പാരിസ്: ഫ്രാൻസിൽ ശുചീകരണത്തൊഴിലാളികൾ പണിമുടക്കിയതോടെ പാരീസ് നഗരത്തിൽ ഉൾപ്പെടെ തെരുവുകളിൽ മാലിന്യങ്ങൾ കുന്നുകൂടുകയാണ്‌പെൻഷൻ പ്രായം 62~ൽനിന്ന് 64ലേക്ക് ഉയർത്താനുള്ള പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ നിർദേശത്തിനെതിരേയാണ് സമരം.

ആറായിരം ടണ്ണിലധികം മാലിന്യമാണ് റോഡ് വക്കുകളിൽ നിക്ഷേപിച്ചിരിക്കുന്നത്. മൂന്ന് മാലിന്യ സംസ്‌കരണ കേന്ദ്രങ്ങൾ തൊഴിലാളികൾ ഉപരോധിക്കുകയും ഒരു മാലിന്യ സംസ്‌കരണ കേന്ദ്രം ഭാഗികമായി അടക്കുകയും ചെയ്തതാണ് പ്രതിസന്ധിയിലാക്കു്‌നനത്.

മാലിന്യങ്ങൾ കുന്നുകൂടിക്കിടക്കുന്നത് ആരോഗ്യപ്രശ്‌നങ്ങൾക്കും എലികളുടെയും പാറ്റകളുടെയും മറ്റും ശല്യത്തിന് വഴിവയ്ക്കുമെന്നും പകർച്ചവ്യാധികൾക്കു കാരണമാകുമെന്നും ആശങ്ക ഉയരുന്നുണ്ട്.