- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജർമനിയിലെ മിനിമം വേതനം വീണ്ടും ഉയർത്തുന്നു; അടുത്ത വർഷം മുതൽ വേതനം കുത്തനെ ഉയരുമെന്ന് സൂചന
ജർമനിയിലെ മിനിമം വേതനം വീണ്ടും ഉയർത്തിയേക്കുമെന്ന് സൂചന. അടുത്ത ജനുവരിയിൽ മിനിമം വേതനം കുത്തനെ ഉയരുമെന്നാണ് ഫെഡറൽ ലേബർ മന്ത്രി ഹ്ഊബർട്ടസ് ഹെയ്ൽ സൂചിപ്പിച്ചത്.
കഴിഞ്ഞ ഒക്ടോബറിൽ മിനിമം വേതനം പന്ത്രണ്ട് യൂറോയായി ഉയർത്തിയതിൽ നിന്ന് ദശലക്ഷക്കണക്കിന് ജീവനക്കാർക്ക് പ്രയോജനം ലഭിച്ചു. ഫെഡറൽ തൊഴിൽ മന്ത്രി ഹെയ്ൽ വരും വർഷത്തിൽ കൂടുതൽ വർദ്ധനവ് ഉണ്ടാവുമെന്നും പറഞ്ഞു.
ഈ വേനൽക്കാലത്ത് മിനിമം വേതന കമ്മീഷന് നിർദ്ദേശം നൽകും. ഉയർന്ന പണപ്പെരുപ്പവും നല്ല വേതന കരാറുകളും 'കാര്യമായ വർദ്ധനവിന്റെ' അടയാളങ്ങളാണന്നും മന്ത്രി കൂട്ടിച്ചേർത്തു. തൊഴിലുടമകളുടെയും ജീവനക്കാരുടെയും പ്രതിനിധികളുമായി മിനിമം വേതന കമ്മീഷൻ വർദ്ധനയുടെ അടുത്ത ഘട്ടം നിർദ്ദേശിക്കും. 2024 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരുന്ന നിയമം ഈ ജൂൺ 30~നകം ഇത് ചെയ്യണം.
Next Story