- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നോർത്തേൺ അയർലന്റ് യൂത്ത് അസംബ്ലിയിലേക്ക് ജോവാഷ് വർഗീസ്
ബെൽഫാസ്റ്റ് : നോർത്തേൺ അയർലന്റ് യൂത്ത് അസംബ്‌ളിയിലേക്ക് ജോവാഷ് വർഗീസ് തെരെഞ്ഞെടുക്കപ്പെട്ടു. ബെൽഫാസ്റ്റ് മെതഡി കോളേജ് ഇയർ 11 വിദ്യാർത്ഥിയാണ് ജോവാഷ്. ക്രിക്കറ്റ്, ഹോക്കി, ഫുട്‌ബോൾ തുടങ്ങിയ സ്പോർട്സ് ഇനങ്ങളിൽ സജീവമായ പതിനഞ്ചുകാരൻ യുവജനങ്ങളെ പ്രതിനിധീകരിച്ച് അവരുടെ ഉന്നമനത്തിനു വേണ്ടി പ്രവർത്തിക്കുന്നത് അഭിമാനകരമാണെന്ന് പ്രതികരിച്ചു. ബെൽഫാസ്റ്റിലെ യു ടി ബെൽഫാസ്റ്റ് ചർച്ചിന്റെ (UT Belfast church) ഇന്ത്യൻ ഫെലോഷിപ് അംഗമായ ജോവാഷ് എലീം അയർലന്റിന്റെ യംഗ് യൂത്ത് ലീഡറായും സേവനമനുഷ്ഠിക്കുന്നു.
18 നിയോജക മണ്ഡലങ്ങളിൽ നിന്നായി 90 അംഗങ്ങളുള്ള നോർത്തേൺ അയർലന്റ് പാർലിമെന്റിലെ ഓരോ മണ്ഡലങ്ങളെയും പ്രതിനിധീകരിച്ച് 90 അംഗങ്ങളാണ് യൂത്ത് അസംബ്ലിയിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടത്. പാർലമെന്റിൽ നടക്കുന്ന പ്ലീനങ്ങളിൽ പങ്കെടുക്കുന്നതോടൊപ്പം എംഎൽഎമാരോടും എം പി മാരോടും ചേർന്ന് വിവിധ കമ്മിറ്റികളിലും അംഗങ്ങൾ പങ്കെടുക്കും. വിദ്യാഭ്യാസ-വികസന പ്രവർത്തനങ്ങളിൽ യൂത്ത് അസംബ്ലിക്ക് നിർണായക സ്ഥാനമുണ്ട്.
അടൂർ മണ്ണടി കുറ്റിയിൽ കൃപാഭവൻ വർഗീസ് ജോണിന്റെയും (മോനച്ചൻ), തൃക്കണ്ണമംഗൽ തടവിള വീട്ടിൽ ബീനയുടെയും രണ്ടാമത്തെ മകനാണ് ജോവാഷ്. ഏക സഹോദരൻ ജോയൽ വർഗീസ് അൾസ്റ്റർ യൂണിവേഴ്‌സിറ്റിയിൽ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയാണ്.
2020-2023 ടേമിൽ ആദ്യമായി നോർത്തേൺ അയർലന്റ് യൂത്ത് അസംബ്ലി രൂപീകരിച്ചപ്പോൾ അതിൽ അംഗമായിരുന്ന ഹന്ന ഏബ്രഹാമും യു ടി ബെൽഫാസ്റ്റ് സഭാംഗമായിരുന്നു.