ജർമനിയിൽ കുടിയേറ്റക്കാർക്ക് കൂടുതൽ അവസരങ്ങൾ പ്രദാനം ചെയ്തുകൊണ്ട് പുതിയ റെസിഡൻസി നിയമങ്ങൾ പ്രാബല്യത്തിൽ വന്നു. ഇതു പ്രകാരം, വിദേശികൾക്ക് രാജ്യത്തെ താമസം നിയമപരമാക്കാനും പെർമനന്റ് റെസിഡൻസി നേടാനും കൂടുതൽ എളുപ്പമാകും.

കഴിഞ്ഞ വർഷം ഡിസംബർ 30-ന് ഫെഡറൽ ലോ ഗസറ്റിൽ പ്രസിദ്ധീകരിച്ച പുതിയ നിയമം, ജർമ്മനിയിൽ ഏകദേശം 140,000 വിദേശികൾക്ക് ജർമ്മനിയിൽ തുടരുന്നതിന് ആവശ്യമായ ആവശ്യകതകൾ നിറവേറ്റാനുള്ള അവസരം നൽകും. ടോളറേറ്റ് സ്റ്റാറ്റസിൽ ജർമനിയിൽ കഴിയുന്ന 140,000 വിദേശികൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. മാനദണ്ഡങ്ങൾ പാലിക്കാനായാൽ പതിനെട്ട് മാസത്തെ റെസിഡൻസി പെർമിറ്റിന് ഇവർ അർഹരാകും.

അഞ്ച് വർഷമായി രാജ്യത്തു കഴിയുന്നവരും, ഗുരുതരമായ ക്രിമിനൽ കേസുകളിൽപ്പെടാത്തവരുമായിരിക്കണം എന്നു നിർബന്ധണാണ്.കഴിഞ്ഞ വർഷം ഒക്‌റ്റോബർ വരെയുള്ള കണക്കനുസരിച്ച്, 248,182 പേരാണ് ടോളറേറ്റഡ് സ്റ്റാറ്റസിലുണ്ടായിരുന്നത്. അതിൽ 137,373 പേരാണ് അഞ്ച് വർഷത്തിലേറെയായി രാജ്യത്തു താമസിക്കുന്നത്.