ബർലിൻ:ജർമ്മൻ നഗരങ്ങളിൽ മണിക്കൂറിൽ 30 കി.മീ വേഗത പരിധി മാനദണ്ഡമായേക്കും. ജർമ്മനിയിലുടനീളമുള്ള 380~ലധികം നഗരങ്ങളും മുനിസിപ്പാലിറ്റികളും മണിക്കൂറിൽ 30~കിലോമീറ്റർ സോണുകൾ സ്ഥാപിക്കാനൊരുങ്ങുകയാണ് ഭരണകൂടം. ഒരു നഗരത്തിലോ പട്ടണത്തിലോ പ്രവേശിക്കാൻ ജർമ്മൻ മോട്ടോർവേയിൽ നിന്നോ ഹൈവേയിൽ നിന്നോ പുറപ്പെടുമ്പോൾ വേഗത മണിക്കൂറിൽ 50 കി.മീ ആയി കുറയ്ക്കും.

നഗരങ്ങളിലെയും പ്രധാന റോഡുകളുടെ സ്‌ററാൻഡേർഡ് വേഗത പരിധിയും കുറയും.എന്നാൽ പല മുനിസിപ്പാലിറ്റികളും ഇപ്പോൾ ചില പ്രദേശങ്ങളിൽ കൂടുതലായി 30 കി.മീ/മണിക്കൂർ പരിധി ഏർപ്പെടുത്താനാണ് സർക്കാർ നീക്കം. ഫെഡറൽ എൻവയോൺമെന്റ് ഏജൻസി ജർമ്മനിയിലുടനീളമുള്ള പട്ടണങ്ങളിലും നഗരങ്ങളിലും സ്‌ററാൻഡേർഡ് വേഗതയായി 30 കി.മീ/മണിക്കൂർ അവതരിപ്പിക്കാൻ ശുപാർശ ചെയ്തിട്ടുണ്ട്.

നിലവിൽ, റോഡ് ട്രാഫിക് നിയമത്തിന്റെ ഖണ്ഡിക 45 പ്രകാരം ഒരു വോൺ ഗെബീറ്റ്, ഡേകെയർ സെന്ററുകൾ, സ്‌കൂളുകൾ എന്നിവയ്ക്ക് മുന്നിൽ വ്യക്തമായ അപകടസാധ്യതയുള്ള സ്ഥലങ്ങളിൽ മാത്രമേ മണിക്കൂറിൽ 30 കി.മീ വേഗത പരിധി ഏർപ്പെടുത്തിയിട്ടുള്ളൂ.

ഗവേഷണ പ്രകാരം, വേഗത പരിധി മണിക്കൂറിൽ 20 കി.മീ കുറയ്ക്കുന്നത് ശബ്ദത്തെ വലിയ തോതിൽ സ്വാധീനിക്കും. മലിനീകരണവും ആന്തരിക നഗരങ്ങളിലെ ഗതാഗത സുരക്ഷ മെച്ചപ്പെടുമെന്നുമാണ് കണക്കുകൂട്ടൽ..

അതേസമയം ഔട്ടോബാനിൽ മണിക്കൂറിൽ 120 കിലോമീറ്റർ എന്ന വേഗത പരിധിയിയും നിജപ്പെടുത്തിയേക്കും. ഇതുമൂലം കൂടുതൽ CO2 പുറന്തള്ളൽ കുറയ്ക്കാൻ കഴിയുമെന്ന് ഫെഡറൽ എൻവയോൺമെന്റ് ഏജൻസിയുടെ പുതിയ പഠനം ശുപാർശ ചെയ്യുന്നു.

ഒരു പുതിയ പഠനമനുസരിച്ച്, ജർമ്മനിയിലെ ഓട്ടോബാനുകളിലും ഓട്ടോബാനുകൾക്ക് സമാനമായ റോഡുകളിലും മണിക്കൂറിൽ 120 കിലോമീറ്റർ വേഗത പരിധി നിശ്ചയിക്കാൻ സാദ്ധ്യത ഏറുകയാണ്.