളെ മുതൽ പണിമുടക്കിനിറങ്ങാൻ റെയിൽവേ യൂണിയൻ സുഡ്; വിവിധ എയർ യൂണിയനുകളും സമരത്തിന്; യാത്രക്കിറങ്ങുന്നവർ കരുതലെടുക്കുക
സ്‌കൂളുകൾ അവധിക്കാലം തുടങ്ങുന്ന സയമവും ക്രിസ്മസ്, ന്യൂ ഇയർ വാരാന്ത്യങ്ങൾ വരാനുമിരിക്കെ യാത്രക്കാർക്ക് ഇരുട്ടടിയായി സമര പ്രഖ്യാപനവുമായി വിവിധ യൂണിയനുകൾ രംഗത്ത്.സ്‌കൂൾ അവധിയുടെ ആദ്യ വാരാന്ത്യത്തിൽ ഡിസംബർ 15 മുതൽ ഡിസംബർ 19 വരെ പണിമുടക്കിനുള്ള ആഹ്വാനം റെയിൽവേ യൂണിയൻ SUD-റെയിൽ വെള്ളിയാഴ്ച സ്ഥിരീകരിച്ചു.
ട്രെയിൻ കൺട്രോളർമാരുടെ ശമ്പളവുമായി ബന്ധപ്പെട്ട് റെയിൽവേ യൂണിയനുകൾ പണിമുടക്കിയതിനെത്തുടർന്ന് ഡിസംബറിലെ ആദ്യ വാരാന്ത്യത്തിൽ ദീർഘദൂര ട്രെയിൻ യാത്രക്കാർക്ക് വലിയ തടസ്സങ്ങൾ നേരിട്ടതിന് പിന്നാലെയാണ് വീണ്ടും സമര ഭീഷണി ഉള്ളത്.
എയർ ഫ്രാൻസിൽ, ക്യാബിൻ ക്രൂവിനെ പ്രതിനിധീകരിക്കുന്ന UNAC, SNGAF യൂണിയനുകൾ ഡിസംബർ 22 മുതൽ 2023 ജനുവരി 2 വരെയുള്ള കാലയളവിലേക്ക് പണിമുടക്ക് നോട്ടീസ് നൽകിയിട്ടുണ്ട്.ഗ്വാഡലൂപ്പ് ആസ്ഥാനമായുള്ള കമ്പനിയായ കോർസെയറിന്റെ പൈലറ്റുമാരും ഡിസംബർ 16 മുതൽ 22 വരെ പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുണ്ട്, അതേസമയം എയർ ആന്റിലീസ് ഹോസ്റ്റസുമാരും ഡിസംബർ 17 മുതൽ 22 വരെ ജോലി നിർത്തിയേക്കാം